ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരുന്നത്​ നിര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി

ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരുന്നത്​ നിര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി
June 27 21:11 2022 Print This Article

ന്യൂഡല്‍ഹി: രാജ്യത്ത്​ ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരുന്നുണ്ടെങ്കില്‍ അത്​ നിര്‍ഭാഗ്യകരമാണെന്ന്​ സുപ്രീംകോടതി.

ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സമര്‍പ്പിച്ച ഹരജി അവധി കഴിഞ്ഞ്​ കോടതി തുറക്കുന്ന ജൂലൈ 11ന്​ തന്നെ പരിഗണിക്കാമെന്നും അവധിക്കാല ബെഞ്ചിന്‍റെ അധ്യക്ഷനായ ജസ്റ്റിസ്​ സൂര്യകാന്ത്​ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസിനെ അറിയിച്ചു.

രാജ്യത്ത്​ ക്രിസ്ത്യാനികള്‍ക്ക്​ നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ തടയണമെന്ന്​ ആവശ്യപ്പെട്ട്​ സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്ന സാഹചര്യം ഹരജിക്കാര്‍ക്ക്​ വേണ്ടി ഹാജരായ കോളിന്‍ ഗോണ്‍സാല്‍വസ്​ വിശദീകരിച്ചു. ഓരോ മാസവും ശരാശരി 45നും 50നുമിടയില്‍ ആക്രമണങ്ങള്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്​തികള്‍ക്കും നേരെ നടക്കുന്നുണ്ട്​. മെയ്​ മാസത്തില്‍ മാത്രം രാജ്യത്ത്​ ക്രിസ്ത്യാനികള്‍ക്ക്​ നേരെ 57 ആക്രമണങ്ങള്‍ നടന്നു. ജൂണിലും ഇത്​ തുട​ര്‍ന്നു കൊണ്ടിരിക്കുകയാണ്​.

ആള്‍ക്കൂട്ട ആക്രമണം തടയാന്‍ സുപ്രീംകോതി പുറപ്പെടുവിച്ച വിധി നടപ്പാക്കിയാല്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണവും തടയാന്‍ കഴിയും. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ഓരോ ജില്ലയിലും ഒരു നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന്​ സുപ്രീംകോടതി ആവശ്യപ്പെട്ടതാണ്​. അത്​ നടപ്പാക്കാത്തത്​ മൂലം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നത്​ കൊണ്ടാണ്​ അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട്​ സുപ്രീംകോടതിയെ സമീപിച്ചത്​. എന്നാല്‍ ഹരജി പരിഗണിച്ചിക്കാതെ സുപ്രീംകോടതി അവധിക്ക്​ അടച്ചു. അതിന്​ ശേഷം ജൂണിലും ആക്രമണം ആവര്‍ത്തിക്കുകയാണെന്നും കോളിന്‍ ബോധിപ്പിച്ചു.

‘നിങ്ങളീ പറയുന്നത്​ സംഭവിക്കുന്നുണ്ടെങ്കില്‍ നിര്‍ഭാഗ്യകരമാണ്​’ എന്ന് ​പ്രതികരിച്ച ജസ്​റ്റിസ്​ സൂര്യകാന്ത്​ സുപ്രീം കോടതി അവധി കഴിഞ്ഞ്​ ജൂലൈ 11ന്​ തുറക്കു​മ്ബോള്‍ തന്നെ കേസ്​ പരിഗണിക്കാമെന്ന്​ അറിയിക്കുകയായിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.