കരുണാനിധി വിടവാങ്ങി

കരുണാനിധി വിടവാങ്ങി
August 07 19:23 2018 Print This Article

ചെന്നൈ: ഡി.എം.കെ (ദ്രാവിഡ മുന്നേറ്റ കഴകം) അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മുത്തുവേല്‍ കരുണാനിധി (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈ കാവേരി ആശുപത്രിയില്‍ വൈകിട്ട് 6.10നായിരുന്നു അന്ത്യം.

തമിഴ്‌നാട്ടിലെ നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയില്‍ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി ജനിച്ചു.ദക്ഷിണാമൂര്‍ത്തിയൊന്നായിരുന്നു അച്ഛനമ്മമാര്‍ നല്‍കിയ പേര്. സ്‌കൂള്‍ കാലത്തേ നാടകം,കവിത,സാഹിത്യം തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചു. ജസ്റ്റിസ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും അതിന്റെ മുന്നണി പ്രവര്‍ത്തകനായ അഴകിരി സാമിയുടെ പ്രഭാഷണങ്ങളിലും ആകൃഷ്ടനായ അദ്ദേഹം പതിമൂന്നാം വയസ്സില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു തുടങ്ങി.

കുട്ടിക്കാലത്തെ രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ച കരുണനിധി ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു. അഴകിരി സാമിയുടെ പ്രഭാഷണങ്ങളിലും ആകൃഷ്ടനായ അദ്ദേഹം പതിമൂന്നാം വയസില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു തുടങ്ങി.

പെരിയോരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം വിവിധ ദ്രാവിഡ ആശയങ്ങളുടെ പ്രചാണത്തിനുള്ള പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

വിദ്യാര്‍ഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും ഇളൈഞ്ചര്‍ മറു മലര്‍ച്ചി എന്ന സംഘടന രൂപീകരിച്ചു പൊതുപ്രവര്‍ത്തനം ആരംഭിച്ചു.

ഭാര്യമാര്‍: പത്മാവതി, രാസാത്തി അമ്മാള്‍, ദയാലു അമ്മാള്‍.

മക്കള്‍: എം.കെ മുത്തു, എം.കെ അഴഗിരി, എം.കെ സ്റ്റാലിന്‍,എം.കെ തമിഴരസ്, സെല്‍വി, കനിമൊഴി.

മകന്‍ സ്റ്റാലിന്‍ 2007ല്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും, കനിമൊഴി നിലവില്‍ രാജ്യസഭാംഗവുമാണ്.

കരുണാനിധിയുടെ നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.