ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് നാലാം ദിവസത്തിലേക്ക് കടന്നു. പോലീസ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ലക്ഷ്യസ്ഥാനത്തെത്തുന്നതിനാലെയുള്ള ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്തിരുന്നു പ്രതിഷേധിക്കണമെന്നാണ് പോലീസ് കര്‍ഷകര്‍ക്ക് നല്‍കിയ മുന്നറിയിപ്പ് എന്നാല്‍ ഇതു അനുസരിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല . ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ തന്നെ സമരം ചെയ്യണമെന്നാണ് കര്‍ഷസംഘടനകളുടെ ആവശ്യം .
അതേസമയം തലസ്ഥാന അതിര്‍ത്തികള്‍ സ്തംഭിപ്പിച്ചു സമരം നടത്തിയാലേ കേന്ദ്രം പ്രശ്നത്തില്‍ ഇടപെടുകയുള്ളു എന്നും ചില കര്‍ഷക സംഘടനകള്‍ ചൂണ്ടികാണിക്കുന്നു. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകരെ ഗാസിയാബാദ് അതിര്‍ത്തിയിലെ യു പി ഗേറ്റില്‍ പോലീസ് തടഞ്ഞതോടെ ഇന്നലെ രാത്രിയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായിരുന്നു. അതിനിടയില്‍ , ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകര്‍ക്കെതിരേ ഹരിയാന സര്‍ക്കാര്‍ വധശ്രമത്തിനു കേസ് ചുമത്തി. ഭാരതീയ കിസാന്‍ യൂണിയന്‍ ഹരിയാന അധ്യക്ഷന്‍ ഗുര്‍ണാം സിംഗ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കേസ്.
Comment:*
Nickname*
E-mail*
Website