നശിച്ച ഉദ്യോഗസ്ഥ രാഷ്ട്രീയ ദുഷ്പ്രഭുത്വം

നശിച്ച ഉദ്യോഗസ്ഥ രാഷ്ട്രീയ ദുഷ്പ്രഭുത്വം
July 12 19:01 2021 Print This Article

ജനങ്ങളുടെ വോട്ടു വാങ്ങി ജനപ്രതിനിധികൾ ജയിക്കുന്നു. അവർ നാടിനു വേണ്ടിയും നാട്ടുകാർക്ക് വേണ്ടിയും ജീവിതം സമർപ്പിക്കുന്നു…….!

ജനങ്ങളുടെ നികുതിപ്പണം വാങ്ങി ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നു അവർ ജനങ്ങളെ സേവിക്കുന്നു. ജനങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നു….! എന്നാൽ വോട്ടു കൊടുത്ത, നികുതി കൊടുത്ത, ജനത്തിന് എന്ത് ലഭിക്കുന്നു…. ഈ രണ്ടു കൂട്ടരും കൂടി ചേർന്നു വോട്ടുചെയ്ത, നികുതി കൊടുത്ത ജനങ്ങളെ എങ്ങനെയൊക്കെ ദ്രോഹിയ്ക്കാമോ അങ്ങനെ എല്ലാം ദ്രോഹിക്കുന്നു. ജയിക്കുന്നത് വരെ ഓച്ചാനിച്ച് നിൽക്കുകയും, ജോലി കിട്ടുന്നതുവരെ വളരെ താഴ്മയായി ഓടിനടന്ന് കയ്യും കാലും പിടിച്ച് ജോലി വാങ്ങുകയും ചെയ്യുന്ന ഒരാൾ… ഇവർക്ക് രണ്ടു പേർക്കും എങ്ങനെ ഇത്രയും തരംതാണ രീതിയിൽ പ്രവർത്തിക്കുവാൻ കഴിയുന്നു…

ഗവൺമെന്റിൽ നിന്ന് ശമ്പളം വാങ്ങുന്ന ഏതോരു ഉദ്യോഗസ്ഥന്റെയും കാര്യമെടുക്കുക. സമയത്തിന് പോവുകയോ സമയത്തിന് വരികയോ ചെയ്യാത്ത ഒരു ജോലി. ഒരു വർഷം 200 കൂടുതൽ പ്രവർത്തി ദിവസങ്ങൾ ഉണ്ടായിരിക്കുകയില്ല എന്നതും മറ്റൊരു സത്യം. ഭീമമായ ശമ്പളം വാങ്ങി ഒരിക്കലും നഷ്ടപ്പെട്ടു പോകാത്ത ഒരു ജോലിയുമായി കണ്ണട്ടകളെപ്പോലെ ഈ സമൂഹത്തിന്റെ ചോര വലിച്ചു കുടിക്കുന്ന ഒരു ദുഷ്ട സമൂഹം പേരിനു മാത്രം ഒന്നോ രണ്ടോ പേർ ആത്മാർത്ഥത ഉള്ളവർ ഉണ്ടെങ്കിൽ ആയി…..

നമ്മൾ ദിവസവും കാണുന്ന ഒരു കാര്യമുണ്ട് തോന്നുമ്പോൾ വരികയും തോന്നുമ്പോൾ പോവുകയും ചെയ്യുന്ന ഒരു ഗവൺമെൻറ് സംവിധാനം. ആരോടും അക്കൗണ്ടബിലിറ്റി ഇല്ലാതെ ആരെയും ഭയപ്പെടേണ്ടതില്ലാത്ത എന്തു കുറ്റ കൃത്യങ്ങൾ ചെയ്താലും കൂടിപ്പോയാൽ ഒരു ട്രാൻസ്ഫറിൽ തീരുന്ന വിഷയങ്ങളുമായി ആരെ കുത്തണം എന്നു പറഞ്ഞു നടക്കുന്ന അമ്പലക്കാളയെ പോലെ ജനങ്ങളുടെ നികുതിപ്പണം വാങ്ങി നടക്കുന്ന രാഷ്ട്രീയക്കാരുടെ ചട്ടുകം ആയ ഉദ്യോഗസ്ഥർ. അതായത് നമ്മളെ ഉപദ്രവിക്കാൻ വേണ്ടി മാത്രം നമ്മൾ പണം കൊടുത്തു നിർത്തിയിരിക്കുന്ന കടിയൻ പട്ടിയെ പോലെയാണ്. ജനങ്ങൾ കണ്ണുതുറന്നു കാണണം…! ഒരു ബർത്ത് സർട്ടിഫിക്കറ്റ് അല്ല എങ്കിൽ ഡെത്തു സർട്ടിഫിക്കറ്റ് പോലും കൈക്കൂലി കൊടുക്കുകയും അനേകം തവണ ഓഫീസുകളിൽ കയറിയിറങ്ങുകയും ചെയ്യേണ്ട ഗതികേട് ഈ കേരളത്തിൽ അല്ലാതെ എവിടെ ഉണ്ട്.

