ഗാന്ധിയെ മറക്കുന്ന ആധുനിക ഭാരതം….

ഗാന്ധിയെ മറക്കുന്ന ആധുനിക ഭാരതം….
October 02 20:31 2017 Print This Article

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 148-) മത് ജന്മദിനമാണ് ഇന്ന്. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ ന​യി​ച്ച വ്യ​ക്തി എ​ന്ന നി​ല​യ്ക്കു​മാ​ത്ര​മ​ല്ല, ഭാ​ര​ത​ജ​ന​ത​യ്ക്കു​വ്യ​ക്ത​മാ​യ ദി​ശാ​ബോ​ധ​വും ധാ​ർ​മി​ക​ശ​ക്തി​യും പ​ക​ർ​ന്നു​ത​ന്ന അ​തു​ല്യ​നാ​യ ക​ർ​മ​യോ​ഗി​യെ​ന്ന നി​ല​യി​ലും ആദരിക്കപെടെണ്ടിയ ആളാണ് മ​ഹാ​ത്മ​ജി. ദക്ഷിണാഫ്രിക്കയിലെ ജീവിതാനുഭവങ്ങളാണ് ഗാന്ധി എന്ന യുവ അഭിഭാഷകനെ ഒരാദര്‍ശധീരനായ പൊതുപ്രവര്‍ത്തകനും ജനകീയ നേതാവുമാക്കിയത്.

ഗാന്ധിജിയും നരേന്ദ്രമോഡിയും വിഭാവനം ചെയ്ത ഇന്ത്യ ഒരുപോലെയുള്ളതല്ലെന്നു നാം ഭാരതീയര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞുവരുന്നു. ഈയൊരു സാഹചര്യത്തിൽ ഗാന്ധിജിയുടെ സ്മരണയ്ക്ക് സമകാലീനമായ രാഷ്ട്രീയപ്രാധാന്യം വളരെ കൂടുതലാണ്. മ​ഹാ​ത്മാ​ഗാ​ന്ധി യെ വിസ്മരിക്കാൻ ഏറെ വ്യഗ്രത കാണിക്കുന്ന സ​മൂ​ഹ​ത്തി​ൽ ആണ് നാം ഇന്ന്. അദ്ദേഹത്തിന് പകരം മറ്റു പല ബിം​ബ​ങ്ങ​ൾ ഉയർത്തിപ്പിടിക്കാൻ പല വർഗീയ വാദികളും ശ്രമിക്കുന്നത് രാ​ജ്യം അ​പ​ക​ട​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലാ​ണെ​ന്നാ​ണു സൂ​ചി​പ്പി​ക്കു​ന്ന​ത്. .

പി​ന്നോ​ക്ക ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ശാ​ക്തീ​ക​ര​ണ​ത്തി​നു ഗാ​ന്ധി​ജി വ​ര​ച്ചി​ട്ട വ​ഴി​ക​ൾ വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ പ​ഠ​ന​ത്തി​നു വി​ഷ​യ​മാ​ക്കു​ന്പോ​ൾ ഇ​ന്ത്യ​യി​ൽ അ​വ പ​ഴ​ഞ്ച​നാ​യി മു​ദ്ര​യ​ടി​ക്ക​പ്പെ​ടു​ന്നു. ഇ​ന്നു ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ക്കു​ന്പോ​ഴും അ​തൊ​രു വാ​രാ​ഘോ​ഷം ത​ന്നെ​യാ​ക്കി മാ​റ്റു​ന്പോ​ഴും ഗാ​ന്ധി​സ​ത്തി​ന്‍റെ അ​ന്തഃ​സ​ത്ത ഉ​ൾ​ക്കൊ​ള്ളു​വാ​ൻ നാം ​ശ്ര​മി​ക്കു​ക​പോ​ലും ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ എ​ന്താ​ണു പ്ര​യോ​ജ​നം?ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങ​ൾ​ക്കു പ്ര​സ​ക്തി ന​ഷ്‌​ട​പ്പെ​ട്ടു​വെ​ന്നു വ​രു​ത്താ​ൻ കു​റെ​ക്കാ​ല​മാ​യി ചി​ല​ർ ശ്ര​മി​ക്കു​ന്നു​ണ്ട്.സ​ർ​ക്കാ​രി​ന്‍റെ ചി​ല ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ൽ​പ്പോ​ലും രാ​ഷ്‌​ട്ര​പി​താ​വും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം നി​ന്ന​വ​രും വി​സ്മ​രി​ക്ക​പ്പെ​ടു​ക​യോ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യോ ചെ​യ്യു​ന്നു​വെ​ന്ന​തു വേ​ദ​നാ​ജ​ന​ക​മാ​ണ്.

