ഒരു കേസ് ഡയറി

ഒരു കേസ് ഡയറി
February 15 08:04 2017 Print This Article

തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ശശികലയുടെ ശ്രമങ്ങള്‍ക്ക് വിധി കനത്ത തിരിച്ചടിയായിരിക്കുകയാണ്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മുഖ്യമന്ത്രിയായിരിക്കെ 1991-96 കാലത്ത് 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ജയലളിതയാണ് കേസിലെ മുഖ്യപ്രതി. കേസില്‍ ജയ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട കര്‍ണാടക ഹൈക്കോടതിയുടെ മെയ് 11ലെ വിധിക്കെതിേര കര്‍ണാടക നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതി വിധി.

2014ല്‍ ബാംഗ്ലൂര്‍ വിചാരണക്കോടതി നാലുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും നാലുവര്‍ഷത്തേക്ക് തടവുവിധിക്കുകയും ചെയ്തിരുന്നു കേസ് ഡയറിയിലെ വന്ന വഴികൾ

*1996 ജൂണ്‍ 14:ചെന്നൈയിലെ ജില്ലാ കോടതിയില്‍ ജയലളിതയ്ക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി കേസ് കൊടുത്തത്തതു * ജൂണ്‍ 18:എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ അന്നത്തെ ഡി.എം.കെ. സര്‍ക്കാര്‍ വിജിലന്‍സ് വിഭാഗത്തോട് നിര്‍ദേശിച്ചു

*ജൂണ്‍ 21 അന്വേഷണം നടത്താന്‍ പോലീസിനോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് നിര്‍ദേശിച്ചു ഡിസംബര്‍ 7 ജയലളിത അറസ്റ്റിലായി. ആഴ്ചകള്‍ കഴിഞ്ഞ് മോചനം :

*1997 അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജയലളിതയ്ക്കും മറ്റു മൂന്നു പേര്‍ക്കുമെതിരെ കേസ് നടപടികള്‍ചെന്നൈയിൽ തുടങ്ങി.

*ജൂണ്‍ 4ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും അഴിമതിനിരോധനനിയമവും ഉപയോഗിച്ച് കുറ്റപത്രം നല്‍കി.

*ഒക്ടോബര്‍ 1 ജയലളിത തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അന്നത്തെ ഗവര്‍ണര്‍ എം.ഫാത്തിമ ബീവി അനുമതി കൊടുത്തതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

*2000 ആഗസ്ത് : 250 പ്രോസിക്യൂഷന്‍ സാക്ഷികളെ ഇതിനകം വിസ്തരിച്ചു.

*2001 മെയ്: ജയലളിത വീണ്ടും മുഖ്യമന്ത്രിയായിനിയമസഭാതിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ.യ്ക്കും ഭൂരിപക്ഷം.

*2001 സപ്തംബര്‍: മുഖ്യമന്ത്രിയായുള്ള നിയമനം സുപ്രീം കോടതി അസാധുവാക്കി.

*2002 ഫെബ്രുവരി: താന്‍സി കേസില്‍ കുറ്റമുക്തയായ ജയലളിത ആണ്ടിപ്പട്ടി ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചു. വീണ്ടും മുഖ്യമന്ത്രിയായി. പിന്നീട് മൂന്നു പബ്ലിക് പ്രോസിക്യൂട്ടര്‍മാരും സീനിയര്‍ കൗണ്‍സലും രാജിവെച്ചു. പ്രോസിക്യൂഷന്‍ സാക്ഷികളില്‍ പലരും കൂറുമാറി.

*2003 ഫെബ്രുവരി 28: സ്വത്തു കേസ് വിചാരണ ചെന്നൈയില്‍ നിന്നു മാറ്റണമെന്നഭ്യര്‍ത്ഥിച്ച്‌ ഡി.എം.കെ.നേതാവ് കെ.അന്‍പഴകന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു *നവംബര്‍ 18 സ്വത്തുകേസ് ബെംഗളൂരിലേക്ക് നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.

*2005 ഫെബ്രുവരി 19: മുന്‍ അഡ്വക്കേറ്റ് ജനറല്‍ ബി.വി.ആചാര്യയെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി കര്‍ണാടകസര്‍ക്കാര്‍ നിയോഗിച്ചു. *2006 മെയ് 11തമിഴ്നാട്ടില്‍ ഡി.എം.കെ. അധികാരത്തില്‍ തിരിച്ചെത്തി. *ജനവരി 22: സുപ്രീം കോടതിയുടെ അനുമതി കേസില്‍ വിചാരണയ്ക്കു. വിചാരണ തുടങ്ങുന്നു.

