ഡോ. ജോർജ്ജ്‌ കോവൂർ നിത്യതയിൽ

ഡോ. ജോർജ്ജ്‌ കോവൂർ നിത്യതയിൽ
December 09 22:59 2019 Print This Article

തൃശൂര്‍: പ്രശസ്ത സുവിശേഷകനും പ്രസംഗകനുമായ ഡോ.ജോര്‍ജ് കോവൂര്‍ നിത്യതയില്‍ പ്രവേശിച്ചു.

കുറച്ച് നാളുകളായി അസുഖ ബാധിതനായി വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പ്രശസ്ത സുവിശേഷ പ്രസംഗക പരേതയായ സിസ്റ്റര്‍ മേരി കോവൂര്‍ മാതാവാണ്.

 

ഡോക്ടർ ജോർജ് കോവൂരിന്റെ സംസ്കാരം ഡിസംബർ 14 ശനിയാഴ്ച്ച തിരുവല്ലയിൽ

തൃശൂർ: പ്രശസ്ത ന്യൂറോ സർജ്ജനും, സുവിശേഷ പ്രസംഗകനുമായ ഡോക്ടർ ജോർജ് കോവൂരിന്റെ സംസ്കാര ശുശ്രൂഷ ഡിസംബർ 14 ശനിയാഴ്ച്ച തിരുവല്ല കാവുംഭാഗത്തുള്ള കോവൂർ ഭവനത്തിൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ട് കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ടി.ജെ ശമുവേലിന്റെ നേതൃത്വത്തിൽ നടക്കും. രാവിലെ 10 ന് ശുശ്രൂഷ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 2 ന് സംസ്ക്കരിക്കും. ഡോക്ടർ ജോർജിന്റെ കോവൂരിന്റെ പ്രവർത്തനസ്ഥലമായ തൃശൂരിൽ ഡിസംബർ 13 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ ശക്തൻ തമ്പുരാൻ നഗറിലെ ഹെഡ് പോസ്റ്റാഫീസിന് എതിർ വശമുള്ള കോവൂർ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിന്റെ (തൃശൂർ ചർച്ച് ഓഫ് ഗോഡ്) ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കും. തൃശൂരിലെ വിശ്വാസ സമൂഹവും നാനാതുറയിലുള്ളവരും അന്തിമോപചാരം നല്കും.

കൂടുതൽ വിവരങ്ങൾക്ക് :
0487 2425267/9526879190

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.