ഒക്ടോബർ പത്ത് ……..മാനസീക ആരോഗ്യ ദിനം….

ഒക്ടോബർ പത്ത് ……..മാനസീക ആരോഗ്യ ദിനം….
December 01 11:53 2016 Print This Article

വെല്ലുവിളികളെ അതിജീവിക്കേണ്ടിയ മാനസീക പരിപാലനം...
നാം

എല്ലാവരും മാനസികമായും,ശാരീരികമായും ശുഭമായിരിക്കണം എന്ന് ആഗ്രഹം ഉള്ളവരാണ്. അതുകൊണ്ടുതന്നെ മാനസീക ആരോഗ്യത്തിനു ഏറെ പ്രാധാന്യം അർഹിക്കുന്നു.ഈ വർഷത്തെ വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് തിരഞ്ഞെടുത്തിരിക്കുന്ന തീം എല്ലാവർക്കും മനശ്ശാസ്ത്രപരമായും മാനസികമായും പ്രാഥമിക ശുശ്രൂഷ എന്നതാണ്.ഇന്ത്യൻ ജനതയുടെ മാനസീക ആരോഗ്യത്തിനു ഏറെ വെല്ലുവിളികൾ ഉണ്ട്.
ആധുനിക കണക്കു പ്രകാരം 5-10പേർസെന്റ് ആളുകൾ ഇന്നു മനോരോഗികൾ ആയി കൊണ്ടിരിക്കുന്നു.
ഇൻഡ്യയിലെ കണക്കനുസരിച്ച് നൂറിൽ മൂന്ന് പേർ വിഷാദരോഗത്തിന് അടിമപ്പെടുന്നു.ആത്മഹത്യാ പ്രവണത വർധിച്ചു.
എന്നാൽ ഇവർക്ക് പ്രാഥമിക ചികിത്സ കൊടുക്കാൻ പോലും ആളില്ല എന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു.നാലു ലക്ഷത്തിൽ പരം രോഗികൾക്ക് ഒരാൾ എന്ന നിലയിലെ ഡോക്ടേഴ്സ് ഉള്ളു എന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രൊഫസേഴ്സ് പറയുന്നു .

അറിവുള്ളവർ പോലും ചികിത്സ തേടുന്നുമില്ല.
പലപ്പോഴും അഞ്ജതയാണ് അതിനു കാരണം. എന്നാൽ ജനങ്ങൾക്കിടയിൽ അജ്ഞത മാറ്റിയെടുക്കണ്ടിയത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വം ആണ്. കുട്ടികളുടെയും യൗവനക്കാരുടെയും മാനസീക വൈകല്യങ്ങളും, മാനസിക ദൗർബല്യം മാറ്റിയെടുക്കാനും, സ്കൂൾ കോളേജ് തലങ്ങളിൽ കൗൺസിലേഴ്‌സ് ഉണ്ട് എന്ന് പറയുമ്പോഴും കാര്യമായ ഗൗരവം ഇതിനു കൊടുത്തതായി കാണുന്നില്ല. വ്യക്തിപരമോ , സാമൂഹികപരമായുള്ള ഏതു പ്രതിസന്ധികളെയോ, ദുരന്തങ്ങളെയോ അഭിമുഖീകരിക്കാൻ ഒരു വ്യക്തിയെ പ്രാപ്തമാക്കാൻ
പ്രാഥമിക കൗൺസിലിംഗ് ,ശുശ്രൂഷകൾക്കു കഴിയുന്നതോടെ ആ വ്യക്തി മനോരോഗത്തിന്റെ പിടിയിൽ നിന്നും മോചിപ്പിക്കപ്പെടുകയാണ്.മാനസികാരോഗ്യം വളർത്തിയെടുക്കാൻ ,മാതാപിതാക്കൾ ,അധ്യാപകർ ,സമൂഹം എല്ലാം പരസ്പരം കടപ്പെട്ടിരിക്കുന്നു.കുട്ടികൾ തുടങ്ങി മുതിർന്നവർ വരെ മാനസീക അസ്വസ്ഥതക്കു അടിമപ്പെടുകയും അത് യഥാസമയം ഗൗനിക്കാതെ വന്നാൽ രോഗാവസ്ഥ ഗുരുതരം ആകുകയും ചെയ്യുന്നു .
വീടുകളിൽ തുടങ്ങുന്ന മാസിക വളർച്ചയുടെ അടിത്തറ സ്കൂളുകളിൽ, കോളേജുകളിൽ എത്തുന്പോൾ പക്വതയിലേക്കു വരണം.എന്നാൽ ഇന്ന് അനേക കുട്ടികൾക്കു ആവശ്യമായ മാനസിക ഉൾക്കരുത്ത് പകരാനോ ഗൈഡ് ചെയ്യാനോ ഇന്ന് ആരുമില്ല.

കുട്ടികൾക്കു മാത്രം അല്ല ഏതു പ്രായത്തിൽ ഉള്ളവർക്കും അവരുടേതായ മാനസീക ആരോഗ്യം വളർത്തിയെടുക്കാൻ കഴിയണം. തങ്ങൾ സുരക്ഷിതരാണെന്നും, നാം സമൂഹത്തിൽ, കുടുംബത്തിൽ ദേശത്തിനു അനിവാര്യം ആണെന്നുമുള്ള കാഴ്‌ചപ്പാടുകൾ നമ്മുടെ മാനസീക വളർച്ചക്കും ഉയർച്ചക്കും കാരണമാകുക തന്നെ ചെയ്യും. മാനസീക ആരോഗ്യം സംബന്ധിച്ച് പുതിയ കാഴ്ചപ്പാടുകൾ എല്ലാവരിലും ഉണ്ടാകട്ടെ.
കേരളസർക്കാരിന്റെ അഭിപ്രായം അനുസരിച്ചു അഞ്ചിൽ ഒരാൾക്ക് മാനസീക, മനഃശാസ്ത്രപരമായ കൗൺസിലിംഗ് ആവശ്യം ആണ് എന്നാണ്.
ഏറെ വെല്ലുവിളികൾ ഉയർത്തുന്ന മാനസീക പരിരക്ഷണത്തിനു ഈ പുതു തലമുറ പുതിയ സമീപനം ഉൾക്കൊള്ളട്ടെ….

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.