*2010 ഡിസംബര്‍ 2011 ഫെബ്രുവരി : സാക്ഷികളെ പ്രോസിക്യൂഷന്‍ വീണ്ടും വിസ്തരിക്കുന്നു. *2011 മെയ് 16: ജയലളിത വീണ്ടും മുഖ്യമന്ത്രിയായി. 2011 ഒക്ടോബര്‍

*20,21,നവംബര്‍ 22,23 : ജയലളിത ബെംഗളൂരിലെ പ്രത്യേക കോടതിയില്‍ നേരിട്ടു ഹാജരായി ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി. *2012 ആഗസ്ത് 12: ആചാര്യ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിയാന്‍ താത്പര്യം പ്രകടിപ്പിച്ചു.

*2013 ഫെബ്രുവരി: ജി.ഭവാനി സിംഗിനെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിച്ചു.

*ആഗസ്ത് 23: ഭവാനി സിംഗിന്റെ നിയമനത്തെ ചോദ്യം ചെയ്ത് അന്‍പഴകന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

*ആഗസ്ത് 26: കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആലോചിക്കാതെയുംകാരണം കാണിക്കാതെയും പ്രത്യേക പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്നും ഭവാനി സിംഗിനെ കര്‍ണാടക സര്‍ക്കാര്‍ മാറ്റി.

*സപ്തംബര്‍ 30: ഭവാനി സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി, അദ്ദേഹത്തെ മാറ്റിയ നടപടി റദ്ദാക്കി.

*സപ്തംബര്‍ 30: പ്രത്യേക കോടതി ജഡ്ജി ബാലകൃഷ്ണ വിരമിച്ചു. ജയലളിതയ്ക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും. കൂട്ടുപ്രതികള്‍ക്ക് നാല് വര്‍ഷം തടവും 10 കോടി രൂപ വീതം പിഴയും* ഒക്ടോബര്‍ 29: പ്രത്യേക കോടതി ജഡ്ജിയായി ജോണ്‍ മൈക്കിള്‍ ഡികുന്‍ഹയെ ഹൈക്കോടതി നിയോഗിച്ചു.

*2014 ആഗസ്ത് 28: വിചാരണതീര്‍ന്നു. വിധി സപ്തംബര്‍ 20 ന് പ്രഖ്യാപിക്കാന്‍ കോടതി നിശ്ചയിച്ചു. സുരക്ഷാ കാരണത്താല്‍ വിധി പ്രഖ്യാപനസ്ഥലം മാറ്റണമെന്നു ജയലളിത സുപ്രീം കോടതിയില്‍ അഭ്യര്‍ത്ഥിച്ചു.

*സപ്തംബര്‍ 16: വിധി പ്രഖ്യാപനത്തിനായി പരപ്പന അഗ്രഹാര ജയില്‍ പരിസരത്തു പ്രത്യേക കോടതി പ്രവര്‍ത്തിക്കാമെന്നു സുപ്രീംകോടതി നിര്‍ദേശം. വിധി സപ്തംബര്‍ 27 ന് പ്രഖ്യാപിക്കാന്‍ തീരുമാനം.

*2014 സപ്തംബര്‍ 27 ജയലളിത അടക്കം നാല് പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു. *സപ്തംബര്‍ 29 – കര്‍ണാടക ഹൈക്കോടതിയില്‍ ജയലളിത ജാമ്യാപേക്ഷ നല്‍കി *ഒക്ടോബര്‍ ഏഴ് – കര്‍ണാടക ഹൈക്കോടതി ജാമ്യം ഹര്‍ജി തള്ളി

*ഒക്ടോബര്‍ 17 – സുപ്രീംകോടതി ജയലളിതയ്ക്ക് ജാമ്യം നല്‍കി

*2015 മേയ് 11 ജയലളിതയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

*2016 ഡിസംബര്‍ അഞ്ച്: ജയലളിത അന്തരിച്ചു *2017 ഫെബ്രുവരി 14: ജയലളിതയെയും ശശികലയെയും വെറുതെ വിട്ട ഹൈക്കോടതി് വിധി സുപ്രീംകോടതി റദ്ദാക്കി. വിചാരണ കോടതി വിധി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.