കൊച്ചി: കാറില്‍ സഞ്ചരിക്കുന്നതിനിടെ പ്രശസ്ത ചലച്ചിത്ര നടി ഭാവനയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ഭാവനയുടെ മുന്‍ ഡ്രൈവര്‍ മാര്‍ട്ടിനെ പൊലീസ് അറസ്റ്റു ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി സുനിലാണ് കേസിലെ പ്രധാന പ്രതിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഭാവന നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നെടുമ്പാശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുന്‍ ഡ്രൈവര്‍ അടങ്ങിയ സംഘമാണ് ആക്രമിച്ചതെന്ന് ഭാവന പൊലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്പോള്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കാറില്‍ ഭാവനയും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. അങ്കമാലിയിലെ അത്താണിക്കു സമീപത്ത് വച്ച് ഭാവനയുടെ കാര്‍ തടഞ്ഞു നിറുത്തിയ സംഘം ഡ്രൈവറെ ഭീഷണിപ്പെടുത്തിയ ശേഷം കാറില്‍ നിന്ന് പുറത്തിറക്കി മര്‍ദിക്കുകയും റോഡില്‍ തള്ളുകയും ചെയ്തു. തുടര്‍ന്ന് അക്രമികളിലൊരാള്‍ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. കാറിനകത്ത് അതിക്രമിച്ചു കയറിയ മറ്റുള്ളവര്‍ ഭാവനയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഭാവന ബഹളം വച്ചതിനെ തുടര്‍ന്ന് പാലാരിവട്ടത്തിനു സമീപം എത്തിയപ്പോള്‍ അക്രമികള്‍ ഭാവനയേയും കാറും ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഭാവന സംവിധായകന് ലാലിനെ ബന്ധപ്പെടുകയും അദ്ദേഹം സ്ഥലത്തെത്തി തന്റെ വീട്ടിലേക്ക് ഭാവനയെ കൊണ്ടുപോവുകയുമായിരുന്നു. അക്രമികള്‍ സഞ്ചരിച്ചിരുന്ന വാഹനം അത്താണി മുതല്‍ ഭാവനയുടെ കാറിനെ പിന്തുടര്ന്നു എന്നാണ് പൊലീസിന്റെ നിഗമനം.
പിടിയിലായ ഡ്രൈവറുടെ കൂടി അറിവോടെയാണു സംഭവം ആസൂത്രണം ചെയ്തതെന്നു പൊലീസിനു സംശയമുണ്ട്. ഇതു മുൻനിർത്തി ഡ്രൈവറെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചുകഴിഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍ പെട്ടയാളാണ് മാര്‍ട്ടിനെന്ന് പൊലീസ് പറഞ്ഞു. ഇതറിയാതെയായിരുന്നു മാര്‍ട്ടിനെ ഡ്രൈവറായി നിയമിച്ചത്. എന്നാല്‍ പിന്നീട് ഇക്കാര്യങ്ങള്‍ മനസിലാാക്കിയ ഭാവന മാര്‍ട്ടിനെ ഡ്രൈവര്‍ ജോലിയില്‍ നിന്ന് നീക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു.
Comment:*
Nickname*
E-mail*
Website