ദാ…വന്നു, പുതു വര്‍ഷം

ദാ…വന്നു, പുതു വര്‍ഷം
December 31 20:15 2016 Print This Article

അകാലത്തിൽ നഷ്ടമായ ഓരോ വർഷങ്ങളും അതിലൂടെ പിറന്ന അക്ഷരലോകത്തെയും തിരികെപ്പിടിക്കാൻ ആഗ്രഹിച്ച വരവ്.അതിൽ ഞാൻ ആരാണെന്ന് ഒരു ചോദ്യത്തിനല്ല പ്രസക്തി. എന്തിനു ആണ് ഈ തിരിച്ചു വരവ് എന്നാണ്, ഒരുപക്ഷെ പലരുടെയും ചിന്ത. മരണത്തിൻറെ എഴുത്ത് പുരയിൽ ഒരിക്കൽ പോലും 2016 നെ വിട്ടുകൊടുക്കാൻ മനസ്സില്ലാതെ ഞാൻ വീർപ്പു മുട്ടി, പക്ഷെ അവിടുത്തെ അക്ഷരങ്ങൾക്ക് വർണങ്ങൾ പോരായിരുന്നു എന്റെ ആഗ്രഹങ്ങളുടെ കൂടെ പിന്തുടരാൻ അക്ഷരങ്ങളെ സ്നേഹിക്കുന്ന കുറച്ചു പേർ കൂടെ കാണും എന്നത് തോന്നലുകൾ ആയിരുന്നു എങ്കിൽ ഋതു ഭേദങ്ങളുടെ കൈവഴിയില്‍ ആര്‍ദ്ര സുഗന്ധവും പേറി അലിഞ്ഞു ചേരുന്ന 2016 തന്റെ തന്നെ ആത്മാവിന്റെ ചിതയില്‍ എരിഞ്ഞടങ്ങുമ്പോൾ അതിന്റെ രൂക്ഷ ഗന്ധം അലോസരമായി തോന്നിയേക്കാം. എന്നിരുന്നാലും കാപട്യത്തിന്റെ മുടുപടങ്ങളെ ദൂരെക്കെറിഞ്ഞു തുറന്ന മനസ്സിന്റെ നഗ്നതയിലേക്ക് ഊളിയിട്ടു.അവിടായിരുന്നു പടയാളിയുടെയും ജന്മം.
ഹൃദയത്തെ തണുപ്പിക്കുന്നതിനു പകരം കൂടുതൽ ഉഷ്ണിപ്പിച്ച 2016 ഓടി മറയാന്‍ വ്യഗ്രത കൊള്ളുമ്പോഴും ഈ വർഷം സമ്മാനിച്ച ചിലത് ഭദ്രമായി സൂക്ഷിക്കുന്നു. ജീവിതത്തിന്റെ ഒഴുക്കില്‍ അര്‍ത്തലച്ച തിരയോടൊപ്പം പോകാതിരിക്കാന്‍ ബദ്ധപ്പെടുമ്പോള്‍ അവിടവിടങ്ങളില്‍ പോറലുകളും മുറിവുകളും ഉണ്ടായി. തനിയാവര്‍ത്തനങ്ങള്‍ പലപ്പോഴും മനുഷ്യ മനസിനു അരോചകവും ദുഖപൂര്‍ണവുമാണ്‌.എവിടെയും പുതുവർഷം ആശംസിക്കുന്ന തിരക്കിലാണ് എല്ലാവരും. പാട്ടും മേളവും പടക്കങ്ങളുമായി രാവ് പുലരാൻ കാത്തിരിക്കുന്നു അവർ. അവസാന അക്കം മാറി വരുന്നതിലപ്പുറം, ആയുസ്സിന്റെ ദിനങ്ങൾ കൊഴിഞ്ഞു മരണത്തോട് അടുക്കുന്നതിലപ്പുറം ഒരു മാറ്റവും ഒരു പുതുവർഷവും നല്കിയിട്ടില്ലെന്നത് കൊണ്ട് ആർക്കും പുതുവർഷം ആശംസിക്കാറില്ല. പൊതുവെ നല്ലത് നല്ലതായും ചീത്ത ചീത്തയായും തുടർന്ന് കൊണ്ടേയിരിക്കുന്നു എല്ലാ കാലങ്ങളിലും. പോയ ആണ്ടവസാനിക്കുവാനും, പുതിയൊരാണ്ട് പിറക്കുവാനും മണിക്കൂറുകൾ ബാക്കിനിൽക്കുമ്പോൾ, പോയൊരാണ്ടിൻബാക്കിപത്രത്തിൽ കുറെവേർപാടുകളും.