കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്നയാക്കി പൊതുനിരത്തിലൂടെ നടത്തപ്പെട്ട യുവതി; എന്നാല്‍ ഇന്ന് അവള്‍.

കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്നയാക്കി പൊതുനിരത്തിലൂടെ നടത്തപ്പെട്ട യുവതി; എന്നാല്‍ ഇന്ന് അവള്‍.
December 13 03:04 2016 Print This Article

കൂട്ടബലാത്സംഗത്തിനു വിധേയമാക്കി ജനമധ്യത്തിലൂടെ നഗ്നയാക്കി നടത്തപ്പെട്ട മുകതര്‍മായി എന്ന പാക്കിസ്താന്‍ യുവതിയെ അങ്ങനെ പെട്ടന്നൊന്നും ആരും മറക്കില്ല. 2002ല്‍ ആയിരുന്നു സംഭവം. ശത്രുതയിലായിരുന്ന കുടുബത്തോടു സഹോദരന്‍ ചെയ്ത തെറ്റിനുള്ള ശിക്ഷയായിരുന്നു ഈ കൂട്ടബലാത്സംഗം. ഗോത്രപ്രതിനിധികള്‍ നിര്‍ദേശിച്ചതായിരുന്നു ഈ വിചിത്ര ശിക്ഷാവിധി. കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ജനമധ്യത്തില്‍ കൂടി നഗ്നയായി നടത്തണം എന്നായിരുന്നു ഗോത്രവിധി. ഈ ശിക്ഷക്കു വിധെയമാക്കപ്പെട്ട മറ്റനേകം സ്ത്രീകള്‍ ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ തന്നെ പീഡിനത്തിന് ഇരയാക്കിയവരെ നിയമയുദ്ധത്തിലൂടെ ഇവര്‍ ജയിലില്‍ അടച്ചു. ആറ് പേര്‍ക്ക് വധശിക്ഷ നേടികൊടുത്തു. എന്നാല്‍ ചില പഴുതുകളിലൂടെ ഇവര്‍ രക്ഷപ്പെട്ടു. ഈ പ്രതിസന്ധികളില്‍ ഒന്നും തളരാതെ പാക്കിസ്താനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശക്തമായി നിലകൊള്ളാന്‍ മായി തീരുമാനിക്കുകയായിരുന്നു. സ്ത്രീകള്‍ക്കു വേണ്ടി ഒരു അഭയകേന്ദ്രവും സ്‌കൂളും അവര്‍ ആരംഭിച്ചു. ഇതിനിടയില്‍ മായിയുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടയായി പ്രമുഖ ഫാഷന്‍ ഡിസൈനര്‍ റോസിന മുനിബ് തന്‍റെ വസ്ത്രങ്ങളുടെ മോഡലാകാന്‍ മുക്തറിനെ ക്ഷണിച്ചു. അങ്ങനെ മുക്തര്‍ മായി എന്ന ധീര വനിത പാക്കിസ്താനിലെ ഫാഷന്‍ രംഗത്തുതരംഗമായി. പാക്കിസ്താനിലെ പ്രമുഖര്‍ പങ്കെടുത്ത ഫാഷന്‍ വീക്കില്‍ മുക്തര്‍ മായിക്ക് റെഡ്‌ കാര്‍പ്പറ്റ് സ്വീകരണമാണു ലഭിച്ചത്. പാക്കിസ്താനിലെ മറ്റ് വനിതകളുടെ പ്രതീക്ഷകള്‍ക്കു കരുത്തേകാനാണു താന്‍ മാതൃകയായതെന്നു മുക്തര്‍ മായി സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടു സംസാരിക്കവെ പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.