ക്രൈസ്തവ സമൂഹത്തിൽ വചനത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടിരിക്കുന്നുവോ?

ക്രൈസ്തവ സമൂഹത്തിൽ വചനത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടിരിക്കുന്നുവോ?
June 18 23:02 2019 Print This Article

ഇനിയെങ്കിലും ക്രിസ്ത്യൻ പെന്തകോസ്ത് സമൂഹം അറിയണം ദൈവവചനത്തിന്റെ ആധികാരികത. വഴിയെ പോയ കുറേയെണ്ണത്തിനെ പിടിച്ചു പാസ്റ്ററുമ്മാരെക്കി ആക്കി.

കറുത്ത പാന്റും വെള്ള ഉടുപ്പും വെള്ള മുണ്ടും വെള്ള ഷർട്ടും വെള്ള പാന്റും വെള്ള ജുബ്ബയും. ഇട്ടതുകൊണ്ടോ ബൈബിൾ എടുത്ത് പ്രസംഗിച്ചത് കൊണ്ടോ, വരം ഉണ്ടെന്നുള്ള വ്യാജേന വിളിച്ച ദൂതന്റെ വേഷവും ധരിച്ച് യേശുവിന്റെനാമം പറഞ്ഞ് ദുരാത്മാവിനാൽ അത്ഭുതവും അടയാളവും ചെയ്തതുകൊണ്ടോ ഭൂതങ്ങളെ പുറത്താക്കിയത് കൊണ്ടോ, പ്രവചിച്ചത് കൊണ്ടോ, ഒരാളും ദൈവത്തിന്റെ ദാസന്മാർ ആകുന്നില്ല.

‘ദൈവവചനം പറയുന്നു മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസൻ ആയിരിക്കുകയില്ല’ (ഗലാത്യർ. 1:10).  നിലവിലുള്ള ശിശ്രൂഷകൾ ശിശ്രൂഷകർ ചെയ്യുന്നത് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും പ്രസ്ഥാന നേതാക്കന്മാരുടെ പ്രീതി ലഭിക്കുവാനും അടുത്തവർഷം മെച്ചമായ സ്ഥലംമാറ്റം ലഭിക്കാനും അപ്പോൾ തന്നെ മനുഷ്യരാൽ മാനം ഉണ്ടാകേണ്ടതിനും ചക്കര വാക്കും മുഖസ്തുതിയും പറഞ്ഞു മനുഷ്യരെ പ്രീതിപ്പെടുത്തുന്നു.

ഇങ്ങനെയുള്ളവരെ തിരിച്ചറിയുവാൻ കഴിയാത്ത അഭിഷേകം നഷ്ടപ്പെട്ട ജഡികന്മാരായ നേതൃത്വങ്ങളും മനുഷ്യരെ പ്രസാദിപ്പിക്കുന്ന ഈ വക ശുശ്രൂഷക്കാരൻശിശ്രൂഷക്കാരെ കൂട്ടുപിടിച്ച് തങ്ങളുടെ കസേര ഭരണ സ്ഥലങ്ങളിൽ സ്ഥിരപ്പെടുത്തുവാൻ മാത്രം കിണഞ്ഞു പരിശ്രമിക്കുമ്പോൾ വചനത്തിന്റെ വ്യവസ്ഥയുടെ പ്രാധാന്യവും പരമാർത്ഥ സത്യവും പുറകിൽ എറിയപ്പെടുന്നു.

ഇതെല്ലാം ഇന്നത്തെ ആത്മീയ പ്രസ്ഥാനങ്ങളിൽ നടന്നിട്ടും അറിഞ്ഞിട്ടോ അറിയാതെയോ ആത്മീയ സമൂഹം ഒരു മതസംഘടന പോലെയോ രാഷ്ട്രീയ പ്രസ്ഥാനം പോലെയോ മാത്രമുള്ള കാഴ്ചപ്പാടിൽ മൗനമായി കൂട്ടുനിൽക്കുന്നു. ഇതിന്റെ നടുവിൽ യഥാർത്ഥ ആത്മീയർ ഉണർന്നു പ്രാർത്ഥിക്കാൻ സമയമായിരിക്കുന്നു.

പണ്ടത്തെ പോലെ ഒരു നല്ല കാലം ഞങ്ങൾക്ക് മടക്കി തരണമേ. തെക്കേ നാട്ടിലെ തോടുകളെ പോലെ ദൈവമേ ഞങ്ങളെ മടക്കി വരുത്തണം ഞങ്ങൾ മടങ്ങി വരേണ്ട അതിനെ ഞങ്ങളെ മടക്കി വരുത്തേണമേ…

നമുക്ക് പ്രാർത്ഥിക്കാം ഉണരാം.

                    സുവി. ജോബി റ്റി.അലക്സ്, കുമരകം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.