പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വന്‍ തീപിടുത്തം

പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വന്‍ തീപിടുത്തം
February 26 11:37 2017 Print This Article

തിരുവനന്തപുരം:പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വന്‍ തീപിടുത്തം. ക്ഷേത്രത്തിന്റെ വക്കേ നടക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം. വടക്കേ നടക്ക് സമീപമുള്ള പോസ്റ്റ് ഓഫീസും ഗോഡൗണും കത്തിനശിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമിത്തിനൊടുവിലാണ് തീയണക്കാനായത്. രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് പരിക്കേറ്റു.
ചപ്പുചവറുകളില്‍ നിന്ന് തീപടര്‍ന്നാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച്‌ അന്വേഷണം നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. റവന്യുവകുപ്പായിരിക്കും അന്വേഷണം നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.