by padayali | 1 December 2016 11:51 AM
കറികള്‍ക്കു രൂചി കൂട്ടാന്‍ കറുവാപ്പട്ട മിടുക്കനാണ്. എന്നാല്‍ അതുക്കും മെലെ കറുവാപ്പട്ട ഒരു മരുന്നു കുടിയാണ്. സാധാരണയായി കുടിക്കാനുള്ള വെള്ളത്തില്‍ കറുവാപ്പട്ട ഇട്ടു തിളപ്പിക്കുന്ന പതിവില്ല. എന്നാല്‍ കറുവാപ്പട്ട ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍ 10 ഓളം രോഗങ്ങള്‍ക്കു ശമനമുണ്ടാകുമെന്നു പറയുന്നു. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ പാനിയത്തിനു കഴിയുമെത്രെ.
കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം ചൂടാറുമ്പോള്‍ രണ്ടോ മൂന്നോ സ്പൂണ്‍ തേന്‍ ചേര്‍ക്കുകയാണ് വേണ്ടത്.ഇത് സ്ഥിരമായി കുടിക്കുന്നതു ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.മലബന്ധത്തിനുള്ള മികച്ച പ്രതിവിധിയാണു തേനും കറുവാപ്പട്ടയും ചേര്‍ന്ന മിശ്രിതം.ദഹനവ്യവസ്ഥമികച്ചതാക്കാന്‍ ഇതു കഴിക്കുന്നതിലൂടെ സഹായിക്കുന്നു.അമിതവണ്ണം കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്.ശരീരത്തിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കറുവാപ്പട്ടയും തേനും ചേര്‍ന്ന പാനീയം സഹായിക്കും.പനി, അലര്‍ജി മുതലായവയെ അകറ്റി നിര്‍ത്താന്‍ കറുവാപ്പട്ടയും തേനും ചേര്‍ന്ന മിശ്രിതം ഗുണം ചെയ്യും.ഈ പാനീയം രാവിലെയും വൈകിട്ടും കുടിക്കുന്നതു വാതത്തിനു ശമനം ലഭിക്കാന്‍ നല്ലതാണെന്നു പറയുന്നു.കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും രക്തപ്രവാഹം സുഖമമാക്കുന്നതിനും ഇതു നല്ലതാണ്. അതുകൊണ്ടു തന്നെ സ്ഥിരമായി കഴിക്കുന്നതു ഹൃദയാരോഗ്യം വര്‍ധിപ്പിക്കും.ശരീരത്തില്‍ ഉണ്ടാകുന്ന എല്ലാത്തരം അണുബാധകളെയും തടയാന്‍ ഈ പാനീയം സഹായിക്കുമത്രെ.
Source URL: https://padayali.com/%e0%b4%95%e0%b4%b1%e0%b5%81%e0%b4%b5%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%a4%e0%b4%bf%e0%b4%b3%e0%b4%aa%e0%b5%8d/
Copyright ©2023 Padayali unless otherwise noted.