പഞ്ചാബിലും ഗോവയിലും വോട്ടെടുപ്പ് ആരംഭിച്ചു

പഞ്ചാബിലും ഗോവയിലും വോട്ടെടുപ്പ് ആരംഭിച്ചു
February 04 05:09 2017 Print This Article

ന്യൂഡല്‍ഹി:പഞ്ചാബിലും ഗോവയിലും വോട്ടെടുപ്പ് ആരംഭിച്ചു.ഗോവയില്‍ രാവിലെ ഏഴിനും പഞ്ചാബില്‍ എട്ട് മണിക്കുമാണ് വോട്ടെടുപ്പ് തുടങ്ങിയത്.വൈകിട്ട് അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്. ശക്തമായ സുരക്ഷയാണ് ഇരു സംസ്ഥാനങ്ങളിലും ഒരുക്കിയിട്ടുള്ളത്.
രണ്ടു സംസ്ഥാനങ്ങളിലും നിലവില്‍ ബിജെപിയാണ് അധികാരത്തിലുള്ളത്. ശക്തമായ ത്രികോണമല്‍സരം നടക്കുന്ന രണ്ടിടത്തും ഒറ്റഘട്ടമാണ് വോട്ടെടുപ്പ്. പഞ്ചാബിലെ 117 സീറ്റിലേക്കായി 1146 സ്ഥാനാര്‍ഥികളാണ് ഇന്നു ജനവിധി തേടുന്നത്. ഗോവയില്‍ 40 മണ്ഡലങ്ങളിലേക്ക് 250 സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായ അമരീന്ദര്‍ സിങ്, അകാലിദള്‍ നേതാവും മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദല്‍ എന്നിവര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ലാംബി, പട്യാല, ജലാലാബാദ് മണ്ഡലങ്ങളിലാണ് പഞ്ചാബില്‍ പൊരിഞ്ഞ പോരാട്ടം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.