അമേരിക്കന്‍ പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാന്‍ മേഖലയില്‍ ആക്രമണം ആരംഭിച്ച് ചൈന.
വ്യാഴാഴ്ചത്തെ സൈനിക അഭ്യാസത്തില്‍ ചൈന തായ്‌വാന്‍ തീരത്ത് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചു. ചൈനയുടേത് സമാധാനം തകര്‍ക്കുന്ന യുക്തിരഹിതമായ പ്രവര്‍ത്തനമാണെന്ന് തായ്‌പേയ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
‘തായ്‌വാന്റെ വടക്ക് കിഴക്ക്,തെക്ക്-പടിഞ്ഞാറ് തീരങ്ങളില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു.’- പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, ആക്രമണം നടന്ന മേഖല കൃത്യമായി എവിടെയാണെന്ന് തായ്‌വാന്‍ സൈന്യം വ്യക്തമാക്കിയിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
മിസൈലുകള്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സ്ഥിരീകരിച്ചിട്ടുണ്ട്. ‘തായ്‌വാന്‍ ദ്വീപിന്റെ കിഴക്കന്‍ ഭാഗത്ത് നിശ്ചയിച്ച സ്ഥലത്ത് മിസൈല്‍ പ്രയോഗം നടത്തി’യെന്ന് ചൈനയുടെ ഈസ്‌റ്റേണ്‍ തീയേറ്റര്‍ കമാന്‍ഡ് വക്താവ് കേണല്‍ ഷി യി പറഞ്ഞു. എല്ലാ മിസൈലുകളും കൃത്യമായി ലക്ഷ്യത്തിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് തായ്‌വാന് ചുറ്റുമുള്ള കടലിൽ ചൈനീസ് സൈന്യം ആയുധ പരിശീലനവുമായി രംഗത്തെത്തിയത്. “ഇന്ന് ഉച്ചയ്ക്ക് 12 മുതൽ (ഓഗസ്റ്റ്) 7 ന് ഉച്ചയ്ക്ക് 12 വരെ, പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഒരു പ്രധാന സൈനികാഭ്യാസം നടക്കുന്നു,” തായ്‌വാന്റെ ഭൂപടം ഉൾപ്പെടുത്തിയ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ചൈനീസ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. തായ്‌വാന്റെ വടക്കൻ തീരത്ത് രണ്ട് പ്രദേശങ്ങളിലുള്ള ചൈനീസ് സേനയ്ക്ക് ഒരു പ്രധാന തുറമുഖമായ കീലുങ്ങ് അടച്ചുപൂട്ടാൻ സാധ്യതയുണ്ട്, അതേസമയം തായ്‌വാന്റെ കിഴക്ക് ഭാഗത്ത് നിന്ന് ഹുവാലിയനിലെയും ടൈഡോങ്ങിലെയും സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ചൈനയ്ക്ക് കഴിയുമെന്ന് നാഷണൽ പ്രൊഫസർ മെങ് സിയാങ്‌കിംഗ് പറഞ്ഞു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.