കുഞ്ഞേലിയാമ്മ ജോർജ്ജ് വർഗ്ഗീസ് നിത്യതയിൽ പ്രവേശിച്ചു

കുഞ്ഞേലിയാമ്മ ജോർജ്ജ് വർഗ്ഗീസ് നിത്യതയിൽ പ്രവേശിച്ചു
March 01 15:22 2017 Print This Article

ഡാളസ്: ഉമ്മന്നൂർ മാവറ ചരുവിള വീട്ടിൽ റിട്ടയേർട്ട് ഹെഡ്മാസ്റ്റർ സി. യോഹന്നാൻ- ശോശാമ്മ ദമ്പതികളുടെ മകൾ കുഞ്ഞേലിയാമ്മ ജോർജ്ജ് വർഗ്ഗീസ് (81) ഡാളസിൽ വെച്ച് 2/26/2017-നു നിത്യതയിൽ പ്രവേശിച്ചു. തലവൂർ അരുവിക്കോട് വീട്ടിൽ ജോർജ്ജ് വർഗ്ഗീസ് ആണു ഭർത്താവ്.

ഇൻഡ്യാപെന്തക്കോസ്ത് ദൈവസഭ ഉമ്മന്നൂർ സഭയുടെ പ്രാരംഭകാലപ്രവർത്തനത്തിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു പ്രിയ മാതാവ്.

ഭൗതീകശരീരം മാർച്ച് 3 വെള്ളിയാഴ്ച വൈകിട്ട് 7:00 നു മാറാനാഥാ ഫുൾഗോസ്പൽ ചർച്ചിൽ (2206 W. Bruton Road, Balch Springs, Texas 75181) പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും.

ശനിയാഴ്ച 4-നു രാവിലെ 9:30യ്ക്ക് സഭാമന്ദിരത്തിൽ വെച്ച് ശവസംസ്കാര ശുശ്രൂഷകൾ ആരംഭിയ്ക്കുകയും, തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ്പ് സെമിത്തേരിയിൽ (500 US-80, Sunnyvale, Texas, 75182) ഭൗതീക ശരീരം സംസ്കരിക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.