എങ്ങനെയൊക്കെ ഉപദ്രവിക്കാൻ കഴിയുമെന്ന് ഓരോ ദിവസവും റിസർച്ച് ചെയ്യുന്ന ഒരു രാഷ്ട്രീയ ഉദ്യോഗസ്ഥവൃന്ദം. ജനങ്ങൾ ആകട്ടെ ജോലിയും വേലയും കൂലിയും ഇല്ലാതെ നെട്ടോട്ടമോടുന്നു. മുകളിൽ പറഞ്ഞ രണ്ടു വിഭാഗങ്ങൾക്കും ദരിദ്ര നാരായണന്മാരുടെ നികുതിയിൽ നിന്നും വലിച്ചെടുക്കുന്ന പണംകൊണ്ട് ബോണസ് യാത്രാബത്ത മാത്രമല്ല വിദേശ ചികിത്സ വരെ ലഭ്യമാണ് എന്ന് ഓർക്കുക. കേരളത്തിലെ 70 % വരുമാനവും ഈ രണ്ട് ഗ്രൂപ്പുകൾക്കും ശമ്പളം ആയും പെൻഷനായുമാണ് കൊടുക്കുന്നത് എന്ന് ഓർക്കുമ്പോൾ സാധാരണ പൗരൻ ഞെട്ടണം. കാരണം യാതൊരു ഉപകാരവും ഇല്ലാതെ ഇത്രയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ സൃഷ്ടിച്ച ഒരു കേരളമാണ് നമ്മളെ ഇന്ന് ബുദ്ധിമുട്ടിക്കുന്നത്.

ഓഫീസുകളിൽ കയറി ഇറങ്ങി കാലു കുഴഞ്ഞവരും ചെരുപ്പ് തിരഞ്ഞവറും ഈ വായിക്കുന്നവരിൽ എല്ലാവരും ഉണ്ട്. നാം ശബ്‌ദ്ധിക്കാതെ ഇരിക്കുന്നു എങ്കിൽ ഇത് നിശബ്ദം മുന്നോട്ട് പോവുക തന്നെ ചെയ്യും. അതുകൂടാതെ എല്ലാ കമ്പനികളും പൂട്ടിക്കുകയും കൊടി കുത്തുകയും സമരം ചെയ്യുകയും ചെയ്ത ശേഷം ഞങ്ങൾക്ക് തൊഴിലില്ല നോക്കുകൂലി തരണം എന്ന് പറയുന്ന കുറെ ശവങ്ങൾ വേറെയുമുണ്ട്. തൊഴിൽ ഉള്ളത് ഇല്ലാതാക്കിയ ശേഷം കവലകളിൽ കുത്തിയിരുന്ന് ആൾക്കാരെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്ന തൊഴിൽ സൗഹൃദ കേരളം. അതും കേരളത്തിന് മാത്രം സ്വന്തം. എന്നിട്ട് ഫേസ്ബുക്ക് തൊഴിലാളികളെക്കൊണ്ട് മണിക്കൂറിന് ക്യാപ്സ്യൂൾ ഇറക്കി കേരളം തൊഴിൽ സൗഹൃദമാണ് എന്നും വ്യവസായ സൗഹൃദമാണെന്നും പറഞ്ഞതുകൊണ്ട് കാര്യമില്ല.

നൂറുകണക്കിന് ആൾക്കാർ ഇവിടെ ലക്ഷക്കണക്കിനു കോടിക്കണക്കിനു പണം ഇറക്കിയ ശേഷം ജീവിതം ഹോമിച്ചവർ, ദരിദ്രരായ തീർന്നവർ, കടക്കെണിയിലായി സർവ്വവും നഷ്ടപ്പെട്ടവർ, കിട്ടിയത് വരിക്കൊണ്ടു ഓടി പുറത്തുപോയവർ…. അവരുടെ കദന കഥകൾ കേൾക്കുമ്പോൾ ഒരുത്തനും ഈ കേരളത്തിൽ വന്ന ഒരു ബിസിനസ് ചെയ്യുവാൻ താല്പര്യമില്ല. ഈ നശിച്ച നാറിയ വ്യവസ്ഥിതിക്കെതിരെ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ സംവിധാനം നിലവിൽ വരുക തന്നെ വേണം. 140 എംഎൽഎമാർ ഉണ്ടായിട്ട് ഒരാൾപോലും ഏകദേശം 35000 പേർക്ക് തൊഴിൽ വിഭാവനം ചെയ്ത ഒരു വ്യവസായി കേരളം വിട്ടിട്ടു ഇന്നുവരെ ഒരു അക്ഷരം പോലും അദ്ദേഹത്തിന് അനുകൂലമായി സംസാരിച്ചില്ല എന്നുള്ളത് വോട്ട് കൊടുത്ത് ഏവരും ശ്രദ്ധിക്കേണ്ടതാണ്.

