പാസ്റ്റർ കെ. ജോയിയും ശിങ്കിടികളും പ്രസവവേദനപ്പെട്ട് ഓടി നടക്കുന്നതെന്തിന് ?

പാസ്റ്റർ കെ. ജോയിയും ശിങ്കിടികളും പ്രസവവേദനപ്പെട്ട് ഓടി നടക്കുന്നതെന്തിന് ?
April 10 09:34 2018 Print This Article

ഐ.പി.സി ഡൽഹി സ്റ്റേറ്റിന്റെ ജനറൽ ബോഡിയും തിരഞ്ഞെടുപ്പും ഏപ്രിൽ 14 ശനിയാഴ്ച നടക്കാനിരിക്കെ പാസ്റ്റർ കെ ജോയിയും ശിങ്കിടികളും നിലവിലുള്ള പ്രസിഡന്റ് ശാമുവൽ എം. തോമസ്സിനെതിരെ ശക്തമായ നീക്കങ്ങൾ നടത്തുന്നു.

ഏതുവിധേനയും സാമുവൽ എം തോമസിനെ ചുഴറ്റി എറിയുവാനുള്ള പദ്ധതികളും തന്ത്രങ്ങളും മെനയുന്നതിൽ പ്രഗത്ഭനും, ചാണക്യ തന്ത്രനുമായ കെ ജോയി മെനഞ്ഞു കൊണ്ടിരിക്കുന്നു. തന്റെ ഗുരുവും, ആദ്ധ്യാത്മിക നേതാവുമായിരുന്ന കെ.റ്റി.തോമസിനെതിരെ രഹസ്യ അജണ്ട ഉണ്ടാക്കി കെ. റ്റി തോമസിനെ തറ പറ്റിച്ചതുപോലെ സാമുവൽ എം. തോമസിനെതിരെ ശക്തമായ മുന്നേറ്റം പിൻവാതിലിലൂടെ നടത്തി കൊണ്ടിരിക്കുന്നു.

ഇതിന് ഏറ്റവും മതിയായ ഉദാഹരണമാണ് ഏപ്രിൽ 8 ഞായറാഴ്ച ആരാധനക്കു ശേഷം ഐ.പി.സി ജനക്പുരി സഭയിൽ പാസ്റ്റർ. ജേക്കബ് ജോണുമായി കെ. ജോയിയും, ശിങ്കിടികളും നടത്തിയ രഹസ്യ മീറ്റിംഗ്. ഐ.പി.സി ഡൽഹി സ്‌റ്റേറ്റിലെ മിക്ക വിശ്വാസികൾക്കും, ദൈവ ദാസന്മാർക്കും ഐ പി.സി യുടെ ജനറൽ പ്രസിഡന്റ് ഡൽഹിയിൽ വരുന്ന വിവരമോ, എന്തിന് ലോക്കൽ സഭയിലെ ഒട്ടുമിക്ക വിശ്വാസികൾക്കുപോലും ഇങ്ങനെയൊരു സന്ദർശനത്തെക്കുറിച്ചോ, ഡൽഹി സ്റ്റേറ്റിലെ ചുരുക്കം ചില കൗൺസിൽ അംഗകളും, ഡൽഹി സ്‌റ്റേറ്റിന്റെ ” മൊയലാളി ” (മുതലാളി) ആയി സ്വയം പ്രഖ്യാപിച്ചു നടക്കുന്ന കെ. ജോയിയുമായി ജേക്കബ് ജോൺ നടത്താനിരിക്കുന്ന മീറ്റിംഗിനെക്കുറിച്ചോ അറിവില്ലായിരുന്നു.

ഇത് യാദൃശ്ചികമായി സംഭവിച്ച ഒരു കൂടിക്കാഴ്ചയോ മീറ്റിംഗോ അല്ലായിരുന്നു. കെ. ജോയി വളരെ ആസൂത്രിതമായി സംഘടിപ്പിച്ച ഒരു മീറ്റിംഗ് ആയിരുന്നു ഇത്. നേതാക്കന്മാർ കള്ളം പറയാൻ അതിവിദഗ്ദത്തന്മാർ ആകയാലും ,ഇവർ പറയുന്ന ഏതു കള്ളങ്ങളും പൊതുജനം, സ്തോത്രം പറഞ്ഞ്, കൈയ്യടിച്ച്, ആമേൻ പറഞ്ഞ് വിശ്വസിക്കും എന്നതിനാലും കെ ജോയിയും, ജേക്കബ് ജോണും പറഞ്ഞ ആഗമനോദ്ദേശ്യം ജനങ്ങൾ വിശ്വസിച്ചു.
എന്നാൽ സത്യം അതല്ല. പഞ്ചാബിലെ കൺവൻഷനിൽ പ്രസംഗിക്കുവാൻ പാസ്റ്റർ ജേക്കബ് ജോൺ, കെ. സി . ജോൺ,ഫിലിപ്പ് പി.തോമസ് എന്നീ ദൈവദാസന്മാർ ഉണ്ടായിരുന്നു.

