ഐപിസി ജനറൽ കൺവൻഷൻ തുടക്കത്തിൽ തന്നെ കല്ലുകടി

ഐപിസി ജനറൽ കൺവൻഷൻ തുടക്കത്തിൽ തന്നെ കല്ലുകടി
January 14 10:30 2019 Print This Article

ഐപിസി ജനറൽ കൺവൻഷൻ പ്രാരംഭ ദിവസത്തിലെ പ്രസംഗം നല്ലതായിരുന്നു. പക്ഷേ ഇത്രയും വലിയ ഒരു മഹാ കൺവൻഷനിൽ ഒരു മണിക്കൂർ പോലും വചന ശുശ്രൂഷയ്ക്ക് വേണ്ടി വേർതിരിക്കാൻ പറ്റില്ല എന്നത് ഖേദകരമാണ്.

പ്രസിഡന്റിന്റെ ഉത്ഘാടനത്തിൽ വചനം ഒന്നും ഇല്ലായിരുന്നു. എല്ലാവർഷവും ഒരേ ചരിത്രം ആവർത്തിച്ചു പറയുന്നതിൽ എന്ത് പ്രത്യേകത? അവിടെ വന്നവർക്ക് ആർക്കും ഐ.പി.സിയുടെ ചരിത്രം അറിയാൻ പാടില്ലാത്തവരല്ലല്ലോ ?

ഉത്ഘാടന പ്രസംഗമല്ല, ഉത്ഘാടന പ്രബന്ധമാണ് പ്രസിഡന്റ് അവതരിപ്പിച്ചത്. വസ്തു മേടിച്ചതും, ഓഡിറ്റോറിയം പണിയാൻ അനുമതി കിട്ടാഞ്ഞതും, പിന്നെ വടക്കേ ഇന്ത്യയിൽ എവിടെയൊക്കെയോ (എവിടെയാണെന്നറിയില്ല, കാരണം പറഞ്ഞില്ല, കഥയിൽ ചോദ്യം പാടില്ലല്ലോ) ഹോളുകൾ വെക്കാൻ സഹായിച്ചതും, (അതും എവിടെയെന്ന് അറിയില്ല ) പ്രളയത്തിന് സഭകൾ നൽകിയ സംഭാവനത്തുകയും, അൽഫോൻസ് കണ്ണന്താനം, പിന്നെ കേന്ദ്ര ഗവൺമെന്റ്, സംസ്ഥാന ഗവൺമെന്റ് ഇവരെയൊക്കെ വാഴ്ത്തി പുകഴ്ത്തി പിന്നെ കുമ്പനാട്ട് ഇല്ലാത്ത 15 ഏക്കർ വാങ്ങാൻ പണത്തിനു വേണ്ടിയുള്ള അഭ്യർത്ഥനയും ഇങ്ങനെയുള്ള അറും ബോറായ ഒരു ഉത്ഘാടന പ്രബന്ധം മാത്രമാണ് പ്രസിഡന്റ് നടത്തിയത്. അതും ഒരു മണിക്കൂറിലധികം. ഈ കാര്യങ്ങളൊക്കെ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി സമയം കളയേണ്ട ഒരു കാര്യവും ഇല്ലായിരുന്നു.

