കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം സര്‍ജറി അനിവാര്യമോ?

കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം സര്‍ജറി അനിവാര്യമോ?
August 28 21:11 2017 Print This Article

കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം അഥവാ മീഡിയന്‍ ന്യൂറോപ്പതി എന്നറിയപ്പെടുന്ന രോഗം പുതുതലമുറരോഗങ്ങളില്‍ പ്രധാനിയാണ്. മണിബന്ധ സന്ധി (Wrist Joint) -യിലെ അസ്ഥികള്‍ക്കും സ്‌നായുക്കളുടെയുമിടയിലുള്ള സ്ഥലമാണ് കാര്‍പല്‍ ടണല്‍. ഇവിടെ മീഡിയന്‍ ഞരമ്പ് (Median Nerve) -നുണ്ടാകുന്ന ഞെരുക്കങ്ങള്‍ കൊണ്ടുണ്ടാകുന്ന രോഗമാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം.

 

കാരണങ്ങള്‍

 • തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ മൗസിലോ, കീബോര്‍ഡിലോ ജോലി ചെയ്യുന്നവര്‍ക്ക് മണിബന്ധ സന്ധിയില്‍ ഞെരുക്കം അനുഭവപ്പെടുന്നതാണിതിനു കാരണം.
 • മദ്യപാനം, പുകവലി തുടങ്ങിയവ ക്രമേണ ഞരമ്പുകളിലേയ്ക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു.
 • തുടര്‍ച്ചയായി സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും, തുടര്‍ച്ചയായി ഡ്രൈവിംഗ് ചെയ്യുന്ന വര്‍ക്കും.
 • ഹൈപ്പോ തൈറോയിഡിസം, റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, പ്രമേഹം തുടങ്ങിയ രോഗമുള്ളവരില്‍ കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം വരുവാനുള്ള സാധ്യത കൂടുതലാണ്.

ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

 •  വേദന, മണിബന്ധ സന്ധിയിലെ (Wrist Joint) വേദന കൈയിലേക്കും തോളിലേയ്ക്കും വ്യാപിക്കുന്നു.
 • ശക്തമായ തരിപ്പ് വിരലുകളില്‍ അനുഭവപ്പെടുന്നു.
 • ഉള്ളം കയ്യില്‍ പുകച്ചില്‍.
 • പിടിക്കാനുള്ള ശക്തി (grip) കുറയുന്നു.
 • ചികിത്സ വൈകിച്ചാല്‍ കൈയിലെ പേശികള്‍ ശോഷിച്ച് പോകാനും ചൂട്, തണുപ്പ് ഇവ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യും.

ചികിത്സ
കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം രോഗത്തില്‍ ചികിത്സ വൈകിക്കാതിരിക്കുന്നതാണ് ഉത്തമം. സമയോചിതമായ ചികിത്സയിലൂടെ സര്‍ജറി ഓഴിവാക്കുന്നതിന് സാധിക്കും. സ്‌നായുഗതവാത ചികിത്സ, മര്‍മ്മാഭിഘാത ചികിത്സ തുടങ്ങിയവ ഇത്തരം രോഗങ്ങളുടെ വിവിധ ഘടട്ടങ്ങളില്‍ ഫലപ്രദമായി കണ്ടുവരുന്നു. പുറമേ വിവിധതരം അഗ്‌നികര്‍മ്മങ്ങള്‍, ധാര, പിചു, ലേപനം, വിവിധയിനം കിഴികള്‍, കഷായങ്ങള്‍, അരിഷ്ടാസവങ്ങള്‍, തൈലങ്ങള്‍, ചൂര്‍ണ്ണങ്ങള്‍ മുതലായവ വിവിധ ഘട്ടങ്ങളില്‍ അവസ്ഥാനുസരണം പ്രയോഗിച്ചാല്‍ സര്‍ജറി പൂര്‍ണ്ണമായും ഒഴിവാക്കാം.

Tips & Info

 • ജോലിഭാരം ഇരുകൈകള്‍ക്കുമായി നല്‍കുക.
 • നൈറ്റ് സ്പ്ലിന്റ് (ഉറങ്ങുമ്പോള്‍ കൈപ്പത്തി വിടര്‍ന്നിരിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍) ഉപയോഗിക്കുക.
 • കര്‍പ്പൂരാദി തൈലവും ചെറുനാരങ്ങാ നീരും സമം ചേര്‍ത്ത് ചെറുചൂടോടെ പുരട്ടിയാല്‍ കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം വേദന ശമിക്കും.
 • ചെന്നിനായകം ചെറുനാരങ്ങാ നീരില്‍ ചേര്‍ത്ത് പുരട്ടിയാല്‍ വെദന ശമിക്കും.

Dr. Alex K. Abraham
BAMS, M. S. (Av)
Asst. Professor
MVR Ayurveda Medical College,
Parassinikadavu,
Kannur

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.