പയ്യന്നൂരില്‍ കടയടപ്പിക്കാനെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാട്ടുകാര്‍ പൊതിരെ തല്ലി

പയ്യന്നൂരില്‍ കടയടപ്പിക്കാനെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാട്ടുകാര്‍ പൊതിരെ തല്ലി
September 23 18:16 2022 Print This Article

കണ്ണൂ‌ര്‍: ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ മണിക്കൂറുകള്‍ക്കകം വ്യാപക അക്രമം അരങ്ങേറിയ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ അനുകൂലികളെ ജനം നേരിട്ടുതുടങ്ങി.

കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച്‌ ഭീഷണിപ്പെടുത്തിയ നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പയ്യന്നൂരില്‍ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി മുബഷീ‌ര്‍, ഒളവറ സ്വദേശി മുനീര്‍, രാമന്തളി സ്വദേശി കളായ ഷുഹൈബ്, ന‌ര്‍ഷാദ് എന്നിവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.

നേരത്തെ കല്യാശേരിയില്‍ പെട്രോള്‍ ബോംബുമായി രണ്ട് ഇരുചക്ര വാഹനങ്ങളില്‍ ആക്രമണം ലക്ഷ്യമിട്ടെത്തിയ അഞ്ചുപേരെ നാട്ടുകാര്‍ തടഞ്ഞു. ഇവരില്‍ ഒരാള്‍ പൊലീസ് പിടിയിലായി. മറ്റ് നാലുപേര്‍ ഓടിരക്ഷപ്പെട്ടു. കല്യാശേരി-മാങ്ങാട് റോഡിലാണ് സംഭവം. ഇതിനിടെ മട്ടന്നൂരില്‍ ആര്‍എസ്‌എസ് കാര്യാലയത്തിന് നേരെ പെട്രോള്‍ ബോംബേറുണ്ടായി. സംഭവശേഷം ഇവിടെ കനത്ത പൊലീസ് സുരക്ഷയുണ്ട്.

മിന്നല്‍ ഹര്‍ത്താല്‍ അനുവദിക്കില്ലെന്നും ജനങ്ങളെ ബന്ദികളാക്കാന്‍ പറ്റില്ലെന്നും അക്രമത്തെ ഉരുക്കുമുഷ്‌ടി കൊണ്ട് നേരിടണമെന്നും ഹൈക്കോടതി കേസ് പരിഗണിക്കവെ ആവശ്യപ്പെട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കോടതി സ്വമേധയാ കേസെടുത്തു. രാവിലെ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. 83 പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.