കൺവൻഷൻ കഴിഞ്ഞ് പാസ്റ്റർ കെ.സി ജോണും, ഫിലിപ്പ്. പി. തോമസും നേരിട്ട് നാട്ടിൽ പോയി. എന്നാൽ ജേക്കബ് ജോൺ നേരിട്ട് നാട്ടിൽ പോയില്ല . അദ്ദേഹം ഡൽഹിയിൽ വന്നു . അതെന്താ ജേക്കബ് ജോണിനു മാത്രം നാട്ടിലേക്ക് നേരിട്ട് ടിക്കറ്റ് കിട്ടിയില്ലേ ?? കിട്ടാഞ്ഞതല്ല. കെ . ജോയിയുടെ പ്രത്യേക ക്ഷണനപ്രകാരവും, കെ ജോയി ക്രമീകരിച്ച ഷെഡ്യൂൾ അനുസരിച്ചാണ് ജേക്കബ് ജോൺ ഐ. പി.സി ജനക്പുരിയിൽ ആരാധനയ്ക്ക് സംബന്ധിച്ചതും, ഉച്ചകഴിഞ്ഞ് ഫ്ളൈറ്റിൽ നാട്ടിലേക്ക് പോയതും അല്ലാതെ യാദൃശ്ചികമായി വന്നതോ, ജനക്പുരി സഭയിൽ ആരാധന കൂടാനുള്ള ആഗ്രഹം കൊണ്ട് വന്നതോ, ദൈവം അയച്ചതോ അല്ല. കെ ജോയി വരുത്തിയതാണ്. കാരണം ഡൽഹി സ്റ്റേറ്റിലെ പൊതു ജനങ്ങൾക്കോ, ജനക്പുരി സഭയിലെ വിശ്വാസികൾക്കോ അറിയില്ലെങ്കിൽ പടയാളി പറയാം.

ഇങ്ങനെയൊരു മീറ്റിംഗ് പ്രത്യേകിച്ച് ഡൽഹി സ്റ്റേറ്റിലെ കൗൺസിലിലെ “സെലക്റ്റഡ് ” മീറ്റിംഗ് കൂടുന്നതിനെക്കുറിച്ച് ജനക്പുരിസഭയിലെ കമ്മറ്റി അംഗങ്ങൾക്കുപോലും അറിവില്ലായിരുന്നു .” ജേക്കബ് ജോൺ ഏപ്രിൽ 8 ന് ജനക്പുരി സഭയിൽ ആരാധനക്ക് സംബന്ധിക്കും എന്നതിലപ്പുറമായി ഇങ്ങനെയൊരു രഹസ്യ മീറ്റിംഗിനെക്കുറിച്ച് സഭയുടെ പാസ്റ്റർക്കും ,ജനറൽ കൗൺസിൽ അംഗം കൂടിയായ E.M ഷാജിക്കും അല്ലാതെ ആ ലോക്കൽ സഭയിലെ കമ്മറ്റിക്കാർക്ക് ആർക്കും അറിയില്ലായിരുന്നു എന്നാണ് പടയാളിക്ക്‌ അറിയാൻ കഴിഞ്ഞത്.

E .M ഷാജി ജനറൽ കൗൺസിൽ അംഗമാണ്, പക്ഷേ കെ.ജോയിയുടെ തോന്ന്യവാസങ്ങൾക്കു കൂട്ടുനിന്നാൽ പണ്ട് T. S. ബാലൻ എഴുതിയ “അമ്മയെ തല്ലിയവൻ ഡൽഹിയിൽ കള്ളന് കഞ്ഞി വയക്കുന്നു ” എന്ന വാർത്ത പടയാളിക്ക് വീണ്ടും പുന :പ്രസിദ്ധീകരിക്കേണ്ടി വരും. അത്രയും പറഞ്ഞ് ആ ഭാഗം വിടുന്നു.  ചെവിയുള്ളവൻ കേൾക്കട്ടെ, ബുദ്ധിയുള്ളവൻ ഗ്രഹിക്കട്ടെ. പടയാളിയുടെ കയ്യിൽ നിന്നും പണി ഇരന്ന് മേടിക്കരുത് എന്നു മാത്രം ഓർപ്പിക്കുന്നു.

