പി സി ഐ യുടെ ആവശ്യങ്ങൾക്ക് കേരളാ സർക്കാരിന്റെ പച്ചക്കൊടി

പി സി ഐ യുടെ ആവശ്യങ്ങൾക്ക് കേരളാ സർക്കാരിന്റെ പച്ചക്കൊടി
September 01 10:07 2017 Print This Article

തിരുവനന്തപുരം : പെന്തക്കോസ്ത് സഭാ വിശ്വാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയും പുത്രികാ സംഘടനയായ പെന്തക്കോസ്ത് യൂത്ത് കൗൺസിലും ചേർന്ന് നൽകിയ നിവേദനത്തിൽ സർക്കാർ നടപടികൾ സ്വീകരിച്ചു വരുന്നതായി സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ പി കെ ഹനീഫ അറിയിച്ചു.

പെന്തക്കോസ്തു സമൂഹത്തെ ഒരു പ്രത്യേക ക്രിസ്തീയ കമ്യുണിറ്റിയായി അംഗികരിക്കണമെന്നും അവരുടെ ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ശവക്കോട്ടകളുടെ ചുറ്റുമതിലുകൾ ഉൾപ്പെടെയുള്ള പണികൾ ചെയ്യുവാനുള്ള തടസ്സങ്ങൾ മാറ്റണമെന്നുമുള്ള ആവശ്യങ്ങളാണ് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രി മുൻകൈ എടുത്ത് ഈ ആവശ്യങ്ങളെ കുറിച്ച് പഠിക്കുന്നതിനായി സമിതിയെ നിയമിച്ചിരിക്കുകയാണ്.ഇതിനുള്ള ചിലവ് സർക്കാർ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

2003 ൽ കോട്ടയത്ത് ആരംഭിച്ച പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ പെന്തക്കോസ്ത് സഭാ വിഭാഗങ്ങളുടെ നിരവധി ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ആഗോള മലയാള പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യവേദിയാണ് പി.സി.ഐ. തോമസ് വടക്കേക്കുറ്റ് ചെയർമാനായും കെ. ഏബ്രഹാം പ്രസിഡണ്ടായും ഗ്ലാഡ്‌സൺ ജേക്കബ് ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

പി.സി.ഐ യുടെ യുവജന വിഭാഗമായ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ സംസ്ഥാനത്തുടനീളം നടത്തുന്ന പ്രവർത്തനങ്ങൾ ഇതിനോടകം ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്. പി വൈസിയുടെ പ്രസിഡണ്ടായി പാ ലിജോ കെ ജോസഫും സെക്രട്ടറിയായി ബ്ലസിൻ ജോൺ മലയിലും ട്രഷററായി ജിനു വർഗീസും പ്രവർത്തിക്കുന്നു.

ലക്ഷക്കണക്കിന് വരുന്ന പെന്തക്കോസ്തു സമൂഹത്തിന്റെ അവശ്യങ്ങളോടുള്ള സർക്കാരിന്റെ പ്രതികരണം ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് പി.സി.ഐ ജനറൽ സെക്രട്ടറി ഗ്ലാഡ്സൺ ജേക്കബ് കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.