തിരുവല്ലം കസ്റ്റഡി മരണംഅന്വേഷണം സിബിഐക്ക്; അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ഡിജിപി ശുപാര്‍ശ നല്കിയിരുന്നു .തിരുവല്ലത്തെ സുരേഷിന്റെ മരണകാരണം പൊലീസ് മര്‍ദ്ദനം ആണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണെന്ന് വി മുരളീധരൻ പറഞ്ഞു നേരത്തെ തിരുവല്ലത്ത് കസ്റ്റഡിയില്‍ മരിച്ച സുരേഷിനെ പൊലസ് മര്‍ദ്ദിച്ചുവെന്ന് കുടുംബം ആരോപിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചത്.
ഈ സാഹചര്യത്തില്‍ മര്‍ദനം, കൊലപാതകം പോലുള്ള വകുപ്പുകള്‍ ഉടന്‍ ചുമത്തേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ, പിന്നാലെയാണ് നടപടി ക്രമങ്ങളില്‍ വീഴ്ച്ച വരുത്തിയെന്ന് കാണിച്ച മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്്തിരുന്നു. തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് ഹൃദയാഘാതം മൂലം മരിച്ച കേസില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷിന്റെ ദേഹത്തുണ്ടായിരുന്ന ചതവുകളിൽ സംശയമുന്നയിച്ച് ഫോറൻസിക് ഡോക്ടർമാർ.
ചതവുകൾ മരണകാരണമായ ഹൃദ്രോഗത്തിന് ആക്കം കൂട്ടിയിരിക്കാമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.പൊലീസ് മർദ്ദനത്തിലാണ് സുരേഷ് മരിച്ചതെന്ന് സഹോദരൻ ആവർത്തിച്ചു
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.