ഐ.പി.സിക്ക് മൂല്യച്യുതി സംഭവിച്ചോ ?

ഐ.പി.സിക്ക് മൂല്യച്യുതി സംഭവിച്ചോ ?
May 02 22:11 2019 Print This Article

 അപ്പോസ്തലനായ പൗലോസ് കൊലോസിയ ലേഖനത്തിൽ ഇപ്രകാരം പറയുന്നു “ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിനല്ലോ നിങ്ങൾ ഏകശരീമായി വിളിക്കപ്പെട്ടിരിക്കുന്നതു; നന്ദിയുള്ളവരുമായും ഇരിപ്പിൻ. (കൊലോസസ്യർ 3:15).

ഏക ശരീരമായി ദൈവത്തെ ആരാധിക്കാൻ വിളിക്കപ്പെട്ട സഭയെ ഭിന്നിപ്പിച്ചു അശുദ്ധിയിലേക്ക് നയിക്കുവാൻ നേതാക്കന്മാർ ശ്രമിക്കുന്നു. തിരഞ്ഞെടുപ്പും സഭയുടെ തലവന്മാരെ വിശ്വാസികൾ തിരഞ്ഞെടുക്കുന്നതും നല്ലത്. എന്നാൽ തമ്മിൽ ഇടർച്ചയും വൈരാഗ്യവും വളർത്തിയാൽ അത് എന്നെന്നേക്കുമായി സഭയുടെ പതനത്തിനു കാരണം ആകും.

എല്ലാറ്റിനും മീതെ സമ്പൂർണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. പരസ്പരം കുറ്റപ്പെടുത്തി അപമാനിച്ചു സമൂഹത്തിൽ നിന്ദിതരായി തീരാതേ സ്നേഹത്തിൽ അന്യോന്യം ബഹുമാനിച്ചു സഭാ നേതൃത്തത്തെ തിരഞ്ഞെടുക്കുക. ലൗകികമായ രാഷ്ട്രീയം സഭയിൽ നിന്നും പറിച്ചെറിയുക. ആദ്യ പിതാക്കന്മാരുടെ ത്യാഗങ്ങൾ നാം കണ്ടില്ലന്നു നടിക്കരുത്.

ദൈവനാമത്തിനു അപമാനം വരുത്തുന്ന കാര്യങ്ങൾ കഴിവതും നേതൃത്വം ഒഴുവാക്കുക. ഐപിസിയുടെ നാലാം തലമുറയിൽപ്പെട്ട ഞാൻ നിങ്ങളിലും എളിയവനും പാണ്ഡ്യത്യം കുറഞ്ഞവനും ആണ്. വിവേകമുള്ള നിങ്ങൾ ഓരോത്തരും പരസ്പരം പൊറുക്കുകയും ഒരുവന് ഒരുവനോട് ഇടർച്ച ഉണ്ടയായാൽ തമ്മിൽ ക്ഷമിക്കുകയും വേണം. ആദ്യ പിതാക്കന്മാർ പാസ്റ്റർ കെ. ഇ എബ്രഹാം, പാസ്റ്റർ പി. എം സാമുവേൽ, പാസ്റ്റർ ടി . ജി ഉമ്മൻ തുടങ്ങിയ ഒട്ടനേകം ദൈവദാസന്മാരുടെ വിയർപ്പാണീ സഭ. അവർ ഐപിസി സഭയെ വിശ്വാസികളുടെ ആത്മീക ഉന്നമനത്തിനായി സ്ഥാപിച്ചു. എന്നാൽ വചന വിരുദ്ധമായ ജഡീകത സഭയെ കാർന്നുതിന്നുന്നു. ഇതിൽ നിന്നും ഒരു മോചനം സഭയ്ക്കു ആവിശ്യം ആണ്.

തിരഞ്ഞെടുപ്പ് അനിവാര്യം ആണ് എന്നാൽ പൗലോസ് സഭ എന്ത് ചെയ്യരുത് എന്ന കൊലൊസ്സ്യ ലേഖനത്തിൽ പ്രതിപാതി ക്കുന്നൊ അത് തന്നെ സഭയിൽ നടക്കുന്നു. കോപം, ക്രോധം ഈർഷ്യ, വായിൽ നിന്ന് വരുന്ന ദൂഷണം, ദൂരഭാഷണം എന്നിവ കൊണ്ട് ഇടയന്മാർ തമ്മിൽ പോരടിക്കുന്നു. വിശ്വാസികളാകുന്ന നാം ആരാണോ അനുയോജ്യർ അവരെ പ്രാർത്ഥനോയോടെ തിരഞ്ഞെടുക്കണം. നാം തമ്മിൽ കലഹിച്ചാൽ അവിശ്വാസികൾ നമ്മെ നോക്കി ചിരിക്കും. അത് സഭയുടെയും ആദ്യ പിതാക്കന്മാരുടെയും പേരിനു കളങ്കം വരുത്താവാൻ ഇടയാക്കും.

ആകയാൽ പരിജ്ഞാനമുള്ളവരായി വിവേകം പ്രവർത്തിക്കുക. ആദ്യ വിശ്വാസം തള്ളുകയാൽ അവർക്കു ശിക്ഷാവിധി ഉണ്ട് എന്ന വചനം മറക്കരുത്. ദൈവനാമം നിന്ദിക്കപ്പെടാൻ നാം മൂലം ഇടവരരുത്. ഈ ലേഖനം എഴുതുന്ന ഞാൻ അല്പജ്ഞാനിയായ ഒരു സാധാരണ വിശ്വാസി, വിവേകമുള്ള പ്രിയ വായനക്കാർ എന്റെ ഉദ്ധേശശുദ്ധിയെ മനസിലാക്കും എന്ന് വിചാരിക്കുന്നു. എന്റെ അപ്പച്ചൻ ഒരു പാസ്റ്റർ ആയിരുന്നു ഐപിസിയിൽ മരിക്കും വരെ തികഞ്ഞ തീഷ്ണതയോടെ നിന്ന് കഴിഞ്ഞ വർഷം താൻ പ്രിയംവെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പ്രിയ പിതാവിൽ നിന്ന് ഞാൻ ഈ സഭയുടെ മൂല്യങ്ങൾ കേട്ടിരുന്നു എങ്കിലും ഞാനും ലോക പ്രകാരം ഒരുപാട് ഓടി. എന്നാൽ ഞാൻ ഇപ്പോൾ മടങ്ങിയെത്തി നോക്കിയപ്പോൾ സഭ പധനിതിലേക്കു പോകുന്നു. ഐപിസി പ്രസ്ഥാനത്തിന് ഒരു മടങ്ങി വരവ് ആവിശ്യം ആണ്. അതിനായി പ്രാർത്ഥിച്ചും പ്രസ്ഥാനത്തിന്റെ ഉയർത്തെഴുന്നേൽപിനു ഓരോ വിശ്വാസിയുടെയും കൈത്താങ്ങലിനു ആഹ്വാനം ചെയ്തു കൊണ്ട്,

ക്രിസ്തുവിൽ സഹോദരൻ,

മെൽവിൻ എബ്രഹാം കായംകുളം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.