പള്‍സര്‍ സുനി ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

by Vadakkan | February 20, 2017 2:42 pm

കൊച്ചി:നടിയെ തട്ടികൊണ്ട്പോയ കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കൂട്ടുപ്രതികളായ മണികണ്ഠന്‍, ബിജീഷ് എന്നിവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് സുനി ജാമ്യാപേക്ഷയില്‍ പറഞ്ഞു. കേസില്‍ തന്നെ മനപൂര്‍വ്വം കുടുക്കിയതാണ്.തനിക്ക് നീതി കിട്ടണമെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവരസരം നല്‍കണമെന്നും സുനി ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. മൂന്ന്പേരുടെയും ജാമ്യാപേക്ഷ ഹൈകോടതി നാളെ പരിഗണിക്കും.
അതേസമയം, സുനിക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. സുനി അമ്ബലപ്പുഴയില്‍ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നെങ്കിലും പോലീസെത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് സുനിയും കൂട്ടുപ്രതികളും അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.സംസ്ഥാനം വിട്ടുപോകാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. സുനിയുടെ സുഹൃത്ത് അന്‍വറിനെ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തുവരികയാണ്.

Source URL: https://padayali.com/%e0%b4%aa%e0%b4%b3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%a8%e0%b4%bf-%e0%b4%b9%e0%b5%88%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2/