ഐപിസിയും തിരഞ്ഞെടുപ്പും

ഐപിസിയും തിരഞ്ഞെടുപ്പും
April 30 23:48 2019 Print This Article

കഴിഞ്ഞ 95 ൽ പരം വർഷങ്ങളായി കേരളത്തിലും ഇന്ത്യയിലും വിവിധ രാജ്യങ്ങളിലുമായി വളർന്നു കൊണ്ടിരിക്കുന്ന ഒരു അനുഗ്രഹീത പ്രസ്ഥാനമാണല്ലോ IPC. കാലാകാലങ്ങളിലായി ജനവിധിയാൽ ഭരണതലത്തിൽ വന്ന അനുഗ്രഹീതരായ ദൈവദാസന്മാരും വിശ്വാസീ സഹോദരന്മാരും വളരെ നല്ല മാതൃകയിലും ആത്മീക ദർശനത്തിലും പ്രാർത്ഥനയോടെയും നിസ്വാർത്ഥതയോടും കൂടെ ഈ പ്രസ്ഥാനത്തെ നയിച്ചതിനാൽ ഇന്നു കാണുന്ന പുരോഗതികൾ കൈവരിപ്പാൻ ദൈവം ഇടയാക്കി.

എന്നാൽ പ്രർത്ഥനയില്ലാത്ത, ദർശനമോ, താഴ്മയോ, നിസ്വാർത്ഥതയോ ഇല്ലാത്തവരും പണത്തിന്റെയും, ധാർഷ്ട്യത്തിന്റെയും, അഹങ്കാരത്തിന്റെയും ഹുങ്ക് തലക്ക് പിടിച്ച കുറെ സ്ഥാനമോഹികളാൽ നമ്മുടെ പ്രസ്ഥാനം നാശോന്മുഖമായിരിക്കുന്നു എന്നത് വളരെ ഖേദകരമാണ്.സ്ഥാന ലബ്ധിക്കുവേണ്ടി ഏത് തരം താണ പ്രവർത്തിയും ചെയ്ത് എതിർ സ്ഥാനാർത്ഥികളെ സമൂഹമധ്യത്തിൽ താറടിച്ച് കാണിക്കുന്ന ഇവരെയൊക്കെ ഓർത്ത്, ഇവരാലുള്ള ഭരിക്കപ്പെടൽ ഓർത്ത് ലജ്ജിക്കേണ്ടി വരുന്നു.

വളരെ നീചമായ നിലയിൽ, വിശ്വാസത്തിൽ ഒരു പുതു മനുഷ്യനായി ക്രിസ്തുവിലാകും മുമ്പ് സംഭവിച്ചവയെ പൊടിപ്പും തൊങ്ങലും വച്ച് ജാതികൾപോലും ഉപയോഗിക്കാത്ത വാക്കും ശൈലിയും ചേർത്ത് സമൂഹമാധ്യമങ്ങളിൽ ഒരു ഉളുപ്പും ഇല്ലാതെ പോസ്റ്റ്‌ ചെയ്തും പത്രങ്ങളാക്കി ആക്രിക്കാരന്റെ കൈയിൽ പോലും ലഭിക്കത്തക്ക നിലയിൽ പ്രവർത്തിക്കുന്ന, പ്രവർത്തിപ്പിക്കുന്ന നേതാക്കളും കുട്ടി നേതാക്കളും നമ്മുടെ സഭയ്ക്ക് അനഭിമതരാണ്.

IPC ൽ പിളർപ്പുണ്ടായ കാലത്തുപോലും ഇത്ര നെറികെട്ട പ്രവർത്തി ഉണ്ടായിട്ടില്ല. ഇങ്ങനെയൊക്കെ കാട്ടികൂട്ടി ജയിച്ച് വന്ന ശേഷം വേദപുസ്തകവുമായി സ്റ്റേജിൽ കയറുമ്പോഴുള്ള അഭിഷേകവും അന്യഭാഷയും ദൂതും ഓട്ടവും ചാട്ടവും ഒക്കെ കാണുമ്പോൾ നിഷ്പക്ഷമതികളായ ആത്മീകരുടെ ഉള്ളം തകരുകയാണ്.

