ചൈന ആക്രമിച്ചാല്‍ തയ്‌വാന് സര്‍വ്വ പിന്തുണയും നല്‍കുമെന്ന് യുഎസ്

ചൈന ആക്രമിച്ചാല്‍ തയ്‌വാന് സര്‍വ്വ പിന്തുണയും നല്‍കുമെന്ന് യുഎസ്
October 22 23:17 2021 Print This Article

വാഷിങ്​ടണ്‍: ചൈന ആക്രമിക്കാന്‍ ശ്രമിച്ചാല്‍ തായ്​വാന്​ സംരക്ഷണം നല്‍കുമെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍.

ഈ വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്നു യു.എസ്​ ഇതുവരെ. ദീര്‍ഘകാലമായി യു.എസ്​ പിന്തുടരുന്ന വിദേശകാര്യ നയം തിരുത്തേണ്ടി വന്നാലും തായ്​വാന്​ സംരക്ഷണം നല്‍കണമെന്നാണ്​ ബൈഡന്റെ നിലപാട്​.

എന്നാല്‍, തായ്​വാന്‍ വിഷയത്തില്‍ യു.എസ്​ നിലപാടുകളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന്​ വൈറ്റ്​ഹൗസ്​ പ്രതിനിധി വ്യക്തമാക്കി. സി.എന്‍.എന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ തായ്​വാനെ സംരക്ഷിക്കാന്‍ യു.എസ്​ തയാറാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു ബൈഡന്‍.

ചൈനയുടെ സമ്മര്‍ദത്തില്‍നിന്ന്​ തായ്​വാനെ രക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്​ഞാബദ്ധരാണ്​. ചൈനക്കും റഷ്യക്കും മറ്റ്​ ​രാജ്യങ്ങള്‍ക്കും യു.എസി​െന്‍റ സൈനിക ബലത്തെ കുറിച്ച്‌​ വ്യക്തമായി അറിയാമെന്നും ബൈഡന്‍ പറഞ്ഞു. നിലവില്‍ തായ്​വാനുമായി യു.എസിന്​ ഔദ്യോഗിക നയതന്ത്രബന്ധമില്ല. എന്നാല്‍, തായ്​വാന്‍ റിലേഷന്‍ഷിപ്പ്​ നിയമപ്രകാരം യു.എസ്​ ആയുധം നല്‍കുന്നുണ്ട്​.

ബൈഡ​െന്‍റ പ്രസ്​താവനയില്‍ എതിര്‍പ്പുമായി ചൈന രംഗത്തെത്തി. തങ്ങള്‍ക്ക്​ സുപ്രധാനമായ വിഷയങ്ങളില്‍ ഒരു തരത്തിലുള്ള ഇളവുകളും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന്​ ചൈനീസ്​ വിദേശകാര്യ വക്​താവ്​ പ്രതികരിച്ചു. തായ്​വാന്‍ വിഷയത്തില്‍ യു.എസ്​ ശ്രദ്ധയോടെ പ്രതികരിക്കണമെന്നും മോശം പ്രസ്​താവനകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും ചൈനീസ്​ വിദേശകാര്യ വക്താവ്​ വാങ്​ വെന്‍ബിന്‍ അറിയിച്ചു.

കഴിഞ്ഞദിവസം തായ്​വാന്റെ വ്യോമാതിര്‍ത്തി കടന്ന്​ ചൈന സൈനികാഭ്യാസം നടത്തിയിരുന്നു. ഫൈറ്റര്‍ ജെറ്റുകളും ബോംബര്‍ വിമാനങ്ങളുമടക്കം ഉപയോഗിച്ചുള്ള ശക്തിപ്രകടനം തായ്​വാന്​ സമ്മര്‍ദം സൃഷ്​ടിക്കാനുള്ള നീക്കമാണ്​. യു.എസും തായ്​വാനും തമ്മിലുള്ള സൗഹാര്‍ദബന്ധത്തിലും ചൈന​ക്ക്​ എതിര്‍പ്പുണ്ട്​.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.