പി വൈ സി കാലഘട്ടത്തിന്റെ ആവശ്യം: എൽദോസ് കുന്നപ്പള്ളി എം.എൽ എ .

പി വൈ സി കാലഘട്ടത്തിന്റെ ആവശ്യം: എൽദോസ് കുന്നപ്പള്ളി എം.എൽ എ .
July 18 16:47 2017 Print This Article

പെരുമ്പാവൂർ: വിഭിന്ന വിഭാഗങ്ങളിൽ നിൽക്കുന്ന പെന്തക്കോസ്ത് സഭയിലെ യുവജനങ്ങൾ ഒന്നിച്ചു നിൽക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എൽദോസ് കുന്നപ്പള്ളി എം.എൽ എ പറഞ്ഞു. പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ മദ്ധ്യമേഖലയുടെയും എറണാകുളം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പെരുമ്പാവൂർ ഫാസ് ആഡിറ്റോറിയത്തിൽ നടന്ന സംഗീത സന്ധ്യയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ഒരു വൃക്ഷം ആയാൽ പ്രത്യാശയുണ്ട്. അതിനെ വെട്ടിക്കളഞ്ഞാലോ പിന്നെയും പൊട്ടിക്കിളിർക്കും എന്ന ബൈബിൾ വാക്യം ഉദ്ദരിച്ചുകൊണ്ട് യുവജനങ്ങളിലെ പ്രത്യാശ നിർഭരമായ ജിവിതമാണ് സമുഹത്തെ മുന്നോട്ടു നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്ധ്യമേഖല പ്രസിഡണ്ട് പാസ്റ്റർ രാജിവ് സേവ്യർ അദ്ധ്യക്ഷത വഹിച്ച സമ്മേളനം പി.സി ഐ ജനറൽ സെക്രട്ടറി ഗ്ലാഡ്സൺ ജേക്കബ് ഉദ്ഘാടനം ചെയ്തു. പി സി ഐ സംസ്ഥാന പ്രസിഡണ്ട് പാ ലിജോ ജോസഫ് പ്രവർത്തന വിശദികരണം നടത്തി . മേഖലാ സെക്രട്ടറി ജോബി നേരിയ മംഗലം ജില്ലാ പ്രസിഡണ്ട് സജു സണ്ണി,,,,,,, പി സി ഐ കോട്ടയം ജില്ലാ പ്രസിഡണ്ട് പാ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു . :……ബേസിൽ അറക്കപ്പടി തുടങ്ങിയവർ നേതൃത്വം നൽകി . ഉപദേശഐക്യമുള്ള പെന്തക്കോസ്തു സഭകളിലെ യുവജനങ്ങളെ ഒരേ പ്ലാറ്റ്ഫോമിൽ അണിനിരത്തുകയാണ് പി. വൈ സി യുടെ ആത്യന്തികമായ ലക്ഷ്യം .യുവജനങ്ങളുടെ വർഷങ്ങളായുള്ള സ്വപ്നത്തിന്റെ സാക്ഷാത്കാരമാണിത്. ഡോ ബ്ലസൻ മേമനയുടെ നേതൃത്വത്തിലുള്ള ടീം സംഗീത സന്ധ്യയ്ക്ക് നേതൃത്വം നൽകി . പല സഭകളിലുള്ള യുവജനങ്ങളെ ഒന്നിപ്പിച്ച് ഇതേപോലെയുള്ള പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്ന പി.വൈ സി പ്രവർത്തനങ്ങളെ അദ്ദേഹം ഹൃദയം തുറന്ന് അഭിനന്ദിച്ചു

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.