ഐപിസി ദൈവ സഭയോ, കള്ളന്മാരുടെ ഗുഹയോ ?

ഐപിസി ദൈവ സഭയോ, കള്ളന്മാരുടെ ഗുഹയോ ?
February 08 08:41 2019 Print This Article

“എന്റെ ആലയം പ്രാർത്ഥനാലയം; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തു” (ലൂക്കോസ് 19:46)
വീണ്ടും ജനനം, ജലസ്നാനം, വേർപാട്, വിശുദ്ധമേശ, പരിശുദ്ധാത്മ സ്നാനം, ദൈവീക രോഗശാന്തി, വിശുദ്ധി എന്നീ ഉപദേശ സത്യങ്ങളിൾ വേലിക്കല്ലുകളാക്കി പരിശുദ്ധാത്മ നിയോഗത്താൽ ആഗോള ക്രിസ്തീയ ദൈവസഭയിലെ പ്രധാന സഭകളിൽ ഒന്നായി ഐപിസി മാറിയത് കേവലം ഒറ്റ നൂറ്റാണ്ടുകൊണ്ടാണ്. ആരംഭകാല അഭിഷക്തന്മാരുടെ ചടുലമായ നേതൃത്വപാടവവും ഉപദേശ നിലപാടുകളും സഭയുടെ വളർച്ചക്ക് നിദാനമാവുക മാത്രമല്ല, പ്രസ്ഥാനത്തിന്റെ വേലിക്കല്ലുകൾ കൃത്യമായ സ്ഥാനങ്ങളിൽ ശ്രദ്ധാപൂർവ്വമായ നിർകർഷയോടെ ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഏറെയായി അവ പൊളിച്ചുമാറ്റി ‘കുറുക്കനും പാമ്പിനും’ യഥേഷ്ടം വിളയാടിത്തിമിർക്കാൻ സാത്താൻ നുഴഞ്ഞു കയറിയതിന്റെ ദൂഷ്യ വശങ്ങൾ സഭയേയും വിശ്വാസികളേയും വേട്ടയാടിക്കൊണ്ടിരിക്കുന്നു.ദൈവ സമക്ഷത്തിലും പൊതുസമൂഹത്തിലും സഭയുടെ അന്തസ്സ് പോയ്‌പ്പോയിരിക്കുന്നു.
ആ കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു.
(ന്യായാധിപന്മാർ 21:25) ആ കാലത്തു യഹോവയുടെ വചനം ദുർല്ലഭമായിരുന്നു; ദർശനം ഏറെ ഇല്ലായിരുന്നു.(1 ശമൂവേൽ 3:1). നിലവിലുള്ള നേതാക്കന്മാർക്ക് ദർശനം നഷ്ട്ടപ്പെട്ടു പ്രസ്ഥാനത്തെ പിശാചിന്റെ തൊഴുത്തിൽ കൊണ്ടു കെട്ടുവാനുള്ള ശ്രമത്തിലേർപ്പെട്ടിരിക്കുമ്പോൾ സഭയുടെ വിടുതലിനായി മനമുരുകി പ്രാര്ഥിക്കുവാനുള്ള ഒരു ആഹ്വാനം മാത്രമാണ് ഈ തുറന്ന കത്ത്.

പൊളിക്കപ്പെട്ട വേലിക്കല്ലുകൾ:–

# വ്യഭിചാരം പാപം അല്ല:. പരസ്പര സമ്മതത്തോടെയുള്ള ലൈംഗീക വേഴ്ച്ച പാപം അല്ലെന്ന് ഉത്‌ഘോഷിക്കുന്നത് ഐപിസിയുടെ ജനറൽ സെക്രട്ടറി കേ.സി. ജോൺ ആണ്. അദ്ദേഹം പീഢിപ്പിച്ച, ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ഒട്ടനവധി സംഭവങ്ങൾ ഉണ്ട്. മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ സ്‌കൂളിലെ പ്രധാന അദ്ധ്യാപികയുമായ ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ പിടിക്കപ്പെട്ടത് ഇരു ചെവി അറിയാതെ ഒതുക്കി തീർത്തത് പരസ്യമായ രഹസ്യമാണ്.