അതിന്റെ വേദനകളും.ഇടുങ്ങിയ മനസ്സ് വിതച്ച ചിന്തകളും അതേപറ്റിയുള്ള ആകുലതകളും,എല്ലാം അകറ്റാൻ നല്ലതായൊന്നുമില്ലെങ്കിലും,ആ കാണാൻ കൊതിക്കുന്ന നന്മകൾ പിറക്കാനിരിക്കുന്ന ആണ്ടിലേക്ക് മാറ്റിവെച്ചതാവാം. നന്മയുടെ ആ കാഴ്ചകൾ പോലെ 2017. പറയാതിരിക്കാൻ കഴിയാത്തതുകൊണ്ട് ഒരു തിരിഞ്ഞു നോട്ടം നടത്തിയാൽ ഭാരതസംസ്‌കാരാധ:പതനത്തില്‍ ഒരു നിര്‍ണ്ണായകപങ്ക്‌ സൈബര്‍ ലോകത്തിനുണ്ട്‌. സാധാരണക്കാര്‍ തുടങ്ങി കോപ്പറേറ്റുകള്‍ വരെ മനുഷ്യനെ മനുഷ്യത്വം മറന്നു ചവിട്ടി തേക്കാന്‍ ഉപയോഗിച്ചതു സൈബര്‍ ലോകമാണ്‌. എല്ലാത്തരം സോഷ്യല്‍ മീഡിയകളും, മാധ്യമങ്ങളും കിടമത്സരം നടത്തി. തെറ്റിനെ മൂടിവെക്കുകയും സത്യത്തെ അവഹേളിക്കുകയും ചെയ്‌തു. അതില്‍ മുഖ്യധാര മാധ്യമങ്ങളും ചേര്‍ന്നു.
സ്‌ത്രീ പുരുഷ്യ വ്യത്യാസമില്ലാതെ സമൂഹമധ്യത്തില്‍ അപമാനിച്ചു. ഒറ്റുകൊടുക്കലും, വഞ്ചനയും, ചതിയും എല്ലാം നടത്താന്‍ സൈബര്‍ലോകം ഒരു ചാരനായി പ്രവര്‍ത്തിക്കുന്നു. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച പലസംഭവങ്ങളും സൈബര്‍ ലോകത്തിന്റെ സംഭാവനകളയിരുന്നു. കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ. പണ്ഡിതന്‍ മുതല്‍ പാമരന്‍ വരെ ഒരേപോലെ. ഏവര്‍ക്കും ഇടനില നിന്നതും സൈബര്‍ ലോകം തന്നെ. ജാതിയുടെയും മതത്തിന്റെയും വിഷം കുത്തിനിറച്ചതും പടര്‍ത്തിയതും സാമൂഹിക മാധ്യമങ്ങള്‍ തന്നെ.
എത്രയോ പേരുടെ ജീവനൊടുക്കാനും ജീവന്‍ രക്ഷിക്കാനും ഈ സൈബര്‍ ലോകം കാരണമായി. എത്രയോ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഈ മാധ്യമം തന്നെന്നാലും അനേകരുടെ ആശ്വാസത്തിനും പ്രതീക്ഷയ്‌ക്കും ഇവിടെ ഇടം ലഭിച്ചു. അനേക സുപ്രധാന വിഷയങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കുന്നതില്‍ വിജയിച്ചു. സാമൂഹ്യ, ആരോഗ്യ, അധ്യാത്മീക വിഷയങ്ങളിലും സൈബര്‍ ലോകം തന്നെയാണ്‌ ഇന്ന്‌ മുന്നില്‍.
