കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റില്‍ വച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്ട്ടിന് ജോസഫ് പുലിക്കോട്ടിലിനെ പൊലീസ് പിടികൂടി. മുണ്ടൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നേരത്തെ മാര്ട്ടിന് ജോസഫിന് വേണ്ടി തൃശ്ശൂരിലെ വനത്തിനുള്ളില്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. തൃശ്ശൂരില്‍ വനത്തിനുള്ളിലെ ഒളിത്താവളത്തിലാണ് മാര്ട്ടിന് ജോസഫ് ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇന്നലെ മാര്‍ട്ടിന്റെ വീട്ടിലും പൊലീസ് സംഘം എത്തിയിരുന്നു. . പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് ജൂണ്‍ എട്ടിന് പുലര്‍ച്ചെ നാല് മണിയോടെ മാര്ട്ടിന് ജോസഫ് കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്ന് ബാഗുകളോടെ രക്ഷപ്പെട്ടത്. മാര്‍ട്ടിനെ രക്ഷപ്പെടാന്‍ സഹായിച്ച മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു, .
നിലവില്‍ പൊലീസില്‍ പരാതി നല്കിയ യുവതിയെ മാത്രമല്ല, മറ്റൊരു യുവതിയെയും മാര്ട്ടിന് ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തന്നെ ഫ്ലാറ്റില്‍ കയറി വന്ന് മാര്ട്ടിന് മര്‍ദ്ദിച്ചിട്ടുണ്ടെന്ന് മറ്റൊരു യുവതി കൂടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.