നമുക്ക് ഒരുമിച്ചു ക്യാന്‍സറിനെ തടയാം….

നമുക്ക് ഒരുമിച്ചു ക്യാന്‍സറിനെ തടയാം….
February 05 10:36 2017 Print This Article

തീരാവേദനയിലും കണ്ണീരിലുമാഴ്ത്തി കാന്‍സര്‍ ഇന്ന് മനുഷ്യനെ കീഴടക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കിനനുസരിച്ചു വര്‍ഷം 80ലക്ഷം പേര്‍ കാന്‍സര്‍ മൂലം മരണമടയുന്നു. വരുന്ന ഇരുപത് വര്‍ഷത്തിനിടെ കാന്‍സര്‍ രോഗികളുടെ എണ്ണം എഴുപതു ശതമാനത്തോളം വര്‍ധിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന ഈ കാലഘട്ടത്തില്‍ ഒരിക്കലും മാറ്റി നിര്‍ത്താനാവുന്നതല്ല ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 നെ.
കാരണം ചികിത്സക്ക്പുറമെ സ്‌നേഹവും ആശ്വാസവുമാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ ചികിത്സ. കാന്‍സര്‍ എന്ന് കേട്ടാല്‍ ജീവിതം തീര്‍ന്നുവെന്ന് ചിന്തിക്കുന്ന വലിയൊരു സമൂഹമാണ് ഇന്ന് നമ്മുടെ മുന്പിലുള്ളത്.. രോഗങ്ങള്‍ക്കപ്പുറം ഏറെ തെറ്റിദ്ധാരണകളും ഭീതിയും മനസില്‍ കൊണ്ട് നടക്കുന്നവര്‍ ആണ് ഒട്ടുമിക്ക ആള്‍ക്കാരും …. പക്ഷെ ചികിത്സാരംഗത്തുണ്ടായ വലിയ പുരോഗതി മൂലം കാന്‍സര്‍ രോഗവും ഇന്ന് മറ്റു രോഗത്തെയും പോലെ ചികിസ്ത്സിച്ചു നിയന്ത്രിക്കാം. ‘നമുക്ക് ഒരുമിച്ചു കാന്‍സറിനെ ചെറുക്കാം’ എന്ന വലിയൊരു ഉത്തരവാദിത്വമാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ലോകമെങ്ങും ഏറ്റെടുത്തിരിക്കുന്നത്. ഇവയെ ചെറുക്കാന്‍ നമുക്ക് കഴിയും.
നാം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീതിയായ കാന്‍സറിന് പ്രധാന കാരണമായി പറയുന്നത് നമ്മുടെ ജീവിത ശൈലിയിലെ മാറ്റവുമാണ്. ഈ രോഗത്തിന്റെ കാരണങ്ങളായി ലോകാരോഗ്യ സംഘടന പറയുന്നത് പുകയില, മദ്യപാനം, പൊണ്ണത്തടി, അനാരോഗ്യ പരമായ ഭക്ഷണ ശീലം എന്നിവയാണ്. രാസവളം പ്രയോഗം, കീടനാശനികളുടെ അമിത ഉപയോഗം മുതലായവയും ശരീരത്തിന്റെ ജനിതക സ്വഭാവം ഇതില്‍ എടുത്തു പറയാവുന്നതാണ്. ചിലവ്യക്തികളുടെ ശരീരത്തിലെ കോശങ്ങള്‍ വളരെ പെട്ടെന്നു കേടുവരാന്‍ സാധ്യതയുള്ളതാണ്. ഇത് അവരുടെ കോശങ്ങളിലെ ജനതികഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം ആളുകള്‍ക്ക് ചെറുപ്പത്തിലേ കാന്‍സര്‍ ഉണ്ടാകാം. എന്നാല്‍ മരണം സംഭവിക്കുന്നതില്‍ ഭൂരിഭാഗവും പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന ശ്വാസകോശ അര്‍ബുദം മൂലമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഇരുപത്തിരണ്ടു ശതമാനത്തോളം പേരാണ് പുകയില ഉപയോഗം കൊണ്ടുള്ള കാന്‍സര്‍ മൂലം ലോകത്തില്‍ മരിക്കുന്നത്. അതുകൊണ്ട് തന്നെ പുകയില ഉപയോഗം ഒഴിവാക്കുന്നത് കൊണ്ട് മാത്രം നമുക്ക് 30 ശതമാനത്തോളമുള്ള കാന്‍സറുകളെ തടയനാവുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കാന്‍സറിന് ഇന്ന് ഫലപ്രദമാ ചികിത്സയുണ്ട്. നേരത്തെ കണ്ടുപിടിച്ചാല്‍ അറുപത് ശതമാനം കാന്‍സറുകളും പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനാവും. പുറംരാജ്യങ്ങളില്‍ എണ്‍പത് ശതമാനം കാന്‍സറുകളും നേരത്തെ കണ്ടുപിടിക്കുന്നുമുണ്ട്. പക്ഷേ ഇന്ത്യയില്‍ പത്തുശതമാനമേ നേരത്തെ കണ്ടുപിടിക്കുന്നുള്ളൂ. കാന്‍സര്‍ എന്നല്ല, ഏതു രോഗത്തിന്റെ കാര്യത്തിലും മനുഷ്യര്‍ക്ക് ഒരു നിസ്സഹായതയുണ്ടല്ലോ. രോഗം ബാധിക്കുന്ന മുഴുവന്‍ പേരെയും ചികിത്സിച്ച് ഭേദമാക്കാന്‍ ആര്‍ക്കും കഴിഞ്ഞെന്നു വരില്ല. ‘എന്തയാലും മരിക്കും പിന്നെ ജീവിക്കുന്നതെന്തിന്’ എന്ന് ചോദിക്കുന്നവരോട് പറയാന്‍ ഇതേയുള്ളു നൂറോളം അസുഖങ്ങള്‍ക്കു പൊതുവായി പറയുന്ന പേരാണ് കാന്‍സര്‍. വളരെ മാരകമായ തലച്ചോറിനെ ബാധിക്കുന്ന ബ്രെയിന്‍ ടൂമര്‍ മുതല്‍ വളരെ നിഷ്പ്രയാസം മാറുന്ന തൊലിയുടെ കാന്‍സര്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്രയധികം വൈവിധ്യമാര്‍ന്ന അസുഖങ്ങള്‍ പലതും ഹാര്‍ട്ട് അറ്റാക്കിനെക്കാള്‍ ലളിതവും, ചികിത്സിച്ചു ഭേദമാക്കാവുന്നതുമാണ്.
ചില കരുതലുകള്‍ ആര്‍ക്കും എടുക്കാം; .
പുകയില തീര്‍ത്തും വര്‍ജ്ജിക്കുക. പുകയിലയുടെ പുക ശ്വസിക്കാതിരിക്കുക. മദ്യം ഉപയോഗിക്കാതിരിക്കുക. പച്ചക്കറികള്‍ ധാരാളം അടങ്ങിയ ഭക്ഷണ രീതി ശീലിക്കുക. മാംസം, കൊഴുപ്പുകൂടിയവ ഒഴിവാക്കുക. പഴവര്‍ഗ്ഗങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മാനസീക പിരിമുറുക്കം കുറക്കുക. അന്തരീക്ഷ മലിനീകരണം കുറഞ്ഞ സ്ഥലത്തു ജീവിക്കാന്‍ ഇഷടപെടുക.
ഇതൊക്കെ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയും. രോഗമുണ്ടെന്നു അറിഞ്ഞാല്‍ ഭയപെടുകയോ പരിഭ്രമിക്കുകയോ ചെയ്യാതിരിക്കുക പൂര്‍ണമായും ദൈവത്തിലും ചികിസ്തസയിലും ആശ്രയിക്കുക. ഒരു സമൂഹം എന്ന നിലയില്‍ നമുക്ക് ശ്രദ്ധിക്കാന്‍ കഴിയുന്ന ഒരു പാട് കാര്യങ്ങള്‍ ഉണ്ട്. വിഷമയമായ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗത്തിനെതിരായ പ്രചാരണം, ചികിത്സാച്ചെലവും മരുന്നു വിലയും കൂടുന്നതിനെതിരായ പ്രതിരോധങ്ങള്‍, കഷ്ടപ്പെടുന്നവരെയും വേദനിക്കുന്നവരെയും ആശ്വസിപ്പിക്കാനുള്ള പരിശ്രമങ്ങള്‍.
ഇവയൊക്കെ നമുക്ക് ചെയാം. വേദനിക്കുന്ന മനുഷ്യന്റെ കൈപിടിച്ച് സ്‌നേഹത്തോടെ പറയുന്ന ഒരു വാക്കിന്റെ വില, വിഷമിക്കരുത് വേഗം സുഖപ്പെടും എന്നൊരാശ്വാസം പകരുന്നതിന്റെ വില… അത് ഒന്നു വേറെയാണ്.
നമ്മുടെയൊക്കെ ജീവിതത്തെ സമ്പൂര്‍ണതയില്‍ എത്തിക്കുന്നതും ഇത്തരം മനുഷത്തപരമായ പ്രവൃത്തികളില്‍ കൂടിയാണ്. കൃത്യമായ ചികിത്സയും പരിചരണവുമുണ്ടെങ്കില്‍ ഏത് രോഗത്തെ പോലെ മാറ്റാവുന്ന ഒരു അസുഖം മാത്രമാണ് കാന്‍സര്‍ രോഗവും.
നമുക്ക് ഒരുമിച്ചു ക്യാന്‍സറിനെ തടയാം. രോഗികള്‍ക്ക് ആശ്വാസവും തണലുമാകാം….

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.