കുമ്പനാട് കണ്‍വന്‍ഷന്‍-2021: ഒരുക്കങ്ങള്‍ ആരംഭിച്ചു

കുമ്പനാട് കണ്‍വന്‍ഷന്‍-2021: ഒരുക്കങ്ങള്‍ ആരംഭിച്ചു
December 28 11:12 2020 Print This Article

കുമ്പനാട് : കുമ്പനാട് കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. 2021 ജനുവരി 17 മുതല്‍ 24 വരെ കുമ്പനാട് ഐ.പി.സി ഹെബ്രോന്‍ പുരത്ത് നടക്കുന്ന ഈ കണ്‍വന്‍ഷന്‍ ഇന്ത്യന്‍ പെന്തക്കോസ്തു ദൈവസഭയുടെ 97-ാമത് ജനറല്‍ കണ്‍വന്‍ഷനാണ്.

സഭാ ജനറല്‍ പ്രസിഡന്റ് റവ. ഡോ. വല്‍സന്‍ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും. ”ദൈവത്തിന്റെ പുതുവഴികള്‍” (യെശയ്യാവ്. 43:19) എന്നതാണ് ചിന്താവിഷയം.

എല്ലാ ദിവസവും വൈകിട്ട് 6 മുതല്‍ 9 വരെയായിരിക്കും യോഗങ്ങള്‍. 24-ാം തീയതി ഞായറാഴ്ച രാവിലെ 9 മുതല്‍ 12 മണി വരെ സംയുക്ത ആരാധനയും സമാപന സമ്മേളനവും നടക്കും. മറ്റ് പകല്‍ യോഗങ്ങളും തിരുവത്താഴ ശുശ്രൂഷയും ഈ വര്‍ഷം ഉണ്ടായിരിക്കുന്നതല്ല. സോദരീ സമാജം സമ്മേളനം, ഹിന്ദി സെഷന്‍, പി.വൈ.പി.എ സമ്മേളനം, യൂത്ത് അഡ്വാന്‍സ് എന്നീ പ്രോഗ്രാമുകള്‍ കണ്‍വന്‍ഷന്റെ ഭാഗമായി നടക്കും.

ജനറല്‍ കൗണ്‍സില്‍ ഭാരവാഹികളായ റവ.ഡോ. വല്‍സന്‍ ഏബ്രഹാം (ജനറല്‍ പ്രസിഡന്റ്) പാസ്റ്റര്‍ വില്‍സന്‍ ജോസഫ് (ജനറല്‍ വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ സാം ജോര്‍ജ് (ജനറല്‍ സെക്രട്ടറി) പാസ്റ്റര്‍ എം.പി. ജോര്‍ജ്ജുകുട്ടി (ജനറല്‍ ജോ. സെക്രട്ടറി), ബ്രദര്‍. സണ്ണി മുളമൂട്ടില്‍ (ജനറല്‍ ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കും. വിവിധ സംഗീത ഗ്രൂപ്പുകള്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നതാണ്.

ഗവണ്‍മെന്റിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചു നടത്തുന്ന കണ്‍വന്‍ഷന്‍ വിവിധ ദൃശ്യ സാമൂഹ്യ മാധ്യമങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ വര്‍ഗീസ് മത്തായി, ജോ. കണ്‍വീനര്‍ ബ്ര. രാജന്‍ ആര്യപ്പള്ളി എന്നിവര്‍ അറിയിച്ചു.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.