സ്വന്തം സഭയിലെ സഭാ യോഗം പോലും കളഞ്ഞിട്ട് ഇപ്പോഴത്തെ സ്റ്റേറ്റ് സെക്രട്ടറിയും, ദ്വാരകാ സഭയുടെ ശുശ്രൂഷകനും ആയ സാം തോമസും, അതേ സഭയുടെ സെക്രട്ടറിയും, സ്റ്റേറ്റിന്റെ ജോയിന്റ് സെക്രട്ടറിയും ആയ കോശി മാത്യുവും കെ.ജോയിക്ക് കട്ട സപ്പോർട്ടുമായി ജനക് പുരിയിൽ വന്നു.

സാം തോമസ് കെ. ജോയിയുടെ ബിനാമിയായി പ്രസിഡന്റു സ്ഥാനത്തേക്ക് കണ്ണും നട്ട് പകൽ കിനാവ് കണ്ടുകൊണ്ടിരിക്കുന്ന മഹാനാണ് ഇദ്ദേഹം. ഹരിയാനായിലുള്ള ഗ്രേസ് ബൈബിൾ കോളേജിൽ അദ്ധ്യാപകനായി നിയമിതനായപ്പോൾ ആദ്യത്തെ ക്ലാസ്സിൽ തന്നത്താൻ പരിചയപ്പെടുത്തിയപ്പോൾ ” ഐ ആം സാം തോമസ് ജീനിയർ “ എന്ന് പരിചയപ്പെടുത്തിയ മഹാനാണ് ഇദ്ദേഹം. ഭയങ്കര പണ്ഡിതനാണ് പക്ഷേ “ജൂനിയർ ” എന്നതിന് പകരം ജീനിയർ എന്നാണ് പറഞ്ഞത്. കാരണം അപ്പോൾ അവിടെ ഇദ്ദേഹത്തിന്റെ സീനിയർ ആയ മറ്റൊരു സാം തോമസ് അദ്ധ്യാപകനായി ഉണ്ടായിരുന്നു.

ഇദ്ദേഹമാണ് ഡൽഹി സ്റ്റേറ്റിന്റെ അടുത്ത പ്രസിഡന്റാകാൻ നടക്കാത്ത മോഹവുമായി നടക്കു
ന്ന ഹതഭാഗ്യൻ. സാം തോമസിനെ ഏതുവിധേനയും പ്രസിഡന്റാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ആളാണ് കോശി മാത്യു .

കെ. ജോയിയുടെ കള്ളക്കണക്കുകളെല്ലാം വർഷങ്ങളായി എഴുതുന്നവനും, രണ്ടാം നമ്പർ പണം എങ്ങനെ ഒന്നാം നമ്പർ ആക്കാം എന്ന് ബുദ്ധി പറഞ്ഞു കൊടുക്കുന്നവനുമായ ഒരു രണ്ടാം നമ്പർ പണക്കാരനാണ് കോശി മാത്യു. ജോലി ചെയ്തു കൊണ്ടിരിക്കുന്ന കമ്പനിയിൽ വരുന്ന സാധനങ്ങൾ ഡ്യൂപ്ലിക്കേറ്റ് പണിയിലൂടെ മൊതലാളി അറിയാതെ സാധനങ്ങൾ ( എക്സ്പോർട്ട് കമ്പനിയിലെ ) മറിച്ച് മൊതലാളിയുടെ ചിലവിൽ സ്വന്തം എക്സ്പോർട്ട് കമ്പനി നടത്തി മുതൽ മുടക്കില്ലാതെ കോടികൾ ലാഭം കൊയ്യുന്ന രണ്ടാം നമ്പർ പണക്കാരനായ
കെ.ജോയിയുടെ ഓഡിറ്ററും, പരമ വിശുദ്ധനുമായ കോശി. (ഇദ്ദേഹത്തിന് ചിലചുറ്റിക്കളികളൊക്കെ ഉണ്ടെന്ന് ഞങ്ങൾക്ക് അറിവ് കിട്ടിയിട്ടുണ്ട്, സ്വന്തം കമ്പനിയിലെ മഹിളാ രത്നവുമായുള്ള ചുറ്റിക്കളികളെക്കുറിച്ച് കേട്ട കഥകൾ ശരിയാണോ എന്ന് പടയാളി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. (അത് ഉടൻ പൊതു ലോകം അറിയും.).