# മദ്യപാനം: സ്റ്റേറ്റ് സെക്രട്ടറി ഷിബു നെടുവേലി മദ്യപിച്ചു ലക്കുകെട്ട് അർദ്ധബോധാവസ്ഥയിൽ സീലോർഡ് ഹോട്ടലിൽ താൻ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ, പല പെന്തക്കോസ്ത് പത്രങ്ങളും റിപ്പോർട്ട് ചെയ്തതാണ്.

# സിനിമ: സ്റ്റേറ്റ് ട്രഷറാർ ജോയി താനുവേലിയും മകൻ സന്തോഷും ചേർന്നു നീരാളി, മയനാദി ….etc തുടങ്ങി സിനിമകൾ നിർമ്മിക്കുകയും കെ. സി. ജോൺ ഇവരുടെ സിനിമാശാലയിലെ പ്രവർത്തനങ്ങൾക്ക് മുഖ്യാഥിതിയായി അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

# ആഭരണധാരണം: സ്റ്റേറ്റ് വൈസ് പ്രസിഡന്റ് രാജു പൂവക്കാലയുടെ സഭയിൽ ആഭരണം ധരിക്കുന്നവർക്ക് സ്നാനം, കർത്തൃമേശ, വിവാഹം തുടങ്ങിയ ശുശ്രൂഷകൾ പണം വാങ്ങി നടത്തിക്കൊടുക്കും, മോദി സർക്കാർ നോട്ടു നിരോധനം നടത്തിയപ്പോൾ ഇങ്ങനെ കണക്കില്ലാത്ത പണം ചാക്കിൽ കെട്ടി ഒരു മലബാർ, കുവൈറ്റ്‌ ബിസിനസുകാരന്റെ കൈയ്യിൽ കൊടുത്തു മാറി എടുത്തു 35% കമ്മീഷൻ എടുത്തതിനുശേഷം 60 ലക്ഷം രൂപയുടെ വിദേശ കറൻസിയാണ് മാറി കൊടുത്തത്.

# ദ്രവ്യാഗ്രഹം: ഐപിസിയുടെ പേരിൽ കോടിക്കണക്കിനു രൂപാ തട്ടിച്ചും വെട്ടിച്ചും സ്വന്തമാക്കിയതിനു പുറമേ ജനറൽ പ്രസിഡന്റ് ജേക്കബ് ജോൺ ഐപിസിയുടെ വസ്തുവിന്റെ ആധാരം ബാങ്കിൽ പണയപ്പെടുത്തി 1 കോടി 60 ലക്ഷം രൂപയും എടുത്തു. ഇപ്പോൾ സഭയുടെ വസ്തു ജപ്തി ഭീഷണിയിലേക്ക് നീങ്ങുന്നു.

# ബിസിനസ് ലോബി: രാജു പൂവക്കാലക്ക് തിരുവല്ലയിൽ സ്വന്തം നിലയിൽ പെട്രോൾ ബങ്ക്, കോട്ടയത്ത് ട്രഷററുമായി ചേർന്ന് ബാർ ഹോട്ടൽ വ്യവസായം. കെ. സി. ജോൺ- സുധി കല്ലിങ്കലിന് ഫ്ലാറ്റ് ബിസിനസ്. ഷിബു നെടുവേലിക്ക് സ്ഥലക്കച്ചവടം, വില്ലാ കൺസ്ട്രക്ഷൻ

# ഗുണ്ടായിസവും രാഷ്ട്രീയവത്‌ക്കരണവും: സഭയിൽ മത്സരബുദ്ധിയും രാഷ്ട്രീയവും കുത്തിനിറച്ചു അനാത്മീകമായ അന്തരീക്ഷത്തിലൂടെ സഭയെ വലയ്ക്കുന്നത് ഇപ്പോഴത്തെ സ്റ്റേറ്റ്, ജനറൽ നേതൃത്വമാണ്. ചെറുപ്പക്കാരിൽ ഗുണ്ടായിസവും വ്യഭിചാര ഇടനിലയും രാഷ്ട്രീയ വേണ്ടവർക്ക് തരുണീമണികളേയും എത്തിച്ചുകൊടുത്തും ഇടനിലനിന്നും സഭയെ വഴിയാധാരമാക്കി. ചോദ്യം ചെയ്തവരെ അടിച്ചും ഭീഷണിപ്പെടുത്തിയും കാര്യം സാധിക്കുന്നു. കൺവൻഷനുപോലും പണം കൊടുത്ത് ഗുണ്ടകളെ ഇറക്കി കാവൽ നിർത്തുന്നു.

