കുട്ടികള്‍ കുറ്റം ചെയ്‌താല്‍ ശിക്ഷ മാതാപിതാക്കള്‍ക്ക്, വ്യത്യസ്‌ത നിയമവുമായി ചൈന

കുട്ടികള്‍ കുറ്റം ചെയ്‌താല്‍ ശിക്ഷ മാതാപിതാക്കള്‍ക്ക്, വ്യത്യസ്‌ത നിയമവുമായി ചൈന
October 22 23:06 2021 Print This Article

രാജ്യത്തെ കുട്ടികള്‍ മോശമായി പെരുമാറുകയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്‌താല്‍ മാതാപിതാക്കളെ ശിക്ഷിക്കുന്നതിനുള്ള നിയമം പാസാക്കാനൊരുങ്ങി ചൈന.ഇത്തരത്തില്‍ കുട്ടികള്‍ കുറ്റങ്ങള്‍ ചെയ്യുന്നതിന് കാരണം വീട്ടില്‍ നിന്ന് കിട്ടുന്ന ശിക്ഷണമാണെന്നും അതിന് കാരണക്കാരായ മാതാപിതാക്കളെ ശിക്ഷിക്കണമെന്നുമാണ് നിയമത്തില്‍ പറയുന്നത്.

വീടുകളില്‍ നിന്ന് കൃത്യമായ ശിക്ഷണം ലഭിക്കാത്തതാണ് കുട്ടികളുടെ ഭാഗത്തു നിന്ന് കുറ്റകൃത്യങ്ങളും മോശം പെരുമാറ്റവും ഉണ്ടാകുന്നതെന്നും നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന് കീഴിലുളള ലെജിസ്ളേറ്റീവ് അഫയേഴ്‌സ് കമ്മീഷന്‍ വക്‌താവ്‌ സാങ് തിവൈ പറഞ്ഞു.കുട്ടികളിലെ ഗെയിമുകളോടുള്ള അമിതാസക്‌തി കുറക്കുന്നതിനായി ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നതിനുളള സമയം ചൈന ഈയടുത്ത് കുറച്ചിരുന്നു.

പഠനഭാരം കുറക്കുന്നതിനായി ഹോം വര്‍ക്കുകള്‍ വെട്ടിക്കുറക്കുകയും, അവധി ദിനങ്ങളില്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ക്കായി ട്യൂഷന്‍ എടുക്കുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമങ്ങളും ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.