ദൈവ മഹത്ത്വം പോയ്‌പ്പോയി.!!!

ദൈവ മഹത്ത്വം പോയ്‌പ്പോയി.!!!
January 23 00:25 2017 Print This Article

ലോകത്തു ഏറ്റവും ശക്തമായ ജനാധിപത്യ പ്രക്രിയ ഉണ്ടന്ന് അവകാശപ്പെടുന്ന രാജ്യം ആണ് ഇന്ത്യാ, എന്നിട്ടും ഇന്ത്യയിൽ നടന്ന ചില ഭരണ പരിഷ്‌കാരങ്ങൾ പലപ്പോഴും ലോകത്തെ ഞെട്ടിക്കാറുണ്ട് അതിൽ ഈയടുത്തയിടയിൽ നടന്ന ഏറ്റവും വലിയ അണുബോംബ് വർഷം എന്ന് പോലും വിശേഷിപ്പിച്ച നോട്ടു നിരോധനം ഇന്ത്യയുടെ അവസ്ഥ ഹിരോഷിമക്കു തുല്യമാക്കി എന്ന് ശിവസേന പറയുകയുണ്ടായി. ഇതിൽ നിന്നും എന്താണ് ചിന്തിക്കേണ്ടിയത് ഇപ്പോഴുള്ള പ്രശ്നങ്ങൾ മാത്രമല്ല അതിന്റെ ഭവിഷ്യത്ത് തലമുറകൾക്കു കൂടി ബാധകം ആണന്നല്ലേ. ഇന്ത്യാ സമ്പത് വ്യവസ്ഥയെ തകർത്തടിച്ചത്ത് സ്വന്തം തീരുമാനങ്ങൾ ആയിരുന്നു. ഹിരോഷിമയിലെ ബോംബ് സ്ഫോടനം ആ രാജ്യത്തെ മൊത്തത്തിൽ തകർത്ത് ശാരീരികവും മാനസികവുമായി ആ ജനതയെ തകർത്തു.ഇതുപോലെയാണ് പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള തീരുമാനങ്ങൾ ഇന്ത്യയുടെ സമ്പത് വ്യവസ്ഥക്ക് ഹിരോഷിമയുടെയും നാഗസാക്കിയുടെയും ചിത്രം നൽകി.

ഇന്ന് ഇന്ത്യാ പെന്തക്കോസ്തു സഭയ്ക്കും ഈ ഹിരോഷിമയുടെ ചിത്രം കൊടുക്കേണ്ടി വരും. നിലവിലുള്ളവരും കഴിഞ്ഞ വർഷങ്ങളിലുള്ളവരും ഏകപക്ഷീയമായി ദൈവീകമല്ലാത്ത തീരുമാനങ്ങൾ എടുത്തത് പലപ്പോഴും പെന്തക്കോസ്തിന്റെ ഐഡന്റിറ്റിയും ആത്മീക ദർശനവും,മോറൽ വശങ്ങളും തകർത്തെറിഞ്ഞുകൊണ്ട് യെഹൂദന്മാരെപോലെ ദേവാലയം കെട്ടി പൊക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിക്കുന്നത്. യെഹൂദന്മാർക്കു ദേവാലയത്തെകുറിച്ചു വളരെ അഭിമാനവും പ്രശംസയുമാണ്. അവർ തങ്ങളുടെ പ്രൗഢിയുടെ പ്രതീകമായും ദേവാലയത്തെ കണ്ടിരുന്നു. എന്നാൽ ദേവാലയത്തിന്റെ പണി, വില, മനോഹാരിത്വത്തെ ഒക്കെയാണ് അവർ എക്കാലവും വർണ്ണിക്കാറുള്ളത്. എന്നാൽ അതിന്റെ മഹത്വവും അതിനുള്ളിലെ വിശുദ്ധിയും അതിന്റെ ഉള്ളിൽ നടക്കേണ്ടിയ കര്‍ത്തവ്യംദൈവത്തെ ആരാധിക്കുക,ന്യായപ്രമാണം വായിക്കുക, പ്രാർത്ഥിക്കുക എന്നതായിരുന്നു. അതുകൊണ്ടല്ലേ ദേവാലയത്തെ അംഗീകരിക്കുകയും ക്രിസ്തുവിനെ തള്ളിക്കളയുകയും ചെയ്തത്. ശിഷ്യന്മാർ യേശുവിനെ ദേവാലയം കാണിച്ചു അതിന്റെ മഹത്വം വർണ്ണിച്ചപ്പോൾ യേശുപറഞ്ഞത് ‘ഇത് കല്ലിന്മേൽ കല്ല് ശേഷിക്കാതെ പോകും’ എന്നാണ്. കെട്ടിടങ്ങൾ ഒന്നും തന്നെ നിലനിൽക്കില്ല.

