ദൈവസഭയെ മുടിച്ചുകളയുന്ന കശ്‌മലന്മാർ

ദൈവസഭയെ മുടിച്ചുകളയുന്ന കശ്‌മലന്മാർ
June 27 20:16 2022 Print This Article

ക്രിസ്തീയ സമൂഹത്തിൽ ദൈവത്തോടും സ്വർഗ്ഗത്തോടും ഏറ്റവും അടുത്ത് ഇരിക്കുന്നവരും, അവരുടേത് മാത്രമാണ് ദൈവവും സ്വർഗ്ഗവും എന്നു പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരുകൂട്ടരാണ് പെന്തക്കോസ്തുകാർ.

അവർ പരിശുദ്ധാത്മാവിലെ ചിന്തിക്കു, പ്രവർത്തിക്കു, സംസാരിക്കു. സ്റ്റേജും ഒരു മൈക്കും കിട്ടിയാൽ പിന്നെ ദൈവത്തോട് മാത്രമേ സംസാരിക്കു. അതും ആർക്കും മനസിലാകാത്ത അന്യ ഭാഷയിൽ. അവരെ കഴിഞ്ഞു വേറെ വിശുദ്ധർ ഇല്ല അത്രേ….

ആത്മീക സഭകൾ എന്നത് ദൈവ സാന്നിധ്യത്തിൽ നടത്തപ്പെടുകയും ക്രമീകരിക്കുകയും സഭാ വിശ്വാസികളുടെ ആധ്യത്മിക വർധനയ്ക്ക് ഉതകുന്നതായ കാര്യങ്ങൾ ക്രമീകരിക്കപ്പെടുകയും ചെയ്യുന്ന സ്ഥലമാണ്. സഭകൾ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് യോഗ്യരും ദൈവസന്നിധിയിൽ സാക്ഷ്യമുള്ളവരും ആയിരിക്കണം എന്ന് പറയുന്നത് വെറുതെയല്ല.

ആത്മീയ ദർശനം നഷ്ടപ്പെട്ടവർ അധികാരത്തിൽ കയറി രാഷ്ട്രീയ പാർട്ടികളും ക്ലബ്ബുകളും നടത്തുന്നതുപോലെ സഭ നടത്താൻ ഇറങ്ങിയാൽ പന്നിയുടെ കയ്യിൽ കിട്ടിയ മുത്തു പോലെ ആയിരിക്കും. അങ്ങനെ ഒരു സാഹചര്യം ഉണ്ടാവുന്നുണ്ട് എങ്കിൽ തീർച്ചയായും അതു സഭാവിശ്വാസികളുടെ ഉത്തരവാദിത്വ ഇല്ലായ്മയും കഴിവില്ലായ്മയും മാത്രമായിരിക്കും.

അങ്ങനെയുള്ള സഭകൾ ദർശനം നഷ്ടപ്പെട്ട് നശിച്ചു ദേശത്തിനു മുന്നിൽ അപമാന ഹേതുവായി മാറുന്ന കാഴ്ചയാകും പിന്നീട് കാണുക. കള്ളുകുടിയന്മാരും ആഭാസന്മാരും പെണ്ണുപിടിയന്മാരും അയോഗ്യരും സ്വാർത്ഥരും ധന മോഹികളും സഭയുടെ നേതൃസ്ഥാനത്ത് വന്ന്, ആത്മിക മാന്യതയോടെ ജീവിക്കുന്ന ജനത്തെ ഹൈജാക്ക് ചെയ്തു മറ്റുള്ളവരുടെ മുന്നിൽ തലതാഴ്ത്തി നടക്കേണ്ടുന്ന പ്രവർത്തനങ്ങളിൽ ഇടപെട്ട് നാണം കെടുത്തുകയും ചെയ്യുന്നു.

