കെവിന്‍ വധം: എഎസ്‌ഐ ബിജുവും പോലീസ് ഡ്രൈവറും കസ്റ്റഡിയില്‍

കെവിന്‍ വധം: എഎസ്‌ഐ ബിജുവും പോലീസ് ഡ്രൈവറും കസ്റ്റഡിയില്‍
May 30 12:09 2018 Print This Article

കോട്ടയം: മന്നാനം സ്വദേശി കെവിന്‍ ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഗാന്ധിനഗര്‍ എഎസ്‌ഐ ബിജുവിനേയും രാത്രി പട്രോളിംഗിന് എഎസ്‌ഐക്കൊപ്പം ഉണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറേയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരുന്നതായി ഐജി വിജയ് സാഖറെ അറിയിച്ചു. കെവിനെ തട്ടിക്കൊണ്ടു പോകാന്‍ പോലീസ് സഹായിച്ചതായും ഇരുവരേയും പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ വൈകീട്ടോടെ വ്യക്തതയുണ്ടാകുമെന്നും ഐജി പറഞ്ഞു. ഇരുവരേയും നേരത്ത, അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

കെവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിനും എഎസ്‌ഐ ബിജുവിനുമെതിരേ കൊച്ചി റേഞ്ച് ഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയത് പോലീസിന്റെ അറിവോടെയാണെന്നും എഎസ്‌ഐ ബിജുവിന് ഇതെക്കുറിച്ച്‌ വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ച രാത്രി ഗാന്ധിനഗര്‍ പരിധിയില്‍ പട്രോളിംഗിന് ഉണ്ടായിരുന്നത് എ.എസ്.ഐ ബിജുവാണ്. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ മൂന്ന് കാറിലെത്തിയ സംഘത്തെ കോട്ടയത്ത് വെച്ച്‌ ഞായറാഴ്ച അര്‍ധരാത്രി പോലീസ് ചോദ്യം ചെയ്തിരുന്നു.

കെവിന്‍ മുങ്ങിമരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കെവിന്റെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നെങ്കിലും അതൊന്നും മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകൂ. കേസിലെ മുഖ്യപ്രതികളായ നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ, അച്ഛന്‍ ചാക്കോ ജോണ്‍ എന്നിവര്‍ കണ്ണൂര്‍ പൊലീസിന് മുന്പില്‍ കീഴടങ്ങിയിരുന്നു.

ഭാര്യ നീനുവും ബന്ധുക്കളുമടക്കം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കേരളത്തെ കണ്ണീരിലാഴ്ത്തി കെവിന്റെ മൃതദേഹം കോട്ടയം ഗുഡ് ഷെപ്പേഡ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. വീട്ടിലും പള്ളിയിലും നടന്ന മരണാന്തര ശുശ്രൂഷകള്‍ക്ക് ശേഷം വൈകീട്ട് അഞ്ചോടെയാണ് സംസ്‌കാരം. കെവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി ആയിരങ്ങളാണ് സംക്രാന്തിയിലെ വീട്ടിലേക്കും തുടര്‍ന്ന് നടന്ന വിലാപയാത്രയിലും അനുഗമിച്ചത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.