എന്നാൽ ശലോമോന്റെ പ്രാർത്ഥന വളരെ പ്രസക്തമാണ് രണ്ടു ദിനവൃത്താന്ത പുസ്തകത്തിൽ പറയുന്നു “ദൈവമേ നിന്റെ ജനം ഇവിടെ വന്നു പ്രാർത്ഥിക്കുമ്പോൾ നീ അതിനു മറുപടി പറയണം” അപ്പോൾ തന്നെ ആ കെട്ടിടം അല്ലെങ്കിൽ ദേവാലയം കൊണ്ട് ഉദ്ദേശിക്കുന്നത് ജനത്തിനു വന്നു പ്രാർത്ഥിക്കുന്നതിനാണ്. രണ്ടാമതായി ശലോമോന്റെ പ്രാർത്ഥന ഇങ്ങനാണ്, ഞങ്ങളിൽ ആരെങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കിൽ ഇവിടെ വന്നു നിലവിളിച്ചാൽ ഞങ്ങളുടെ പാപം ക്ഷമിക്കണം എന്നാണ്” ഇവിടെ ആലയം കൊണ്ട് പാപികൾ മനസാന്തരപ്പെടണം എന്നാണ് ഉദ്ദേശിക്കുന്നത്. മൂന്നാമതായി ശലോമോന്റെ പ്രാർത്ഥന ആരെങ്കിലും ഈ “ആലയത്തിൽ വന്നു പ്രാർത്ഥിക്കുമ്പോൾ രോഗികൾ സൗഖ്യമാകണം” എന്നാണ്. ഒടുവിലായി പറയുന്നത് അന്യ ജാതികൾ ഇവിടെ വന്നു (നമ്മുടെ ഭാഷയിൽ പറഞ്ഞാൽ സുവിശേഷികരണം നടന്നു ജനം ആലയത്തിൽ കടന്നു വരണം )എന്നാണ് ദേവാലയത്തെകുറിച്ചുള്ള നാലു ഉദ്ദേശങ്ങൾ ഇതാണ്. പാപികൾ മനസ്സാന്തരപ്പെടണം ജനത്തെ പ്രാർത്ഥനയിലേക്കു നടത്തുക,രോഗികൾ സൗഖ്യമാക്കുക എന്നതാണ് മറിച്ചു കെട്ടിടം പണിയിലും കാർ പാർക്കിങ്ങിലും അല്ല ദൈവസഭയുടെ ലക്ഷ്യം. ദൈവസഭക്കു കെട്ടിടം ആവശ്യമാണ് എന്നാൽ, ഇപ്പോഴുള്ള എല്ലാ കൺവൻഷനുകളിലും കെട്ടിടം പണിയുടെപുരോഗതിയും അതിന്റെ ചിലവും കണക്കുമാണ്. ഇതൊന്നും ഒരിക്കൽ പോലും ജനത്തെ മാനസാന്തരത്തിലേക്കു നയിക്കുന്നതോ പ്രാർത്ഥനയിലേക്കു നടത്തുന്ന ഒരു വാക്ക് പോലും ഐപിസിയുടെ നേതൃതം പറയുന്നില്ല എന്നത് ഖേദകരവും ലജ്ജാകരവും ആണ്. ഇത്രയധികം പ്രസംഗം നടന്നിട്ടും സുവിശേഷികരണത്തിന്റെ പ്രസക്തി ആരെങ്കിലും പറഞ്ഞോ ?
യേശു യെഹൂദന്മാരുടെ ആലയത്തിൽ കടന്നു വന്നു വിൽക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കി എന്നത് ഇവർക്ക് കേട്ട് കേൾവി പോലും ഇല്ല. മുൻപ്‌ പറഞ്ഞതുപോലെ ഹിരോഷിമയുടെ തേങ്ങൽ പോലെ ഇന്ത്യ പെന്തെകൊസ്തു സഭയിൽ ഭൌതീകത്തിന്റെയും പണത്തിന്റെയും ഒക്കെ ബോംബുകൾ വിതറിയത് ഇപ്പോൾ മാത്രം അല്ല ഒരു തലമുറയെ അല്ലെങ്കിൽ വർഷങ്ങൾ നീണ്ടുപോകുന്ന ദുരന്തത്തിലേക്കാണ് നീളുന്നത്. സഭയെ ഒരു നിത്യ ദുരന്തത്തിലേക്കാണ് ഇപ്പോഴത്തെ നേതൃത്വവും നയിക്കുന്നത്. ഇതിനെ ഇടുവിൽ നിന്ന് നേരെയാക്കാൻ അടുത്ത തലമുറയ്ക്ക് കഴിയുമോ?
എലിയുടെ കാലഘട്ടത്തിൽ വചനം ദുർലഭമായിരുന്നു. പെട്ടകം പിടിക്കപ്പെട്ടു .ഈഖാബോദ് ജനിക്കുകയും മഹത്വവും ഇസ്രായേലിൽ നിന്നും പൊയ്‌പോയി. മഹത്വം പോകുന്നതിനു മുൻപ് രണ്ടു അനിഷ്ട സംഭവങ്ങൾ നടന്നു. അതിൽ ഒന്ന് വചനം ഇല്ലായിരുന്നു, തെറ്റുകൾക്ക് ശിക്ഷയില്ലാതെ തർജ്ജനം ഇല്ലായ്‌മയും. പ്രിയരേ തെറ്റിനെ തർജ്ജനം ചെയ്യാതെയും വചനത്തിന്റെ പ്രാധാന്യകുറവും ഈഖബോദിനെ ജനിപ്പിച്ചു. പെട്ടകം പിടിക്കപ്പെട്ടു, മഹത്വവും പോയി,ഇപ്പോഴത്തെ ഐപിസിക്കും ഇതാണ് സംഭവിച്ചിരിക്കുന്നത്. ഇനി ഐപിസിയെ രക്ഷിക്കാൻ ആർക്കു കഴിയും
ഹിരോഷിമയിലും നാഗസാക്കിയിലും പത്തു തലമുറയിൽ പോലും ജനിതക വൈകല്യങ്ങൾ സംഭവിച്ചെങ്കിൽ ദൈവ സഭക്ക് സംഭിച്ചിരിക്കുന്നതു എത്രത്തോളം വരും തലമുറയിലേക്കും പടർന്നു പിടിക്കും…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.