കൊട്ടാരക്കര മേഖല താലന്ത് പരിശോധനയിൽ പത്തനാപുരം സെന്ററിന് ഒന്നാം സ്ഥാനം. കൊട്ടാരക്കര, അടൂർ(വെസ്റ്റ്) എന്നിവർ രണ്ടും മൂന്നുംസ്ഥാനങ്ങൾ കരസ്ഥമാക്കി ഹർത്താൽ ദിവസവും വൻ യുവജന പങ്കാളിത്തത്തോടെ കൊട്ടാരക്കര മേഖല പിവൈപിഎ താലന്ത് പരിശോധന കേരള തിയോളജിക്കൽ സെമിനാരിയിൽ വെച്ച് അനുഗ്രഹപ്രദമായി നടന്നു. സംസ്ഥാന പിവൈപിഎ സെക്രട്ടറി സുവി. ഷിബിൻ. ജി. ശാമുവേൽ ഉത്ഘാടനം നിർവഹിച്ചു. പത്തനാപുരം സെന്റർ 244 പോയിന്റോടെ തുടർച്ചയായ നാലാം വർഷവും ഒന്നാം സ്ഥാനത്തെത്തി. കൊട്ടാരക്കര സെന്റർ 186 പോയിന്റ് നേടി രണ്ടും അടൂർ(വെസ്റ്റ്) സെന്റർ 153 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജിത്തു ഉമ്മൻ തോമസ് വ്യക്തിഗത ചാംപ്യൻ ആയി തിരഞ്ഞെടുക്കപ്പെട്ടു പാസ്റ്റർ. ഷാജി വർഗീസ് താലന്ത് കൺവീനർ ആയി പ്രവർത്തിച്ചു. പാസ്റ്റർ ബീൻസ് ജോർജ്ജ്, ബ്ലസൻ ബാബു, പാസ്റ്റർ. സാം ചാക്കോ, പാസ്റ്റർ. ജസ്റ്റിൻ ജോർജ്ജ്, ദിപു ഉമ്മൻ, മോസസ്. ബി. ചാക്കോ എന്നിവർ നേതൃത്വം നൽകി. സംസ്ഥാന സൺഡേ സ്കൂൾ ട്രെഷറർ ബ്രദ.അജി കല്ലുങ്കൽ, സംസ്ഥാന പിവൈപിഎ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ. തോമസ് ജോർജ്ജ് എന്നിവർ ആശംസകൾ അറിയിച്ചു. കൊട്ടാരക്കര മേഖല സെക്രട്ടറി ബ്രദ. ജെയിംസ് ജോർജ്ജ്, ട്രഷറർ ബ്രദ.പി. എം. ഫിലിപ്പ് എന്നിവർ ആദിയോടന്തം താലന്ത് പരിശോധനയുടെ ടാബുലേഷൻ ചുമതല നിർവഹിച്ചു.
Comment:*
Nickname*
E-mail*
Website