ദുഷ്ടന്റെ ഫലം ചെയ്യുന്ന ആദർശശുദ്ധൻ

ദുഷ്ടന്റെ ഫലം ചെയ്യുന്ന ആദർശശുദ്ധൻ
July 04 12:39 2021 Print This Article

സർവ്വ ബഹുമാനവും വെച്ചു പറയട്ടെ വലിയ ആദർശമുള്ള PT തോമസിനെ പോലുള്ളവരെ ഭയത്തോടെ മാത്രമേ ഇപ്പോൾ കാണാൻ ആകുന്നോള്ളൂ.

നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട് ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന്, അതിനൊരു ഉത്തമ ഉദാഹരണമാണ് ഇദ്ദേഹം. പഠിച്ചു ജോലി കിട്ടാതെ നാട്ടിൽ തെക്കു വടക്കു നടക്കുന്ന ഒരുപാട് ചെറുപ്പക്കാരുണ്ട്… ഒരു ജോലിക്ക് വേണ്ടി കാല് പിടിച്ചു നടന്നിട്ടും കിട്ടാത്തവർ.

പത്തറുപതിനാല് പേപ്പർ ( തിയറി ലാബ് സെമിനാർ ഒക്കെ കൂട്ടി ) നാല് വർക്ഷം കൊണ്ട് പഠിച്ചു ഇറങ്ങിയിട്ട് ജോലി കിട്ടാതെ നാട്ടുകാരുടെ മുന്നിൽ അപമാനിതരായി മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത ചെറുപ്പക്കാർ. അവസാനം അയ്യായിരം രൂപക്ക് റിഫൈനറിയിൽ കൊടും വെയ്ലത്ത് തെരുവ് പട്ടിയെപ്പോലെ ആട്ടും തുപ്പുമേറ്റ് പണി എടുക്കുന്നവർ. ജോലിക്ക് പോകാൻ പെട്രോൾ അടിക്കാൻ വീട്ടുകാരുടെ മുന്നിൽ കൈ നീട്ടണം..

ലക്ഷങ്ങൾ മുടക്കി കഷ്ടപ്പെട്ട് പഠിച്ചിട്ടും പത്തിരുപത്തി നാല് വയസായിട്ടും ഒരു അടിവസ്ത്രം പോലും ജോലി ചെയ്ത് വാങ്ങാൻ പറ്റാതെ വരുന്ന ഹതഭാഗ്യർ…. ബംഗാളികൾ അവരെ അത് ചെയ്യൂ ഭായി ഇത് ചെയ്യൂ ഭായി എന്ന് പറയുന്ന ചെറുപ്പക്കാരെ നോക്കി ക്യാ സേട്ടാ 5000 രൂപ കൊണ്ട് എന്നാ ചെയ്യാനാ എന്ന് ചോദിക്കുന്നത് കേട്ട് നെഞ്ച് പൊട്ടുന്നവർ…. തീർന്നില്ല…. ഈ അയ്യായിരം ഉലുവയുടെ ജോലി കിട്ടാൻ തങ്ങളെപ്പോലുള്ള നേതാക്കന്മാരുടെ കത്തും വാങ്ങി റിഫൈനറിക്ക് അടുത്തുള്ള പാർട്ടി ഓഫീസിനു മുന്നിൽ ക്യു നിൽക്കണം.

നോക്കാം എന്ന വാക്കിനപ്പുറം ഒന്നും നടക്കാറില്ല.. പിന്നെ പരിചയക്കാരുടെ കാലുപിടിച്ചാണ് തോമസ് ചേട്ടാ പാവപെട്ട പിള്ളേര് അയ്യായിരം എങ്കിൽ അയ്യായിരം എന്നും പറഞ്ഞു ജോലിക്ക് കേറുന്നത്. പിന്നെ ഇടുത്തുപക്ഷത്തോട് അനുഭവം പുലർത്തുന്ന പിള്ളേരെ അവർ കേറ്റു, കോൺഗ്രസ്കാരൻ എന്ന് പറഞ്ഞു നടന്നിട്ട് സി ഐ ടി യു ഓഫീസിൽ പോയി കാല് പിടിക്കാനുള്ള മടികൊണ്ടാണ് അങ്ങ് പോകാതെ പലരും.

