പൂനെ : കേരളത്തിലെ ദുരന്തനിവാരണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയുടെ വിവിധ മേഘലകളിൽ നിന്ന് വിവിധ പ്രസ്ഥാനങ്ങളുടേയും വ്യക്തികളുടെയും സഹായത്തോടെ ശേഖരിച്ച വസ്ത്രങ്ങൾ, മരുന്നുകൾ, ധാന്യങ്ങൾ മുതലായവ ചർച്ച് ഓഫ് ഗോഡ്, പിംമ്പിരി, പൂനെ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ ഇൻഡ്യൻ റെയിൽവേയുടെ സഹായത്തോടു കൂടി 21 ടൺ ആവശ്യസാധങ്ങൾ കേരളത്തിലേക്ക് എത്തിച്ചതായി ചർച്ച് ഓഫ് ഗോഡ് സഭയുടെ പാസ്റ്റർ. ബിജു തങ്കച്ചൻ അറിയിച്ചു.
കൂടാതെ പൂനെയിൽ നിന്നും വിവിധ കോളേജിൽ നിന്നും സഹായിച്ച വ്യക്തികളോടും സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സഭ സെക്രട്ടറി കെ. കെ. കോശി രേഖപ്പെടുത്തി.
ചർച്ച് ഓഫ് മുളക്കുഴ, ചെങ്ങന്നൂർ ഭാരവാഹികൾ ഈ ആവശ്യസാധങ്ങൾ എത്രയും വേഗം ദുരന്ത ബാധിത പ്രദേശങ്ങളിൽ എത്തിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.