കെ. ജോയിക്ക് പിന്തുണ പ്രഖ്യാപിക്കുവാനാണ് ഇവർ രണ്ടു പേരും സ്വന്തം സഭയിലെ സഭായോഗം കളഞ്ഞിട്ട് ജനക്പുരി സഭയിൽ അവർ വിളിക്കാതെ, സഭയറിയാതെ, ജേക്കബ് ജോണിനോടുകൂടെ സഭായോ കൂടാൻ വിളിക്കാത്ത വിരുന്നിന് ചെന്നത്.
അടുത്തതായി ഡൽഹി വെസ്റ്റ് ഡിസ്ട്രിക്കിന്റെ പാസ്റ്ററും സുഭാഷ് നഗർ ലോക്കൽ ചർച്ചിന്റെ പാസ്റ്ററുമായ ബിനോയ് ജോർജ്ജാണ്  കെ. ജോയിക്ക് സപ്പോർട്ടുമായി ജനക്പുരിയിൽ എത്തിയത്. തന്റെ ശുശ്രൂഷാ കാലയളവിൽ ജനക്പുരി സഭയെ കഷണം ആക്കിയിട്ട് സഭയിൽ നിന്നും ഒരു നല്ല യാത്ര അയപ്പു പോലും മേടിക്കാതെ പോയ സെന്റർ ബോൾട്ട് സ്വന്തം സഭയിലെ സഭാ യോഗം കളഞ്ഞിട്ട്, അല്ലെങ്കിൽ ഉപേക്ഷയായി വിചാരിച്ചിട്ട് കെ. ജോയിക്ക് പിന്തുണ പ്രഖ്യാപിക്കുവാൻ എത്തിയത്. കെ. ജോയി യോടും ഞായറാഴ്ച ജനക്പുരിയിൽ കൂടിയ ശിങ്കിടികളോടും പടയാളിക്ക് ചോദിക്കാനുള്ളത് ഇതാണ്…

1. ഐ.പി.സിയുടെ ജനറൽ പ്രസിഡന്റ് ഒരു സ്റ്റേറ്റോ അല്ലെങ്കിൽ ആ സ്റ്റേറ്റിലെ ഏതെങ്കിലും സഭയോ സന്ദർശിക്കുമ്പോൾ ആ സ്റ്റേറ്റ് പ്രസിഡന്റ് അറിയണ്ടേ ?

2. ഐ. പി.സി യുടെ സ്റ്റേറ്റ് പ്രസിഡന്റായ സാമുവൽ എം.തോമസ് അറിഞ്ഞാണോ ജേക്കബ് ജോൺ ജനക്പുരി സഭയിൽ വന്നത് ?

3. കെ. ജോയി ഇപ്പോൾ ഡൽഹി സ്റ്റേറ്റിന്റെ പ്രസിഡന്റല്ലല്ലോ പിന്നെ നിങ്ങൾ ഏത് അധികാരത്തിലാണ് ജനറൽ പ്രസിഡന്റിനെ ഡൽഹിയിലുള്ള ജനക്പുരി സഭയിലേക്ക് വിളിച്ചത്?

4 . ഒരു സ്റ്റേറ്റിന്റെ കൗൺസിലിന്റെ പരമാധികാരി പ്രസിഡന്റാണ് . ഞായറാഴ്ച ജനക്പുരിയിൽ കൂടിയ രഹസ്യ കൗൺസിൽ മീറ്റിംഗ് നിങ്ങൾ പ്രസിഡന്റിനെ അറിയിച്ചോ ? ഇല്ല.

5.സ്റ്റേറ്റ്പ്രസിഡന്റില്ലാതെ നിങ്ങൾ ജനറൽ പ്രസിഡന്റിനെ ധരിപ്പിച്ച അജണ്ട എന്തായിരുന്നു ?

6. ഐ.പി.സി ഡൽഹി സ്റ്റേറ്റിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും സ്റ്റേറ്റ് പ്രസിഡന്റായ സാമുവൽ എം തോമസ് അറിയണ്ടേ ?

7. ഡൽഹി സ്റ്റേറ്റിലെ എല്ലാ കൗൺസിൽ അംഗങ്ങളെയും, ഈ രഹസ്യ മീറ്റിംഗ് അറിയിക്കാഞ്ഞതും, പങ്കെടുപ്പിക്കാഞ്ഞതും എന്ത്?

