പെട്രോളും ഡീസലും ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്താനുള്ള സമയമിതല്ലെന്ന്​ നിര്‍മല സീതാരാമന്‍

പെട്രോളും ഡീസലും ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്താനുള്ള സമയമിതല്ലെന്ന്​ നിര്‍മല സീതാരാമന്‍
September 17 21:47 2021 Print This Article

ലഖ്​നോ: പെട്രോളും ഡീസലും ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്താന്‍ സമയമിതല്ലെന്ന്​​ ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരള ഹൈകോടതിയുടെ നിര്‍ദേശപ്രകാരം വിഷയം ജി.എസ്​.ടി കൗണ്‍സില്‍ ചര്‍ച്ചക്കെടുത്തുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍, കൗണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങളും പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തുവെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ജൂണിലാണ്​ പെട്രോളിനേയും ഡീസലിനേയും ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തുന്നത്​ പരിഗണിക്കണമെന്ന്​ കേരള ഹൈകോടതി കേന്ദ്രസര്‍ക്കാറിനോട്​ ആവശ്യപ്പെട്ടത്​. തുടര്‍ന്നാണ്​ ഇന്ന്​ ലഖ്​​നോവില്‍ നടന്ന യോഗത്തില്‍ വിഷയം ചര്‍ച്ചയായത്​. എന്നാല്‍, വരുമാന നഷ്​ടം ചൂണ്ടിക്കാട്ടി ഭൂരിപക്ഷം സംസ്ഥാനങ്ങളും തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു.

അതേസമയം, ബയോ ഡീസലിന്‍റെ നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചിട്ടുണ്ട്​. ബയോ ഡീസലിന്‍റെ നികുതി 12 ശതമാനത്തില്‍ നിന്നും അഞ്ച്​ ശതമാനമായാണ്​ കുറച്ചത്​.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.