സഭാവിശ്വാസികൾ അധ്വാനിച്ച് കൊണ്ടുവരുന്ന ദശാംശം അശരണരും സാധുക്കളും ആയവർക്ക് ആശ്വാസം ആവുകയും രോഗികൾക്ക് ശുശ്രൂഷ ആയും ഭവനരഹിതർക്ക് ഭവനം ആയും നിരാലംബർക്ക് ആലംബം ആയും ചേരേണ്ടുന്ന നന്മകൾ സ്വാർത്ഥ താൽപര്യത്തിനും കേസിനും വഴക്കിനും അനാവശ്യമായി കെട്ടിടങ്ങൾ കെട്ടി പോക്കുവാനും ധൂർത്തിന് ചിലവാക്കാനും ഉള്ളതല്ല. ഒരു ചെവിട്ടത്തു അടിച്ചാൽ മറു ചെവിട്ട് കൂടി കാണിച്ചു കൊടുക്കണം എന്ന് പറഞ്ഞ ക്രിസ്തുവിന്റെ ദർശനം പ്രാവർത്തികമാക്കുവാൻ ഇറങ്ങിയ ആത്മിക സഭകൾ ഇന്ന് കൂട്ടു സഹോദരങ്ങൾക്കെതിരെ കേസ് കൊടുക്കുകയോ….?

കുറവുകൾ ഉണ്ട് എങ്കിൽ ചേർത്തുനിർത്തി പഴയതെല്ലാം കഴിഞ്ഞു പോയെന്നും പരസ്പരം ക്ഷമിക്കാനും നമുക്കൊരു പിതാവും നമുക്കൊരു സഭയും നമ്മൾ ഒന്നാണെന്നും പറഞ്ഞു ക്രിസ്തുവിന്റെ സ്നേഹത്തിൽ മുൻപോട്ടു പോകുവാൻ ശ്രമിക്കേണ്ടതിനുപകരം ആത്മീയ സഭകളെ അനാവശ്യവും അപകടകരമായ സാഹചര്യങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുന്നവർ ഉണ്ട് എങ്കിൽ അവരെ മാറ്റി നിർത്തുവാനുള്ള മനോധൈര്യം സഭ ഇടവകാംഗങ്ങൾ കാണിച്ചില്ലെങ്കിൽ നിങ്ങൾ എത്തിച്ചേരുന്നത് നാശത്തിന്റെയും നാണക്കേടിന്റെയും പടുകുഴിയിലേക്ക് ആണ് എന്ന് നിസ്സംശയം പറയാം.

നിങ്ങൾ സംസാരിച്ചില്ലെങ്കിൽ നിങ്ങൾക്ക് വേണ്ടി ആരും അവിടെ സംസാരിക്കുവാൻ ഉണ്ടായിരിക്കുകയില്ല. പിന്നീട് എല്ലാം നാണംകെട്ട നശിക്കുമ്പോൾ നഷ്ടപ്പെടുന്നത് നിങ്ങൾക്കു മാത്രമായിരിക്കും. അതുകൊണ്ട് ദർശനം നഷ്ടപ്പെട്ട ആഭാസന്മാർ നിങ്ങളുടെ ഇടയിൽ ഉണ്ട് എങ്കിൽ അവരെ ഒരിക്കലും നേതൃസ്ഥാനത്തേക്ക് കൊണ്ടു വരാതിരിക്കുകയും അങ്ങനെയുണ്ടെങ്കിൽ അവരെ മാറ്റി നിർത്തുവാനുള്ള മനോധൈര്യം സംഭരിച്ച് അവരെ മാറ്റി നിർത്തുകയും ചെയ്യേണ്ടതാകുന്നു.

യേശു ക്രിസ്തുവിന്റെ ഭൂമിയിലെ ജീവിതത്തിന്റെ അവസാന നിമിഷം തന്റെ ശിഷ്യന്മാർർക്ക് കൊടുത്ത പ്രധാന/ പുതിയ കല്പനയാണ് (യോഹന്നാൻ 13: 34,35 ) നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.