8 . സാമുവൽ എം തോമസിനെ ഡൽഹി സ്റ്റേറ്റിന്റെ പ്രസിഡന്റാക്കണമെന്നും പറഞ്ഞ് 109 പേർ ഒപ്പിട്ട നിവേദനവുമായി ജനറൽ കൗൺസിലിനെ സമീപിച്ച ആളല്ലേ കെ.ജോയി നിങ്ങൾ ?

എന്നിട്ട് ഇപ്പോൾ അദ്ദേഹത്തെ മാറ്റണമെന്നും പറഞ്ഞ് നിങ്ങളുടെ ശിങ്കിടികളായ ശിഖണ്ടികളെ കൂട്ടി രഹസ്യമായി ജനറൽ പ്രസിഡന്റിനെ കണ്ടതെന്തിനാണ് ?

ഞാൻ എല്ലാ അധികാരവും വിട്ടു, പരിശുദ്ധാത്മാവു പറഞ്ഞ പ്രകാരം സ്വയം അധികാരങ്ങളെല്ലാം വിട്ടു എന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം ചെല്ലുന്നിടത്തെല്ലാം പറയുന്ന നിങ്ങൾ പരിശുദ്ധാത്മാവ് പറഞ്ഞിട്ടാണോ ഇത്തരം തറ വേലകൾ കാണിക്കുന്നത്?

ഐ.പി.സി ഡൽഹി സ്റ്റേറ്റിന്റെ ഔദ്യോഗിക അറിവോടെയാണോ നിങ്ങൾ ശിങ്കിടികളായ ശിഖണ്ടികളുമായി ജനറൽ പ്രസിഡന്റിനെ കണ്ടത് ?

കൗൺസിലിലുള്ള മറ്റ് അംഗങ്ങളെയെല്ലാം നിങ്ങൾ വെറും വിഡ്ഡികൾ ആക്കുകയല്ലായിരുന്നോ ?
പെട്ടന്ന് പോകണം എന്നും പറഞ്ഞ് സഭാ യോഗം 11-30 ന് തീർത്തിട്ട് അടച്ചിട്ട മുറിയിൽ നിങ്ങൾ രഹസ്യ സംഭാഷണം നടത്തിയത് ഉചിതമോ?

ആ സഭ നിങ്ങൾക്കെല്ലാം വേണ്ടി ആഥിത്യം അരുളി. കുറഞ്ഞ പക്ഷം നന്ദി പറയാനുള്ള അവസരമെങ്കിലും ആ സഭയുടെ ശുശ്രൂഷകനോ , സഭയുടെ പ്രതി പുരുഷന്മാരിൽ ആർക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ ?അതും നിങ്ങൾ കവർന്നെടുത്തില്ലേ ?

ജേക്കബ് ജോണിന് ഫ്ളൈറ്റ് ചാർജ് കൊടുത്തു ഡൽഹി വഴികൊണ്ടുവന്നതുകൊണ്ട് കെ.ജോയിക്കു വേണ്ടി ജേക്കബ് ജോൺ പരസ്യമായി പ്രസ്താവിച്ച കാര്യങ്ങൾ ഇവയാണ് :
ഞാൻ (ജേക്കബ് ജോൺ) സ്ഥാനം ഒഴിയുമ്പോൾ അടുത്ത ജനറൽ പ്രസിഡന്റായി നിയമിതനാകുന്നത് കെ.ജോയി ആയിരിക്കും. ഇതു കേട്ടതും കെ.ജോയി രണ്ടു കൈകളും മലർത്തി സ്വർഗ്ഗത്തേക്ക് നോക്കി. ( കല്ലേറ് കൊണ്ട് പ്രാണൻ പോകുമ്പോൾ സ്ഥേഫാനോസ് സ്വർഗ്ഗത്തേക്ക് നോക്കിയതുപോലെ )

ഇതിന് ജേക്കബ് ജോൺ പറഞ്ഞ കാരണങ്ങൾ ഇവയാണ് :

1.  14 വയസ്സുള്ള ഒരു ബാലകനായി കെ ജോയി നിക്കർ ഇടാതെ കുമ്പനാട്ട് വന്നത്. ( ഈ കഥ ഐ.പി സിയിലെ ദൈവമക്കൾക്കെല്ലാം അറിയാം)

2.  ആരോടും ചോദിക്കാതെ 15 ലക്ഷം രൂപാ കെ.ജോയി കുമ്പനാട്ട് കൊടുത്തു .അതിന് പ്രതിഫലമായി കെ.ജോയിക്ക് കുമ്പനാട് ഹെബ്രോൻ കോമ്പൗണ്ടിൽ ഒരു എസി മുറി നൽകി.ഇങ്ങനെയുള്ള ഒരാളെ എങ്ങനെ ജനറൽ പ്രസിഡന്റാക്കാതിരിക്കും ?