പ്രഗത്ഭരായ 3 ദൈവദാസന്മാർക്ക് സമയം 15 മിനിട്ടുപോലും നൽകിയില്ല. നമ്മുടെ പഴയകാലം ഒന്നോ രണ്ടോ മിനിറ്റിൽ ഉച്ചരിച്ച് കഴിഞ്ഞ ഒരു വർഷം ദൈവം പരിപാലിച്ച് നടത്തിയ വിധങ്ങൾക്ക് നന്ദി അർപ്പിച്ച് ദൈവസഭകൾക്കും ദൈവദാസന്മാർക്കും നന്ദി ഒരു വാക്കിൽ പറഞ്ഞ് വചനത്തിൽ നിന്നും ഒരു ചെറിയ ആലോചനയെങ്കിൽ ഉത്ഘാടന പ്രസംഗം എന്ന നിലയിൽ പ്രസിഡന്റ് പറഞ്ഞ് (അതിന് പ്രസിഡന്റിന് പ്രസംഗിക്കാൻ അറിയില്ലല്ലോ, സ്വന്തം സഹോദരന്റെ ശവസംസ്കാര ശുശ്രൂഷക്ക് പോലും സഹോദരനേക്കുറിച്ചു പറയാൻ വാക്കില്ലായിരുന്നു. ഈ പറഞ്ഞതൊക്കെത്തന്നെ അവിടേയും പറഞ്ഞു ) പ്രാർത്ഥിച്ച് കൺവൻഷൻ ഉത്ഘാടനം ചെയ്തിരുന്നു എങ്കിൽ ഇത്രയും നീണ്ട ഒരു പ്രബന്ധം അവതരിപ്പിക്കാതെ ചുരുക്കത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു എങ്കിൽ ദൈവദാസന്മാർക്ക് പ്രസംഗിക്കുവാൻ സമയം കിട്ടുമായിരുന്നു.

പാസ്റ്റർ. സണ്ണി കുര്യൻ അനുഗ്രഹിക്കപ്പെട്ട ദൈവദാസനാണ്. കൊടുത്ത വിഷയത്തിൽ നിന്നും ഒന്നും തന്നെ പറയാൻ അദ്ദേഹത്തിന് സമയം ലഭിച്ചില്ല. പാസ്റ്റർ. ബേബി വർഗീസ് നല്ല നിലയിൽ വചനം പ്രസംഗിച്ചു.പക്ഷേ സമയം ഇല്ലാഞ്ഞതു കാരണം എങ്ങുമെങ്ങും എത്താതെ നിർത്തേണ്ടി വന്നു. ഇന്നലത്തെ 3 പ്രസംഗങ്ങളിൽ പ്രസംഗം കേട്ട ദൈവമക്കൾക്കോ, പ്രസംഗിച്ച ദൈവ ദാസന്മാർക്കോ എന്തെങ്കിലും ആത്മ സംതൃപ്തി ലഭിച്ചതായിട്ടോ എനിക്ക് തോന്നിയില്ല.

വചന ശുശ്രുഷയ്ക്ക് ആവശ്യത്തിന് സമയം കൊടുക്കാനില്ലെങ്കിൽ പിന്നെ എന്തിനാണ് ഓരോ ദിവസവും 3 ദൈവ ദാസന്മാരെ വീതം സ്റ്റേജിൽ നിർത്തി അപമാനിക്കുന്നത്? ജനറൽ കൺവൻഷൻ വേദി പ്രാസംഗികരുടെ പ്രസംഗ താലന്ത് പരിശോധിക്കാനുള്ള വേദിയൊന്നും അല്ലല്ലോ ? ആവശ്യമായ സമയം അനുവദിച്ച് വൈകിട്ട് യോഗങ്ങളിൽ 2 ദൈവ ദാസന്മാർക്ക് സമയം അനുവദിച്ചാൽ അത് കേൾവിക്കാർക്കും, പ്രാസംഗികനും ഉപകാരമാകും. അവർക്ക് ലഭിച്ചിരിക്കുന്ന വിഷയത്തോട് നീതി പുലർത്തി ഒരു നല്ല സന്ദേശം നൽകുവാൻ കഴിയും.

ഒരു കോടി രൂപയിലധികം ചിലവിട്ട് കൺവൻഷൻ നടത്തുന്നു പക്ഷേ വചന ശുശ്രൂഷക്ക് സമയമില്ല. 7-30 മുതൽ 9 മണി വരെയുള്ള സമയമെങ്കിലും ഒരു മിനിട്ടും മറ്റൊന്നിനും വേർതിരിക്കാതെ വചന ശുശ്രൂഷയ്ക്ക് നൽകണം.

ഇല്ലെങ്കിൽ ഈ ചിലവെല്ലാം യൂദാ പറഞ്ഞതുപോലെ വെറും ചിലവ് മാത്രമാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.