എന്നാൽ ദൈവത്തിന്റെ വലത്‌ വലതുവശത്ത് ഇരിക്കുന്ന പെന്തക്കൊസ്തുകാർ സഭയിൽ ഒന്നിച്ചു ആരാധിക്കുന്ന സഹോദരങ്ങളോടുപോലും തമ്മിത്തല്ലും കേസും കോടതിയുമായി നടക്കുന്നു. ഈ വിഷയത്തിൽ ഉന്നത സ്ഥാനം വഹിക്കുന്നത് IPC (ഇന്ത്യാ പെന്തക്കോസ്ത് സഭയാണ് ) ഐപിസിയുടെ കുമ്പനാട്ടെ ഹെഡ് ക്വാർട്ടേഴ്സിനെ ചുറ്റിപ്പറ്റി നേതാക്കന്മാർ തമ്മിൽ തമ്മിൽ കൊടുത്ത കേസുകളുടെ എണ്ണം ഇപ്പോൾ 146 എണ്ണം ഉണ്ട്. ഈ കേസുകൾക്ക് ഒക്കെ ലക്ഷക്കണക്കിന് രൂപയാണ് വക്കീലന്മാർക്കും കോടതി വ്യവഹാരങ്ങൾക്കും വേണ്ടി തുലച്ചുകളയുന്നത്. ഈ കേസ് കളിക്കുന്നവരുടെ കുടുംബസ്വത്തിൽ നിന്നും ഒരു നയാ പൈസാ പോലും എടുത്തല്ല ഇതിന് ചിലവാക്കുന്ന പണം എന്നത് പ്രത്യേകം ശ്രദ്ദിക്കേണ്ട വസ്തുതയാണ്.

അങ്ങു അമേരിക്കയിലെ ഡാളസ് പട്ടണത്തിൽ ഉള്ള ഒരു പ്രധാന പെന്തക്കോസ്ത് സഭ വർഷങ്ങൾ കൂടെ ഒപ്പം ഇരുന്നു ആരാധിച്ച സഹോദരങ്ങൾക്ക് എതിരെ ഇതുവരെ കേസ് കളിച്ചു മുടിച്ചത് മൂന്നര കോടി രൂപ. ഇനിയും തുടർന്നുള്ള കേസിനും വേണം 2 കോടിയോളം രൂപ. ഇതൊന്നും കേസും കോടതിയുമായി നടക്കുന്ന ആരുടേയും കുടുംബസ്വത്തിൽ നിന്നും അല്ല എന്നുള്ളതും വിചന്തനീയം.

സ്വാർത്ഥ താല്പര്യങ്ങൾ നേടിയെടുക്കാനും വെറും ഈഗോയുടെ പേരിൽ ഞാൻ നിന്നെക്കാൾ വലിയവനാണ് എന്ന് സ്ഥാപിച്ചെടുക്കാനും ഇന്നലെ വരെ ഒരേ താലത്തിൽ കൈയ്യിട്ടു അപ്പം ഭക്ഷിച്ച, ഒരേ പാനപാത്രത്തിൽ നിന്നും കുടിച്ച സഹോദരനെ കോടതി കയറ്റി കുറ്റക്കാരനെന്ന് വിധിക്കാൻ പാവം ദൈവമക്കളുടെ സ്തോത്രകാഴ്ച്ചയും ദശാംശവും എന്തിന് ചെലവാക്കുന്നു?

പണ്ട് മുണ്ടു മുറുക്കിയുടുത്തു ദൈവദാസന്മാരെയും ദൈവത്തേയും സ്നേഹിച്ചു ദൈവവേലയെ കൈതുറന്നു സഹായിച്ച ദൈവമക്കളുടെ തലമുറകളെ വിദേശ രാജ്യങ്ങളിലേക്ക് പ്രത്യേകിച്ചു അമേരിക്കയിലേക്ക് ദൈവം പറിച്ചുനട്ടു.അവരുടെ മാതാപിതാക്കളെപ്പോലെ അവരും ദൈവത്തെ സ്നേഹിച്ചു. അവർ പോയ ഇടങ്ങളിലൊക്കെ ദൈവവേലയെ സ്നേഹിച്ചു കരഞ്ഞും കണ്ണുനീർ ഒഴുക്കിയും കഠിനപ്രയ്‌നം ചെയ്തും കൂടിവരവുകൾക്ക് ഓരോ സഭകൾ സ്ഥാപിച്ചു.

ഇന്നലെ പൊട്ടിമുളച്ചു വന്ന കശ്മലന്മാർക്ക് പൂർവ്വ പിതാക്കന്മാർ ഇങ്ങനെ ഒരു സഭ സ്ഥാപിക്കാൻ അവരുടെ രക്തം വെള്ളമാക്കിയതും, ചിലവാക്കിയ സമയവും കഷ്ടപ്പാടുകളും അറിയില്ല. അല്ലങ്കിൽ അറിയേണ്ട. ഒറ്റ രാത്രികൊണ്ട് മുളച്ചുവന്നതല്ല 400 -500 വിശ്വാസികൾ ഉള്ള സഭ. അതിന്റെ പിന്നിൽ കഷ്ടപ്പാടുകൾ ഉണ്ട്. നിലവിളിയും കണ്ണുനീരും ഉപവാസവും പ്രാർത്ഥനയും ഒക്കെയുണ്ട്.

