നിങ്ങൾ തോറ്റ് പോകുമെന്ന് സദ്ദാം ഹുസൈന്‍ അന്ന് പറഞ്ഞിരുന്നു

നിങ്ങൾ തോറ്റ് പോകുമെന്ന് സദ്ദാം ഹുസൈന്‍ അന്ന് പറഞ്ഞിരുന്നു
December 18 05:36 2016 Print This Article

“അറബി മനസ് നിങ്ങൾക്ക് അറിയില്ല, നിങ്ങൾ തോറ്റ് പോകുമെന്ന് സദ്ദാം ഹുസൈന്‍ അന്ന് പറഞ്ഞിരുന്നു’; സിഐഎ മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍..
ഇറാഖ് ചരിത്രം മാറ്റിയെഴുതിയ അധിനിവേശം തെറ്റായ തീരുമാനമായിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രപും വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ ചാര സംഘടനയായ സിഐഎയിലെ മുന്‍ ഉദ്യോഗസ്ഥനായ നിക്‌സന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ പുസ്തകത്തിലാണ് അമേരിക്കയുടെ ഇറാഖ് അധിനിവേശവും സദ്ദാംഹുസൈനെ തൂക്കിലേറ്റിയ നടപടിയും തെറ്റായ തീരുമാനമായിരുന്നെന്ന് പറയുന്നത്.

2003ലെ ഇറാഖിലെ അമേരിക്കന്‍ അധിനിവേശ കാലത്ത് സദ്ദാം ഹുസൈനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരില്‍ ഒരാളാണ് ജോണ്‍ നിക്‌സണ്‍. ഒളിത്താവളത്തില്‍ നിന്ന് സദ്ദാം ഹുസൈനെ കണ്ടെത്തിയ സഖ്യ സേനയില്‍ നിക്‌സണും ഉണ്ടായിരുന്നു. ‘സദ്ദാമിനെ ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം ഇങ്ങന പറയുകയുണ്ടായി ‘ നിങ്ങള്‍ തോല്‍ക്കാന്‍ പോവുകയാണ്. ഇറാഖിനെ ഭരിക്കുക എന്നത് അത്ര ലളിതമായ കാര്യമല്ലെന്ന് നിങ്ങള്‍ താമസിയാതെ തിരിച്ചറിയും’.
എന്തുകൊണ്ടെന്ന് നിക്‌സണ്‍ വീണ്ടും ചോദിച്ചപ്പോള്‍ സദ്ദാമിങ്ങനെ പറഞ്ഞു നിര്‍ത്തി ‘ നിങ്ങള്‍ പരാജയപ്പെടും, കാരണം നിങ്ങള്‍ക്ക് ഞങ്ങളുടെ ഭാഷയറിയില്ല, ഞങ്ങളുടെ ചരിത്രവും; എല്ലാത്തിനേക്കാളുപരി ഒരു അറബിയുടെ മനസ്സെന്തെന്ന് വായിക്കാന്‍ പോലും നിങ്ങള്‍ക്കാവില്ല’.
ഇറാഖ് എന്ന ബഹുവര്‍ഗ്ഗ സമൂഹത്തെ നിയന്ത്രിക്കാന്‍ സദ്ദാമിനെപ്പോലെ ശക്തനായ , അനുകമ്പയില്ലാത്ത ഒരു ഭരണാധികാരിയെയാരുന്നു ആവശ്യം. സുന്നി തീവ്രവാദികളെയും ഷിയ തീവ്രവാദികളെയും ഒരു പോലെ ഒതുക്കാന്‍ കെല്‍പുള്ള സദ്ദാമിന്റെ ഭരണമായിരുന്നു ഇറാഖിന് വേണ്ടിയിരുന്നതെന്ന നിക്‌സണ്‍ തന്റെ നിലപാട് വ്യക്തമാക്കുന്നു പുസ്തകത്തില്‍.
എന്റെ ഭരണത്തിന് മുമ്പ് കലാപവും ശണ്ഠയും മാത്രമായിരുന്നു ഇറാഖില്‍ നിന്ന് ഉയര്‍ന്നു കേട്ടത്. എല്ലാം ഞാന്‍ അവസാനിപ്പിച്ചു. ജനങ്ങളെ അനുസരിപ്പിക്കാനും പഠിപ്പിച്ചു’ ചോദ്യം ചെയ്യലിനിടെ നിക്‌സണോട് സദ്ദാം പറഞ്ഞ വാക്കുകളാണിവ.
ഒരര്‍ത്ഥത്തില്‍ സദ്ദാമായിരുന്നു ശരി എന്നാണ് മുന്‍ സി ഐ എ ഉദ്യോഗസ്ഥന്‍ പറയാതെ പറയുന്നത്. ഐഎസിന്റെ തീവ്രവാദ പ്രവര്‍ത്തനവും ഇറാഖിനെയും സിറിയയെയും ചൂഴ്ന്നു നില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളും കലാപങ്ങളും തുടര്‍ന്നുള്ള പലായനവും സദ്ദാംജീവിച്ചിരുന്നെങ്കിൽ സംഭവിക്കില്ലായിരുന്നു എന്നും
നിക്‌സണ്‍ പറയുന്നു.
യുദ്ധത്തിന് തുടക്കമിട്ട് 12 വര്‍ഷത്തിനുശേഷം മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ കുമ്പസാരം നടത്തിയിരുന്നു. തനിക്കും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷിനും തീരുമാനമെടുക്കുന്നതില്‍ പിഴച്ചതായി ടോണി ബ്ലെയര്‍ അസമ്മതിച്ചു. ഇറാഖിലും സിറിയയിലും ഇന്ന് നരനായാട്ട് നടത്തുന്ന ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിറവിക്ക് വഴിവെച്ചത് 2003 ല്‍ നടന്ന ഇറാഖ് യുദ്ധത്തിലെ തെറ്റുകളാണെന്ന വാദം സത്യമാണെന്നായിരുന്നു മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയര്‍ പറഞ്ഞത്.

2003ലെ ഇറാഖ് അധിനിവേശത്തിന് മുന്‍കൈ എടുത്തത് ടോണി ബ്ലെയറും ബുഷും ചേര്‍ന്നായിരുന്നു. സര്‍വനാശം വിതയ്ക്കുന്ന ആയുധശേഖരം ഇറാഖിന്റെ പക്കലുണ്ടെന്ന് ആരോപിച്ച് നടന്ന യുദ്ധത്തില്‍ സദ്ദാം ഹുസൈനെ അട്ടിമറിച്ചതാണ് എല്ലാത്തിനും കാരണം. തങ്ങള്‍ക്ക് അന്നു കിട്ടിയ സൂചന തെറ്റായിരുന്നെന്നും ടോണി ബ്ലെയര്‍ പറഞ്ഞിരുന്നു….

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.