# അലയത്തിന് ഉള്ളിലും കച്ചവടം: വലിയ ലോക്കൽ സഭക്ക് പാസ്റ്റർമാരിൽ നിന്നും, ഡിസ്ട്രിക്റ്റ് പാസ്റ്റർമാരിൽ നിന്നും, റീജിയൺ പ്രസിഡന്റ് മാരുടെയും നിയമനങ്ങൾക്ക് ലക്ഷങ്ങൾ വാങ്ങി നിയമനം നടത്തുന്നു. ദൈവരാജ്യ വയലിൽ അഹോരാത്രം അദ്ധ്വാനിക്കുന്ന അർഹതപ്പെട്ട ദൈവദാസന്മാരെ ഒഴിവാക്കി പണച്ചാക്കുകൾക്ക് വ്യാജമായി പാസ്റ്ററൽ ഐഡി നൽകി അനധികൃത നിയമനങ്ങൾ നടത്തി ദൈവ സഭയെ കച്ചവടച്ചരക്കാക്കി മാറ്റി.

# ചാനൽ മീഡിയാ: ഐപിസിക്ക് ഒരു ചാനൽ എന്നുപറഞ്ഞു കെ. സി. ജോൺ ദൈവമക്കളുടെ കൈയ്യിൽ നിന്നും പണം പിരിച്ചു തുടങ്ങിയ പവർ വിഷൻ ഇന്ന് ദുരുപദേശകരുടെ പ്രൈവറ്റ് ലിമിറ്റഡ് ആയി മാറിയിരിക്കുന്നു. നിർമ്മല സുവിശേഷം ശ്രവിക്കേണ്ട വിശ്വാസികളുടെ വീട്ടിൽ പവർ വിഷനിലൂടെ സാത്താന്റെ വചനം വിസർജ്ജിക്കുന്നു. പത്ര മാധ്യമങ്ങളെ വിലക്കെടുത്ത് തങ്ങൾക്ക് അനുകൂലമായ വാർത്തകൾ നൽകുന്നു. പത്രാധിപന്മാരെ മയക്കി ആ പഴുതിലൂടെ നുഴഞ്ഞു കയറുന്ന കെ. സി. ജോൺ അവരുടെ ഭാര്യമാരുമായി അവിഹിതം ബന്ധം തുടങ്ങുന്നു …(ഹല്ലേലുയ്യാ ,സുഭാഷിതം, ജയോത്സവം etc )

# പട്ടത്വ സഭ: ഐപിസി ഭരണഘടന ഭേദഗതിചെയ്ത് സഭയിൽ കുരിശ്, ളോഹ, സിംഹാസനം തുടങ്ങിയവ സ്ഥാപിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് വിദേശ മലയാളിയായ ഷിബു പീടിയേക്കലുമായുള്ള അഭിമുഖത്തിൽ തുറന്നു പറഞ്ഞതും ബിഷപ്പായി കുപ്പായം ഇടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതും സാമൂഹിക മാധ്യമങ്ങളിൽ വിവാദം സൃഷ്ടിച്ചിരുന്നു.

ഈ സാത്താന്യ നേതൃത്വത്തെ ദൈവം സന്ദർശിക്കുവാൻ നമുക്ക് വിശ്വാസികൾക്ക് കൈ കോർക്കാം. പ്രാർത്ഥനായാലും ഉപവാസത്താലും അല്ലാതെ ഈ വ്യാധി നീങ്ങിപ്പോകുകയില്ല. കാപഠ്യമുള്ള മനസാന്തരവും സ്നേഹവും, വ്യാജം കലർന്ന തീക്ഷണതയും ആത്മാവിന്റെ പ്രവർത്തനങ്ങളും വ്യാജ ആത്മവരങ്ങളുമടക്കം സഭയെ ഗ്രസിച്ചിരിക്കുന്ന സാത്താന്യ തന്ത്രങ്ങളെ തിരിച്ചറിയാം. ഒന്നായി കൈ കോർക്കാം. ആത്മാവിൽ പോരാടാം. “പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും”(യാക്കോബ്4:7)

…..കടപ്പാട്: …..

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.