കാരണം രാഷ്ട്രീയത്തിലേക്ക് ഇനി ഒരാൾ കൂടി കടന്നു വരാൻ ഒരിക്കലും പാടില്ല. കാരണം ഇന്ന് ഈ കിട്ടിക്കൊണ്ടിരിക്കുന്നത് അവരുടെ കയ്യിട്ടുവാരലിനെ ബാധിക്കും. അതിന് ഒരിക്കലും അവർ തയ്യാറല്ല. അതുകൊണ്ട് ഏതുവിധേനയും അത്തരം അവസരങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുക എന്നതാണ് സത്യം. ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ ഇവിടെ നിങ്ങളും ഞാനും എനിക്കുള്ളവരും ഈ കേരളത്തിൽ ജീവിക്കേണ്ട അവസ്ഥ മുൻപോട്ടു എങ്ങിനെ പോകുന്നു എങ്കിൽ എൻറെയും നിങ്ങളുടെയും അവസ്ഥ എന്താകും. നശിച്ച ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ആണ് ചെറുകിട വ്യവസായികളെ ഏറ്റവും കൂടുതൽ കുത്തുപാള എടുപ്പിച്ചത് അവരുടെ കൈക്കൂലി യോടുള്ള മോഹവും ധാർഷ്ട്യവും വ്യക്തിപരമായ താൽപര്യങ്ങളും നൂറുകണക്കിന് വ്യവസായ സംരംഭങ്ങളെ ഇല്ലാതാക്കി.

ഇപ്പോൾ സംഭവിച്ചിരിക്കുന്നത് രണ്ടുകൂട്ടരും കൂടെ ഒത്തുചേർന്നുള്ള ഒരു കളിയായിരുന്നു. അതായത് ജനങ്ങൾക്കുവേണ്ടി സംസാരിച്ച, ജനങ്ങൾക്ക് നന്മ ചെയ്ത, ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി അധ്വാനിച്ച ഒരു ബിസിനസ്സുകാരൻ, ജനങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ജനങ്ങൾക്കുവേണ്ടി പൊന്മുട്ട ഇട്ട ഒരു താറാവിനെ ആണ് കഴുത്തുഞെരിച്ചു കൊന്നത്. ഇതുകൊണ്ട് തീരാനഷ്ടം ജനങ്ങൾക്കു മാത്രം. അദ്ദേഹം തുടങ്ങി വച്ച ഒരു പ്രസ്ഥാനം രാഷ്ട്രീയക്കാർക്ക് ഒരു വെല്ലുവിളിയായി ജനങ്ങൾ ഏറ്റെടുത്തപ്പോൾ അതിലും ജനങ്ങൾക്ക് പ്രയോജനം ഉണ്ടാവരുത് എന്ന് മാത്രമല്ല അവരുടെ രാഷ്ട്രീയ ഭാവിയും അവരുടെ കയ്യിട്ടു വാരലും നിലയ്ക്കും എന്നുള്ള ഒറ്റ കാരണം കൊണ്ട് തന്നെയാണ് സാബുവിനെ അവർ നഖശിഖാന്തം എതിർത്തത്.

മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ സാധാരണജനങ്ങളുടെ പള്ളക്കു അടിക്കൽ ആയിരുന്നു അവർ ചെയ്തത്. അതുകൊണ്ട് നഷ്ടം മലയാളികൾക്കു മാത്രം… അതുകൊണ്ട് ട്വൻറി20 തുടരുകതന്നെ വേണം. ഇതൊരു വിപ്ലവത്തിന് തുടക്കം ആകട്ടെ….. നശിച്ച നാറിയ രാഷ്ട്രീയക്കാരുടെ പക്കൽനിന്നും ജനങ്ങൾക്കുവേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന ഒരു സാഹചര്യം ഉരുത്തിരിഞ്ഞു വരിക തന്നെ വേണം. അതിനുവേണ്ടി ഏവരെയും സജ്ജമാക്കുവൻ നാം പ്രവർത്തിച്ചേ മതിയാവൂകയുള്ളൂ.

ഈ തീ ജ്വാല ഊതികെടുത്താൻ ഒരു അവസരവാദികളെ കൊണ്ടും ഇടയാകരുതെന്നും മാത്രമല്ല ഇത് കത്തിപ്പടർന്നു ഒരു നാടിൻറെ അധപ്പതിച്ച ഒരു തൊഴിൽ സംസ്കാരത്തിന് മാറ്റമുണ്ടാവുകയും അതുമൂലം നമ്മുടെ യുവാക്കൾ അഭ്യസ്തവിദ്യരും തൊഴിലന്വേഷകരും ആയ നമ്മുടെ മക്കൾ മാന്യമായി ജോലി ചെയ്ത് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവുകയും വേണം….

-ബ്ലെസൺജി, ഹൂസ്റ്റൺ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.