ഹിന്ദുക്കളും മുസ്ളിങ്ങളും പാര്‍സികളും ക്രിസ്ത്യാനികളുമെല്ലാം ഇന്ത്യയെ സ്വന്തം രാജ്യമാക്കിയവരാണെന്നും രാഷ്ട്രവും മതവും പര്യായപദങ്ങളായി ഉപയോഗിക്കരുതെന്നും ‘ഹിന്ദ് സ്വരാജില്‍’ (1909) അദ്ദേഹം എഴുതി. ഇന്ത്യക്ക് സ്വരാജ്യം ലഭിക്കണമെങ്കില്‍ രണ്ട് സമുദായങ്ങളും ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഗാന്ധിജി വ്യക്തമാക്കി. അ​തു​പോ​ലു​ള്ള മ​ഹാ​വ്യ​ക്തി​ത്വ​ങ്ങ​ളെ ലോ​ക​ച​രി​ത്ര​ത്തി​ൽ ചു​രു​ക്ക​മാ​യേ ക​ണ്ടെ​ത്താ​നാ​വൂ. അ​ദ്ദേ​ഹ​ത്തെ ഇ​ന്ത്യ​ക്കാ​രു​ടെ ഓ​ർ​മ​ക​ളി​ൽ​നി​ന്നു തേ​ച്ചു​മാ​യ്ച്ചു ​ഗാ​ന്ധി​മാ​ർ​ഗ​ത്തി​ൽ​നി​ന്നു നാം ​വ്യ​തി​ച​ലി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു കാ​ല​മേ​റെ​യാ​യി .ഇ​പ്പോ​ൾ ആ ​വ്യ​തി​ച​ല​നം ശ​ക്ത​മാ​യി​രി​ക്കു​ന്നു. ഉദാഹരണത്തിന് ഓ​രോ വ​ർ​ഷ​വും മ​ദ്യോ​പ​യോ​ഗം വ​ർ​ധി​ക്കു​ന്നു.. . ഇ​പ്ര​കാ​രം മ​ദ്യ​മൊ​ഴു​ക്കു വ​ർ​ധി​പ്പി​ക്കു​ന്പോ​ൾ അ​തു പൊ​തു​സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​ക്കു​ന്ന ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചു അ​ധി​കൃ​ത​ർ ചി​ന്തി​ക്കു​ന്നി​ല്ല.​ഗാ​ന്ധി​യ​ൻ​മാ​രു​ടെ​യും മ​ദ്യ​വി​രു​ദ്ധ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും പ്ര​തി​ഷേ​ധം ആ​രു വ​ക​വ​യ്ക്കു​ന്നു? വി​ക​സ​ന​ത്തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ സമ്പന്നരും കോ​ർ​പ​റേ​റ്റു​ക​ളു​മൊ​ക്കെ​യാ​കു​മ്പോ​ൾ സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു.

മറ്റൊരു കാര്യം ശു​ചി​ത്വ ഭാ​ര​തം എ​ന്ന​തു നാം ​പ​തി​വാ​യി കേ​ൾ​ക്കു​ന്ന മു​ദ്രാ​വാ​ക്യ​മാ​ണെ​ങ്കി​ലും ന​മ്മു​ടെ ഒ​ട്ടു​മി​ക്ക ന​ഗ​ര​ങ്ങ​ളും മാ​ലി​ന്യ​ക്കു​മ്പാ​ര​ങ്ങ​ളാ​ണ്. ഗാ​ന്ധി​ജി​യു​ടെ പ്ര​ബോ​ധ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ൽ രാ​ജ്യ​ത്തു പ​രി​സ​ര​മ​ലി​നീ​ക​ര​ണം ഇ​ത്ര ഭീ​ക​ര​മാ​യ തോ​തി​ലെ​ത്തു​മാ​യി​രു​ന്നി​ല്ല. മറ്റൊരു കാര്യം ഇതാണ് ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഒ​രു കു​ട്ടി​ക്ക് എ​ഴു​താ​നോ വാ​യി​ക്കാ​നോ അ​റി​യാ​ത്ത 12 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ക്കു ര​ണ്ടാം സ്ഥാ​ന​മു​ണ്ട്. ര​ണ്ട​ക്കം കൊ​ണ്ടു​ള്ള വ്യ​വ​ക​ല​നം ചെ​യ്യാ​ന​റി​യാ​ത്ത പ്രൈ​മ​റി സ്കൂ​ൾ‌ വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം ഒ​ന്നാ​മ​താ​ണ​ത്രേ. ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ സബ്രദാ​യ​ത്തി​ലെ അ​ടി​സ്ഥാ​ന​ത​ല​ത്തി​ൽ​ത്ത​ന്നെ​യു​ള്ള പാ​ക​പ്പി​ഴ​ക​ളി​ലേ​ക്കാ​ണി​വ വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

ഗാന്ധിയുടെ ആദർശങ്ങളും ഗാന്ധിസവും പാടെ തള്ളിക്കളയുമ്പോൾ ഒരു നിമിഷം അതിന്റെ അന്ത സത്ത അറിയുന്നത് നല്ലതാണു ഗാന്ധിജിയോളം ഭഗവദ്ഗീതയെ മാതൃതുല്യം ബഹുമാനിച്ചിരുന്ന മറ്റൊരു ബഹുജന നേതാവ് അക്കാലത്ത് ലോകത്തുതന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും ഗാന്ധിജി ഒരിക്കലും ഭഗവദ്ഗീത പൊതുവിദ്യാലയങ്ങളില്‍ നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് പറഞ്ഞില്ലെന്നു മാത്രമല്ല; അങ്ങനെ പറഞ്ഞിരുന്നവരോട് പാടെ വിയോജിക്കുകയും ചെയ്തു. ഗാന്ധിജി എഴുതുന്നു ”ദേശീയ വിദ്യാലയങ്ങളില്‍ ഗീതാ അധ്യായനം വേണമെന്ന പിടിവാശി ശാഠ്യത്തോളമെത്തുന്നുണ്ട്. ഗീത ഒരു സാര്‍വലൗകിക മതഗ്രന്ഥമാണെന്നുള്ളത് സത്യമാണെങ്കിലും ഒരാളിലും ഗീതാപഠനം അടിച്ചേല്‍പ്പിക്കാന്‍ പാടില്ല.

ഇതായിരുന്നു നമ്മുടെ രാഷ്ട്ര പിതാവ് അദ്ദേഹത്തിന്റെ പാതകൾ ആരും അനുകരിച്ചില്ല എങ്കിലും ഭാരതത്തിന്റെ ഓർമ്മയിൽ നിന്ന് അദ്ദേഹത്തെ എടുത്തുകളയാൻ ശ്രമിക്കുന്ന വർഗ്ഗീയ വാദികളെ തടയണം

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.