തോമസ് ചേട്ടൻ സ്വന്തം മനസാക്ഷിയോട് ഇരുത്തി ഒന്ന് ചോദിക്കണം എന്താണ് ഇതിനു കാരണം എന്ന്?? ഇവിടെ വ്യവസായമില്ല… വന്നാൽ നിങ്ങളെപ്പോലുള്ള ഊള രാഷ്ട്രീയക്കാർ അത് പൂട്ടിക്കും അത് തന്നെ. നിങ്ങളുടെ മക്കളെ പോലെ പഠിച്ചിറങ്ങുമ്പോൾ വിദേശത്തും സ്വദേശത്തും ബിസിനസ് തുടങ്ങാൻ സാധാരണക്കാർക്ക് പറ്റില്ല സാറെ.. എല്ലാവർക്കും ക്യാനഡക്കും യു കെയ്ക്കും ഗൾഫ് ലേക്കും ഒന്നും പോകാൻ പറ്റിയെന്നു വരില്ല സാറെ.. ഇനി സ്വന്തം നാട് ഉപേക്ഷിച്ചു പോകുന്നു എങ്കിൽ നിവർത്തികേടുകൊണ്ട് മാത്രമാണ്… അത് നിങ്ങളെപ്പോലുള്ള ഭരണക്കാരുടെസൂക്കേട് കൊണ്ടും കഴിവ് കേടുകൊണ്ടുമാണ്.

ആദ്യം നാട്ടിൽ വ്യവസായങ്ങൾ നിങ്ങൾ ഉണ്ടാക്കി കാണാനിക്കു എന്നിട്ട് ആകാം പൂട്ടിക്കൽ.. മിസ്റ്റർ PT നിങ്ങൾ ഒരു വ്യവസായം തുടങ്ങി ജോലി നൽകി മാതൃകയാകു.എന്നിട്ട് പൂട്ടിക്കാൻ ഇറങ്ങു. വ്യവസായങ്ങൾ പോയി പൂട്ടിക്കുകയല്ല അവർ തെറ്റായി എന്തെങ്കിലും ചെയ്യുന്നു എങ്കിൽ അത് സോൾവ് ചെയ്യാനുള്ള പരിഹാരമായി മുന്നോട്ട് വരുകയാണ് വേണ്ടത്. നിങ്ങളെപ്പോലുള്ള നത്തൊലി രാഷ്ട്രീയക്കാരെ സഹികെട്ടു ചെറുപ്പക്കാർ തെരുവിൽ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല.

കമ്പനികൾ രാസ മാലിന്യം കൃത്യമായി ആണോ കൈകര്യം ചെയ്യുന്നത് എന്ന് നോക്കാൻ ഈ നാട്ടിൽ നിയമം ഉണ്ടല്ലോ.. ഞങ്ങളെ പോലുള്ള ജനങ്ങൾ നികുതി കൊടുത്തു ഇരുത്തിയിരിക്കുന്ന വകുപ്പുകൾ ഉണ്ടല്ലോ.. നിങ്ങൾ അവരെ പോയി നേരെയാക്ക് അപ്പോൾ പരിഹാരം ഉണ്ടാകും. അല്ലാതെ ഓരോ വ്യവസയങ്ങൾക്കും നേരെ പോയി കൊഞ്ഞനം കുത്തുകയല്ല വേണ്ടത്. PT തോമസിന് കൈലി മുണ്ടുമുടുത്ത് വീട്ടിൽ ഇരുന്നാലും ജീവിക്കാം… പക്ഷേ ഈ നാട്ടിലെ സാധാരണക്കാർക്ക് അത് പറ്റത്തില്ല. സഹായിച്ചില്ലേലും ഉപദ്രവിക്കരുത് പ്ലീസ്..

