by Vadakkan | 05/05/2020 5:19 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. മൂന്ന് കേസുകളും വയനാട് ജില്ലയിലാണ്. രണ്ട് ദിവസത്തിന് ശേഷമാണ് സംസഥാനത്ത് വീണ്ടും കോവിഡ് റിപ്പോര്‍ട് ചെയ്യുന്നത്. മൂന്ന് പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്ന് കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
നാല് ജില്ലകള്‍ കോവിഡ് മുക്തമായി. 37 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 33800 സാംപിളുകള്‍ പരിശോധനക്കയച്ചു. ഇന്ന് 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 21342 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.
Source URL: https://padayali.com/%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81/
Copyright ©2022 Padayali unless otherwise noted.