എന്നാല്‍ ഏറെ വേദനിപ്പിച്ചതും ചിന്തിപ്പിച്ചതും പെന്തക്കൊസ്‌തു സമൂഹത്തിലെ മാധ്യമ സംസ്‌കാരവും സൈബര്‍ലോകവും ആണ്‌. തെറ്റും ശരിയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ പെന്തെകൊസ്‌തു സൈബര്‍ ലോകം നിര്‍വ്വികാരമായി പോയി എന്നൊരു തോന്നല്‍ സൃഷ്‌ടിക്കപ്പെട്ടു. സഹോദരനെ കൊല്ലാനും ജീവന്‍ നല്‍കാനും ഒരേ മാധ്യമം ഉപയോഗിക്കുന്നു. ശിക്ഷിക്കാനും ക്ഷമിക്കാനും ഒരുപോലെ സൈബര്‍ ലോകം തുനിയുന്നു.. ഇനിയും മുറിപ്പാടായി നില്‌ക്കുന്നത്‌ ചിലതുണ്ട്‌.! മാപ്പര്‍ഹിക്കാത്ത സൈബര്‍ ലോകത്തിന്റെ സംഭാവനകള്‍!!
സൈബര്‍ ലോകത്ത്‌ വെല്ലുവ്വിളികളെ അതിജീവിച്ച കൊണ്ട് ചുവടുകള്‍ വെക്കുകയാണ്‌. തിരിഞ്ഞു നോല്‍ക്കുമ്പോള്‍ കുറ്റബോധം ഇല്ല. സാഹചര്യങ്ങളുടെ വേലിയേറ്റത്തിനനുസരിച്ചു ആരെയും ഒറ്റുകൊടുക്കാന്‍ നിന്നില്ല. ഏറെ പരിഭവങ്ങളും പരാതികളും, പരിഹാസങ്ങളും തലയ്‌ക്കു മീതെ വന്നപ്പോഴും, അകന്നുപോകാത്ത യേശുവിന്റെ കരം എന്റെ തൂലികയെ മുന്നോട്ട്‌ നടത്തി. 2016 ല്‍ അനേക കാര്യങ്ങള്‍ വിജയകരമായി നടക്കുവാന്‍ ദൈവം സഹായിച്ചു. ഇപ്പോൾ ഒരു പടയാളിആയി മുന്നിൽ നിൽക്കുമ്പോൾ എല്ലാ മാന്യ വായനക്കാരുടെയും പ്രോത്സാഹനവും പ്രാര്‍ത്ഥനയുമാണ്‌ എന്റെ വിജയം. സത്യത്തിന്റെ നേര്‍കാഴ്‌ചകളിലൂടെ സഞ്ചരിക്കുവാന്‍ വീണ്ടും എനിക്ക് കഴിയുമെന്ന്‌ ആശിക്കുന്നു. ഞങ്ങളുടെ എല്ലാ പ്രവര്‍ത്തങ്ങളിലും ഞങ്ങള്‍ക്കൊപ്പം നിന്ന്‌ ഞങ്ങളെ ഞങ്ങളാക്കി തീര്‍ത്ത എല്ലാ വായനക്കാരോടും, സഹൃത്തുക്കളോടും, സഹപ്രവര്‍ത്തകരോടും എന്റെ അഭ്യൂത് കാംക്ഷികളോടും, സഹകാരികളോടും കൂട്ടാളികളോടും,ലോകത്തിന്റെ നാനാഭാഗങ്ങളിള്‍ ഞങ്ങള്‍ക്കൊപ്പം തുണയായി നിൽക്കുന്ന നല്ലവരായ എല്ലാ പങ്കാളികളോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിപറയുന്നു. 2017 ല്‍ ജന മനസ്സുകളിലേക്ക്‌ പുതിയ സംരംഭവുമായി ഞങ്ങള്‍ വരുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.
എല്ലാവര്‍ക്കും അനുഗ്രഹത്തിന്റെയും പ്രതീക്ഷയുടെയും ആശംസകള്‍…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.