പടയാളിക്ക് പറയാനുള്ളത് ഇതാണ് ഇത് TPM പ്രസ്ഥാനമല്ല. TPM ൽ അടുത്ത പ്രസിഡന്റ് ആരാണെന്ന് തീരുമാനിക്കുന്നത് ഒരു വ്യക്തിയാണ്. എന്നാൽ ഐ.പി.സി യിൽ ജനങ്ങളാണ് തീരുമാനിക്കുന്നത് .കാരണം ഇത് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്.

രണ്ടാമതായി പറയട്ടെ കെ. ജോയി കൊടുത്ത 15 ലക്ഷം രൂപാ കെ.ജോയിയുടെ അപ്പൻ കുഞ്ഞപ്പിയുടെ റബ്ബർ എസ്റ്റേറ്റിലെയോ, തെങ്ങിൽ തോപ്പിലെയോ ആദായത്തിൽ നിന്നും കിട്ടിയ കാശല്ല. ഭൂലോകമെമ്പാടുമുള്ള ദൈവമക്കൾ സുവിശേഷ വേലയ്ക്കും, ദൈവദാസന്മാരെ സഹായിക്കാനും നൽകിയ പണമാണ് അല്ലാതെ ഇയാളുടെ അപ്പന്റെ സ്വത്തിൽ നിന്നും കിട്ടിയ കാശല്ല എന്ന് ജേക്കബ് ജോണിന് അറിയാമോ ?

എല്ലായിടത്തും പറയുന്നതുപോലെ എനിക്ക് ഭൂമിയിൽ മയൂർവിഹാറിൽ ഒരു രണ്ട് ബഡ്റൂം വീ ടേ ഉള്ളൂ എന്ന് ജനക്പുരിയിലും പറഞ്ഞു. ഇത്രയും പാവമായ ദരിദ്രനായ ഒരു ദൈവദാസൻ ഐ.പി.സിയിൽ ഉണ്ടോ എന്നു തോന്നിപ്പോകും. എന്നാൽ സത്യം എന്താണ് ?
മയൂർ വിഹാർ ഫേസ് 2 ലെ വീട് കോടികൾ വിലമതിക്കുന്നതാണ്. ഗവൺമെന്റിനെ കളിപ്പിച്ച് ടാക്സ് വെട്ടിക്കാൻ വീട് ഭാര്യയുടെ പേരിലാണ് ആധാരം ചെയ്തിരിക്കുന്നത്. പുറമേ വിശുദ്ധിയും അകമേ സകല കടവും, ഭോഷ്ക്കും നിറഞ്ഞ കെ ജോയിയെ അടുത്ത ജനറൽ പ്രസിഡന്റായി പ്രഖ്യാപിച്ചിട്ടാണ് ജേക്കബ് ജോൺ പോയത്. കാത്തിരുന്നു കാണാം ജനവിധി.

കെ. ജോയി നിങ്ങൾ എത്ര തറക്കളി കളിച്ചാലും ,ഐ.പി.സിയുടെ നിയമത്തിന് വിരുദ്ധമായി ഡൽഹിയിൽ ഇലക്ഷൻ നടക്കില്ല. പൊതുജനം സത്യംമനസ്സിലാക്കിക്കഴിഞ്ഞു. നിങ്ങളെയും ,നിങ്ങളുടെ കൂടെ നടക്കുന്ന ഫ്രോഡുകളെയും ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഡൽഹി സ്റ്റേറ്റിൽ ആത്മീകരായ നേതൃത്വം വരണമെന്നാണ് പടയാളി ആഗ്രഹിക്കുന്നത്. പടയാളി ആർക്കും അനുകൂലവുമല്ല, പ്രതികൂലവുമല്ല, സത്യത്തിനു വേണ്ടി നിൽക്കും. സത്യം പറയും. സത്യത്തെ മുറുകെ പിടിക്കും.

സത്യം ജയിക്കും. ബാക്കി നമുക്ക് കാത്തിരുന്ന് കാണാം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.