സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന മോഡി സർക്കാർ

സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന മോഡി സർക്കാർ
May 28 16:20 2017 Print This Article

നരേന്ദ്രമോഡി സർക്കാർ അധികാരമേറ്റിട്ട്‌ മൂന്ന്‌ വർഷം കഴിഞ്ഞു.ഇന്ത്യ വികസനത്തിൽ ചൈനയ്ക്കൊപ്പം എത്തിയിരിക്കുന്നുവെന്നു അവകാശപ്പെടുന്ന സർക്കാർ പൗരസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റത്തിൽ ആണ് മുന്നേറിയത് .കശാപ്പിനായി കന്നുകാലികളെ വിപണനം ചെയ്യുന്നത്‌ നിരോധിച്ചുകൊണ്ടുള്ള സർക്കാരിന്റെ വിജ്ഞാപനമായി ചൊവ്വാഴ്ച പുറത്തിറക്കിയ ചട്ടങ്ങൾ മൗലികാവകാശങ്ങളുടെയും പൗരസ്വാതന്ത്ര്യത്തിന്റെയും , അവകാശത്തിന്റെയും മേലുള്ള കടന്നുകയറ്റവുമാണ്‌. ഒരു ജനതയ്ക്കു മതിയായ ഭക്ഷ്യധാന്യം പൊതുവിതരണ സംവിധാനത്തിലൂടെ ഉറപ്പുവരുത്താൻ കഴിയാത്ത സർക്കാർ പൗരന്റെ ഭക്ഷ്യസുരക്ഷയേയും മിനിമം പോഷകാഹാര ആവശ്യങ്ങളെയുമാണ്‌ നിയമം മൂലം നിരോധിക്കാൻ ശ്രമിക്കുന്നത്‌.

മൃഗങ്ങളുടെ പേരിൽ നടത്തുന്ന ഈ കളി തികച്ചും വ്യക്തി സ്വാതത്ര്യത്തിനെ ഹനിക്കുന്നതും ഭാരതത്തിനു തന്നെ നാണക്കേട് ഉണ്ടാക്കുന്ന ഭരണഘടനാവിരുദ്ധവും കേന്ദ്ര-സംസ്ഥാനഫെഡറൽ തത്ത്വങ്ങളുടെയും ലംഘനവുമാണ്‌. ലോകത്തെ ഏറ്റവും വലിയ മാംസ തുകൽ വ്യവസായങ്ങളിൽ ഒന്നാണ്‌ ഇന്ത്യയുടേത്‌. ഒരു ലക്ഷം കോടിയിൽപരം രൂപയുടെ ഈ വ്യവസായത്തിന്റെ നാലിലൊന്ന്‌ കയറ്റുമതിയിൽ നിന്നുമാണ്‌ ലഭിക്കുന്നത്‌.  മാംസ കയറ്റുമതിയിൽ നിന്നുള്ള ഇന്ത്യയുടെ വരുമാനംഅരിയുല്പാദനത്തേക്കാൾ ഉയർന്നതാണ്‌ മണിക്കൂറിൽ രണ്ട്‌ കർഷക രെങ്കിലും ആത്മഹത്യ ചെയ്യുന്ന ഇന്ത്യയിൽ ഉൽപാദനക്ഷമമല്ലാത്ത കന്നുകാലികളെ പോറ്റാനുള്ള ബാധ്യത കൂടി കർഷകന്റെമേൽ അടിച്ചേൽപ്പിക്കുന്ന നടപടിയാണ്‌ കേന്ദ്ര സർക്കാർകാണിക്കുന്നത് . നിയമം കൊണ്ടുവരുന്ന സർക്കാരോ അത്തരമൊരു കാര്യത്തിന് പ്രേരകമായ ആർഎസ്‌എസ്‌-സംഘപരിവാർ സംഘടനകളോ ന്യായമായ വില അല്ലെങ്കിൽ നഷ്ടപരിഹാരം നൽകി കർഷകരിൽ നിന്നും അവ ഏറ്റെടുക്കാൻ സന്നദ്ധമാവുമോ?

രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള കുറുക്കുവഴിയായാണ്‌ നരേന്ദ്രമോഡിയും സർക്കാരും കാണിക്കുന്നത് . കോടിക്കണക്കിനു കർഷകർ ആത്മഹത്യയുടെ നെറുകയിൽ എത്തിനിൽക്കുന്നു നിരാശാജനകമായ ഒരു അന്തരീക്ഷമാണ്‌ പുതിയ നിയമം സൃഷ്ടിച്ചിരിക്കുന്നത്‌. ലാഭമല്ലാത്ത ഒരു തൊഴിലാണ്‌ ക്ഷീരകർഷകന്റേത്‌. മുപ്പത്തി അഞ്ച്‌ ലക്ഷത്തിലധികം പേരുണ്ടെന്നാണ്‌ സർക്കാർ ഏജൻസികൾ .കണക്കാക്കുന്നത്‌. സംഘപരിവാർ ഇതിനകം പ്രതിസന്ധിയിലേക്ക് തള്ളിയിട്ട ഈ വിഭാഗത്തിന്റെ ഗതി എന്തായിരിക്കും?

സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ദുർബല വിഭാഗത്തിന് ജീവിക്കാനുള്ള അവകാശമാണ്‌ കേന്ദ്ര സർക്കാർ ഒരു ഗസറ്റ്‌ വിജ്ഞാപനത്തിലൂടെ നിഷേധിക്കുന്നത്‌. . അത്തരം ഒരു വ്യവസായത്തിന്റെയും അതിൽ പണിയെടുക്കുന്ന ദശലക്ഷങ്ങളുടെയും ജീവിതത്തിന്റെ കടയ്ക്കലാണ്‌ മോഡി ഭരണകൂടം കത്തിവച്ചിരിക്കുന്നത്‌. ഇന്ത്യൻ ജനസംഖ്യയിൽ 71 ശതമാനവും മാംസാഹാരികളാണ്‌. അതിൽതന്നെ ആറു കോടിയിൽപ്പരം കന്നുകാലി മാംസം ഉപയോഗിക്കുന്നവരാണ്‌. ഇത്‌ സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ നൽകുന്ന വസ്തുതകളാണ്‌. അവരുടെ ആഹാരരീതി ഒരു സർക്കാർ ഉത്തരവിലൂടെ മാറ്റാനാണ്‌ സംഘ്പരിവാർ ശ്രമിക്കുന്നത്‌. വസ്തുതകൾ ഇതായിരിക്കെ നരേന്ദ്രമോഡി സർക്കാർ ഈ തലതിരിഞ്ഞ ഭ്രാന്തൻ നടപടി വഴി എന്താണ്‌ ലക്ഷ്യം വയ്ക്കുന്നത്‌? മതത്തിന്റെയും ഭക്ഷണരീതിയുടെ പോലും പേരിൽ തീവ്ര ഹിന്ദുത്വ ഏകീകരണവും അതുവഴി സാമൂഹ്യ അസ്വസ്ഥതകളും വർഗീയ കലാപങ്ങളുമാണ്‌ അവരുടെ ഉന്നം.. .

ഇന്ത്യൻ രാഷ്ട്രത്തിന്റെ, ഇന്ത്യയെന്ന മഹത്തായ സാമ്രാജ്യം തകർക്കാം എന്നത് വ്യാമോഹം മാത്രമാണ് ..ഇൻഡിയിൽ മഹത്തായ ജനവികാരം ഉൾക്കൊണ്ട് രാഷ്ട്രം നയിക്കാൻ മിടുക്കൻ മാർ ബാക്കി നിൽക്കുന്നു .പൊതുജനം രാഷ്ട നന്മയും സാധാരണക്കാരുടെ അവകാശത്തെ സംരെക്ഷിക്കുന്നവരെയുമാണ് ആഗ്രഹിക്കുന്നത് വർഗീയ തീവ്രവാദം വളർത്തി രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനുള്ള സംഘടിത ശക്തികളെ ഒറ്റകെട്ടായി പ്രതിരോധിക്കുക

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.