പിന്നെ ഭാവിയെപ്പറ്റി ഒരു കാഴ്ച്ചപ്പാട് ഉണ്ടാകണം അതിനായി സമരം ചെയ്യണം. നിങ്ങളെപ്പോലുള്ള നേതാക്കന്മാരുടെ മക്കൾക്ക് പഠിക്കാൻ മുതൽ ബിസിനസ് തുടങ്ങാൻ വരെ കാശ് കുടഞ്ഞിടാൻ ഒരുപാട് പെരുണ്ട്. പറ്റുമെങ്കിൽ അവരെ ഒക്കെ ചേർത്തു നാട്ടിൽ തൊഴിൽ അവസരം ഉണ്ടാക്കാൻ ശ്രമിക്കുക. നിങ്ങളെക്കൾ ആദർശമുള്ള AK ആന്റണിയുടെ മകനും പി ചിതമ്പരത്തിന്റെ മകനുമേക്കെ എത്ര എത്ര ബിസിനസ്സ് നടത്തുന്നു? ദേ നമ്മുടെ മുഖ്യമന്ത്രി പിണറായിടെ മകൾ ഉൾപ്പെടെ.

എന്നാൽ അവരെക്കാൾ കഴിവുള്ള എത്ര ചെറുപ്പക്കാർ നമ്മുടെ നാട്ടിൽ ഉണ്ട് അവർക്ക് ഇതുപോലെ സാധിക്കുമോ ഇല്ല!! കാരണം അവർക്ക് ഫണ്ട്‌ ഇറക്കി കൊടുക്കാനും കൈപിടിച്ച് എത്തിക്കാനും മാറ്റാരുമില്ല മിസ്റ്റർ…. അത് തന്നെ കാരണം. ആ ഞാൻ ഇത് ആരോട് ആണ് പറയുന്നത് ഇന്ദിര ജി ഉത്ഘാടനം ചെയ്ത കൊച്ചിൻ റിഫൈനറിടെ അടുത്ത് ഇത്രേം കാലമായിട്ടും ഒരു യൂണിയൻ ഓഫീസ് നേരാവണ്ണം പണിയാൻ പറ്റാത്ത ഞാൻ വിശ്വസിക്കുന്ന കോൺഗ്രസ്‌ പാർട്ടിയുടെ നേതാവിനോടോ?? ( പണ്ട് കൊതുക് കടി കൊണ്ട് ഭിത്തി പോലുമില്ലാത്ത ആ കെട്ടിടത്തിൽ പോയി നിന്ന ഓർമകളോടെ).

ഒന്നുടെ പറയുന്നു നിങ്ങളെ പോലുള്ളവരെ പേടിച്ചു ഒരുത്തൻ പോലും കേരളത്തിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ വരില്ല, അവര് വരാത്തയിടത്തോളം കാലം ഞങ്ങളെ പോലുള്ളവർ തെണ്ടി തിരിഞ്ഞു നടക്കും. അതുകൊണ്ട് തന്നെയാണ് നിങ്ങളെ പോലൊരു ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പറയുന്നത്. അവസാനിപ്പിക്കും മുന്നേ ഒരു കാര്യം അപേക്ഷിക്കട്ടെ. ” കാര്യം നിങ്ങളുടെ മണ്ഡലം അല്ലങ്കിലും സമയം ഇഷ്ടം പോലെ ഉണ്ടങ്കിൽ ഞങ്ങളുടെ പിറവം MLA ശ്രീ അനൂ പൊട്ടനെയും കൂട്ടി നിയമ സഭയുടെ മുന്നിൽ പോയി സത്യാഗ്രഹം ഇരിക്കണം…

മറ്റൊന്നിനുമല്ല കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലമായിട്ട് പുറകെ നടന്നിട്ടും ആരും മൈൻഡ് ചെയ്യാത്ത ആമ്പലൂർ ഇലക്ട്രോണിക്സ് പാർക്ക് വരുത്താൻ വേണ്ടിയാണ് ( ശ്രീ അനൂപ് ജേക്കബ് പരമാവധി ശ്രമിക്കുന്നുണ്ട് എന്നത് പൂർണമായും അറിയാം അദ്ദേഹത്തിനു ഒന്നുടെ സഹായമാകും PT യുടെ സപ്പോർട്ട് ) വേറെ ഒന്നിനുമല്ല അധികം ഒന്നും പറ്റിയില്ലേലും കുറച്ചു പാവപെട്ട പിള്ളേര് രക്ഷപെട്ടു പോകും അതുകൊണ്ടാണ്..

അപ്പൊ നന്ദി നമസ്കാരം

( കടപ്പാട് :…..)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.