ലക്നൗ : ശൈത്യകാലത്തില്‍ നിന്നും രക്ഷനേടാന്‍ ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്ക് പ്രത്യേക മേല്‍ക്കുപ്പായം. ശൈത്യകാലയളവിലുടെനീളം സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള ഷെല്‍ട്ടറുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന പശുക്കള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ എല്ലാ ജില്ലകളിലെയും വെറ്ററിനറി ഓഫീസര്‍മാര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നിര്‍ദ്ദേശം നല്‍കി.
പശുക്കള്‍ക്കായി തണുപ്പിനെ പ്രതിരോധിക്കാന്‍ ചണ സഞ്ചികള്‍ കൊണ്ട് നിര്‍മിക്കുന്ന മേല്‍ക്കുപ്പായങ്ങള്‍ സജ്ജീകരിക്കുന്നതിന്റെ തിരക്കിലാണ് അധികൃതര്‍. പശുക്കളെ താമസിപ്പിച്ചിരിക്കുന്ന ഷെല്‍ട്ടറുകളില്‍ തണുത്ത കാറ്റ് അകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനായി ടാര്‍പോളിന്‍, പോളിത്തീന്‍ കര്‍ട്ടണുകള്‍ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. ചണ സഞ്ചികളും ഇതിനായി ഉപയോഗിക്കും. പഞ്ചായത്ത് തലത്തിലും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
അയോദ്ധ്യയില്‍ പശു സംരക്ഷണ കേന്ദ്രങ്ങളില്‍ തീകായാനുള്ള സംവിധാനമുണ്ട്. പശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനായി വെറ്ററിനറി ഡിപ്പാര്‍ട്ട്മെന്റും നിരീക്ഷണം നടത്തുന്നുണ്ട്. പശുക്കളുടെ ക്ഷേമത്തിനായി പ്രത്യേക ശ്രദ്ധ ചെലുത്താറുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യു.പിയിലെ പശുക്കള്‍ക്കായുള്ള ഷെല്‍ട്ടറുകളില്‍ പരിശോധന നടത്താറുണ്ട്.
Comment:*
Nickname*
E-mail*
Website