അങ്ങനെ ദൈവം തന്റെ വിശുദ്ധന്മാരെ ഉപയോഗിച്ചു പണിത ദൈവസഭയെ ദൈവസ്‌നേഹമോ, ദൈവസാനിധ്യമോ ഇല്ലാത്ത ചില ജഡീകന്മാർ ഉന്മൂലനം ചെയ്യുന്നത് ദൈവകൃപയുള്ള ആർക്കും നോക്കിനിൽക്കാൻ സാധിക്കില്ല. ഒരു കരിവണ്ടും ഷണ്ഡൻ കുടവയറനും കുറച്ചു ജാര സന്തതികളും മൂലം എഴുപതോളം കുടുംബങ്ങളാണ് ഈ സഭവിട്ടു പുറത്തുപോയത്. ദൈവസഭയെ തകർത്തുകളഞ്ഞ ഇവറ്റകളുടെ തലമുറകളോട് ദൈവം കണക്കിടാതെപോകുമോ ?

ഒരുകാലത്തു ഇവിടെ റേഷനരി വാങ്ങാൻ വകയില്ലാതെ തെണ്ടിനടന്നവന് പാസ്റ്റർ പണിയിൽ അമേരിക്കയിലേക്ക് വിസ കിട്ടി. പിന്നീട് വന്നു മക്കളെ അമേരിക്കയിലേക്ക് കൊണ്ടുപോയി. രാഷ്ട്രീയവും തരികിടയും കളിച്ചു സഭകൾ മാറി മാറി കോടികൾ ഉണ്ടാക്കി. എറണാകുളത്ത് ഫ്ലാറ്റുകൾ വാങ്ങിക്കൂട്ടി. അങ്ങനെ അപ്പന്റെകൂടെ അമേരിക്കയിൽ വന്ന അയാളുടെ മകനാണ് ഈ ഷണ്ഡൻ.

മൊർദ്ദെഖായി എസ്ഥേരിനോടു പറഞ്ഞ മറുപടി മാത്രമേ ദൈവസഭയിലെ ദൈവജനത്തോട് പടയാളിക്ക് പറയുവാനുള്ളു. നീ കേസിലും കോടതിയിലും വിജയിച്ചു എന്നുവെച്ചു രക്ഷപ്പെട്ടുകൊള്ളാമെന്നു നീ വിചാരിക്കേണ്ടാ. നീ ഈ സമയത്തു മിണ്ടാതിരുന്നാൽ വിശുദ്ധന്മാർക്ക് മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; കേസിനുവേണ്ടി തുലച്ചുകളഞ്ഞ 3-4 കോടി രൂപ എത്ര നൂറുകണക്കിന് വ്യക്തികളുടെ കണ്ണുനീർ തുടയ്ക്കാമായിരുന്നു ? എത്രപേരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാമായിരുന്നു ?

നമ്മുടെ സമസൃഷ്ടികളായ എത്രയോപേർക്ക് ഇഴജന്തുക്കളെ ഭയപ്പെടാതെ, മഴയും വെയിലും കൊള്ളാതെ കയറിക്കിടക്കാൻ ഓരോ കൂര പണിതു കൊടുക്കാമായിരുന്നു ? എത്രയോ പതിനായിരക്കണക്കിന് ജനങ്ങൾക്ക് ഒരുനേരത്തെ നല്ല ഭക്ഷണം കൊടുക്കാമായിരുന്നു? ഒരുകാര്യം ഓർത്തോളു, നിങ്ങൾ ഓരോരുത്തരും ഇതിന് കണക്കുപറഞ്ഞേ മതിയാവു. അങ്ങനെ സംഭവിച്ചില്ലങ്കിൽ ദൈവം നീതിയോടെ ന്യായം വിധിക്കുന്നവനല്ല സത്യം. കമ്മറ്റിയേയും ജനറൽ ബോഡിയേയും തെറ്റിദ്ധരിപ്പിച്ചും,

