ഐ.പി.സി. കര്‍ണാടക-ഗോവസ്റ്റേറ്റ് കണ്‍വെന്‍ഷന്‍ ഫെബ്രുവരി 8 മുതല്‍

by Vadakkan | February 3, 2017 6:38 pm

ബംഗ്ളൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി) കര്‍ണാടക-ഗോവ സ്റ്റേറ്റ് 30-)മത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഫെബ്രുവരി 8 മുതല്‍ 12 വരെ ഹൊറമാവ്, അഗര ഐപിസി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഗ്രൗണ്ടില്‍ നടക്കും.
പ്രസിഡന്റ് പാസ്റ്റര്‍ റ്റി.ഡി. തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജേക്കബ് ജോണ്‍സണ്‍, വില്‍സണ്‍ ജോസഫ്, കെ.സി. ജോണ്‍, സാം ജോര്‍ജ്ജ്, ഫിലിപ്പ് പി. തോമസ്, ഫിന്നി സാമുവേല്‍, കെ.എസ്. ജോസഫ്, നൂറുദീന്‍ മുള്ള, സാം സങ്കേശ്വര്‍, സ്റ്റര്‍ല ലൂക്ക് എന്നിവര്‍ പ്രസംഗിക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ബൈബിള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കും. ശനിയാഴ്ച ഉച്ചയ്ക്ക് സണ്‍ഡേസ്‌കൂള്‍, പിവൈപിഎ വാര്‍ഷിക സമ്മേളനവും, സമാപന ദിവസമായ ഞായറാഴ്ച രാവിലെ 8.30 ന് സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. പാസ്റ്റര്‍മാരായ എബ്രഹാം മാത്യൂ വല്ലത്ത്, ജോസ് മാത്യൂ എന്നിവരുടെ നേതൃത്വത്തില്‍ ഗായകന്‍ ബ്ലസന്‍ മേമനയും കണ്‍വെന്‍ഷന്‍ ക്വയറും ഗാനങ്ങള്‍ ആലപിക്കും. കര്‍ണാടക ഐ.പി.സി. സെക്രട്ടറി പാസ്റ്റര്‍. വര്‍ഗീസ് മാത്യൂ ജനറല്‍ കണ്‍വീനര്‍ പാസ്റ്റര്‍ രാജന്‍ ജോണ്‍, ജോയിന്റ് കണ്‍വീനര്‍മാരായ പാസ്റ്റര്‍ എ.വൈ. ബാബു, ജോസ് വര്‍ഗീസ്, പബ്ലിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍. ലാന്‍സണ്‍ പി. മാത്യൂ എന്നിവര്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കും.

Source URL: https://padayali.com/%e0%b4%90-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95-%e0%b4%97%e0%b5%8b%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1/