കള്ളം പറഞ്ഞു പറ്റിച്ചും, ചതിയും വഞ്ചനയും നടത്തിയും സഭയുടെ ഫണ്ട് ദൂർത്തടിക്കുന്ന ജഡീക്കന്മാരെ ദൈവമക്കൾ തിരിച്ചറിയണം. നിങ്ങളുടെ ദശാംശവും സ്തോത്രകാഴ്ച്ചയും കേസിനും കോടതിക്കും വക്കീലന്മാർക്കും കൊടുക്കാൻ ഉള്ളതല്ല എന്നു തീരുമാനിക്കാൻ സഭയിലുള്ള ദൈവമക്കൾ എഴുന്നേൽക്കണം. സഭ ദേശത്തുവാടകോരാൻ അനുവദിക്കരുത്. സഭ നാനാവിശേഷമാകാൻ നിങ്ങൾ കൂട്ടുനിൽക്കരുത്. കേസും കോടതിയും ഒക്കെ കളിച്ചു എന്തെല്ലാം നേടിയെടുത്താലും പുറത്തേക്ക് വിട്ട വായു അകത്തേയ്ക്ക് വലിക്കാനുള്ള ത്രാണി ദൈവം അനുവദിച്ചില്ലെങ്കിൽ നീ വെട്ടിപ്പിടിച്ചതും നേടിയെടുത്തതും ഒന്നും നിനക്ക് തുന്നിൽക്കില്ല.

പിന്നെ നിനക്കുള്ളത് ഏതോ സെമിത്തേരിയിലെ 6 അടി മണ്ണ്. അതിനും അവർ എണ്ണിപ്പറഞ്ഞു പണം വാങ്ങും. അപ്പോൾ നീ നേടിയതും പിടിച്ചു വാങ്ങിയതും തട്ടിപ്പറിച്ചു എടുത്തതും എവിടെ ? ഒരു നിമിഷം നീ ചിന്തിച്ചിട്ടുണ്ടോ ? പതിറ്റാണ്ടുകൾ പാരമ്പര്യം പറയാനുള്ള ഈ പെന്തക്കോസ്തു സഭയേക്കാൾ എത്രയോ ഐക്യതയോടും മാന്യമായും ചട്ടമായും ദൈവസ്നേഹത്തോടയുമാണ് അമേരിക്കയിലെ ഡാലസ്‌ പട്ടണത്തിൽ ഉള്ള സാമുദായിക സഭകൾ പ്രവർത്തിക്കുന്നത്.

എന്നാൽ വേർപെട്ടവർ എന്നു പേരുള്ള പെന്തക്കോസ്തുകാരെപ്പോലെ ഇത്രയും തമ്മിത്തല്ലും കേസും കോടതിയും അവരുടെ നാടുവിലില്ല. എല്ലാ വർഷവും മുടങ്ങാതെ ഏഴാം കടലും കടന്നു ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ സുവിശേഷവേല ചെയ്യുവാൻ എത്രയോ പേരാണ് ഈ സഭയിൽ നിന്നും വരുന്നത് ? നിങ്ങൾ എന്താണ് ജാതികളോട് പ്രസംഗിക്കുന്നത് ? സത്യത്തിൽ നിങ്ങളെപ്പറ്റിയല്ലേ കർത്താവ് പറഞ്ഞത്? (മത്തായി 23:14-15)

കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റിനടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു. സ്വന്ത സഭയിൽ ഉള്ളവരെ സ്നേഹിക്കാൻ കഴിയാത്ത നിങ്ങൾ എന്തു ദൈവവേല ചെയ്തിട്ടു എന്തുകാര്യം ?

പട്ടണത്തിലെ മറ്റു ക്രിസ്തീയ സമുദായക്കാരുടെ ഇടയിൽ പോലും പറഞ്ഞു ചിരിക്കത്തക്ക രീതിയിൽ തരം താണുപോയ അവസ്ഥ എന്തെന്നു കണ്ടുപിടിച്ചു അതിനു പരിഹാരം കണ്ടു സഭയെ തകർക്കുന്ന ശൂദ്ര ജീവികളെ പുറത്താക്കി സഭയെ ഐക്യതയോടെ കൊണ്ടുപോകാൻ ദൈവാത്മാവുള്ള ആരുമില്ലേ ഈ സഭയിൽ ? അങ്ങനെയുള്ള ചിലരെയെങ്കിലും ദൈവം തിരയുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.