” …… നില്ക്കരുതാത്ത മ്ലേച്ഛത വിശുദ്ധ സ്ഥലത്ത് നില്ക്കുന്നത് കാണുമ്പോൾ ……..”എന്ന വചനം ഓർത്തു പോകുന്നു. സുവിശേഷ വേലയ്ക്കിറങ്ങിയിട്ട് ഇത്ര വർഷമായി എന്ന് വീമ്പിളക്കുന്ന.. നാളിതുവരെ ഒരു കൊച്ചു ലഘുലേഖ പോലും സ്വന്തം ചിലവിൽ അച്ചടിച്ച് വിതരണം ചെയ്തിട്ടില്ലാത്ത ഒരു പരസ്യയോഗം നടത്തിയിട്ടില്ലാത്ത നമ്മുടെ സ്ഥാനമോഹികൾ ഇലക്ഷൻ സമയങ്ങളിൽ അധികാരം പിടിച്ചെടുക്കാൻ എത്രയും ഗുണമേന്മ നിറഞ്ഞ പത്രങ്ങളും കാർഡുകളു മറ്റും അച്ചടിച്ച് തപാലു വഴിയും നേരിട്ടും വീട്ടിലെത്തിച്ചും പോളിംഗ് സ്റ്റേഷനകളിലും എത്തിക്കുന്നത് കാണുമ്പോൾ കർത്താവ് അക്ഷരാർത്ഥത്തിൽ (ജഢത്തിൽ) നമ്മുടെ ഇടയിൽ ഉണ്ടായിരുന്നെങ്കിൽ ചാട്ടവാറല്ല ഏ കെ 47 തന്നെ എടുക്കുമായിരുന്നു. സഭയെ നന്നാക്കാൻ ഭരണ സ്ഥാനം ആഗ്രഹിക്കുന്നവർ സത്യത്തിൽ ലഭിച്ച അവസരങ്ങളിൽ എന്തു ചെയ്തു. എന്ത് ആത്മീക പുരോഗതി ഉണ്ടായി.

കുറെ ഏറിയകളും സെന്ററിനകത്ത് സെൻററുകളും സ്വന്തം പോക്കറ്റുകൾക്കുവേണ്ടി ഉണ്ടാക്കുകയല്ലായിരുന്നോ വളരെ നിസ്സാര പോരായ്മ പറഞ്ഞല്ലെ7 വർഷത്തിനു മുകളിൽ സഭാ ശുശ്രൂഷയിലുള്ള സാധാരണക്കാരായ കർത്തൃദാസന്മാർക്ക് ഓർഡിനേഷൻ തഴയപ്പെട്ടത്. അപ്പോൾ തന്നെ ആയുസ്സിൽ 7 വർഷം പോയിട്ട് ഒരു മാസം പോലും സഭാ ശുശ്രൂഷ ചെയ്തിട്ടില്ലാത്തവർക്ക് ഓർഡിനേഷൻ നല്കിയില്ലെ. ഏറാമൂളികളായി തങ്ങളോടൊപ്പം നിന്നവർക്ക് മെച്ചപ്പെട്ട സഭകളിൽ ശുശ്രൂഷിപ്പാൻ സൗകര്യം നല്കിക്കൊണ്ട് ശുശ്രൂഷയിൽ പഴക്കവും തഴക്കവും ഉള്ളവരെ തഴഞ്ഞില്ലെ.

കുമ്പനാട് 30-04-2019 ൽ നടന്ന പത്തനംതിട്ട ജില്ല തിരഞ്ഞെടുപ്പിൽ ഏകദേശം 11.30 AM അടുത്ത സമയം ഒരു ശുശ്രൂഷകനും തന്റെ ഭാര്യയും സഭയിലെ കുറച്ച് അംഗങ്ങളും വന്ന് രണ്ടു നേതാക്കൾക്കെതിരെ വളരെ ബഹളം ഉണ്ടാക്കി.കാരണമായി പറഞ്ഞത് കേവലം ആ സഭയിൽ 8 മാസം മാത്രം ശശ്രൂഷയിൽ ആയ അദ്ദേഹത്തോട് ഈ നേതൃത്വത്തിന്റെ ആവശ്യപ്രകാരം സെന്റർ പാസ്റ്റർ നിർബന്ധമായി സ്ഥലം മാറ്റം ആവശ്യപ്പെട്ടുള്ള കത്ത് വാങ്ങി മാറ്റം കൊടുത്തു എന്നാണ്.ഇതോ ആതീകം? ഇതോ കൃപാവര ശുശ്രൂഷ?

ഇതിനാണോ സഭയുടെ പണം മുടക്കി ഇതും വിപുലമായ രീതിയിൽ തിരഞ്ഞെടുപ്പു പ്രക്രിയ നടത്തി ഇവരെ സ്ഥാനങ്ങൾ ഏല്പിക്കുന്നത്? സെൻറർ ശുശ്രൂഷകരെ ഭയപ്പെടുത്തി തങ്ങളുടെ ഇച്ഛാവർത്തികളാക്കുക, വഴങ്ങാത്തവരെ സെന്ററുകളിൽ ഒറ്റപ്പെടുത്തുക, സുഗമമായി പോകുന്ന സെൻററുകളിൽ പിളർപ്പുണ്ടാക്കുക ഇതൊക്കെ എന്തൊരു ആത്മാവാ?

ദൈവ ദാസന്മാരെ ദൈവമക്കളെ നമ്മൾ നിദ്ര വിട്ടുണരണം. പ്രാർത്ഥനയ്ക്കായി ഉണരണം. പിതാക്കന്മാരിൽ ദൈവം പകർന്ന ആത്മശക്തിക്കും അഭിഷേകത്തിനും ദർശനത്തിനുമായി നാം ഉണരണം. നമുക്ക് സഭാ രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും അതിപ്രസരണമല്ല ദർശനത്തിന്റെയും കൃപാവരങ്ങളുടെയും കവിഞ്ഞൊഴുക്കിനായി മടങ്ങിവരാം, 2021 ഡിസംബർ 31 ആകുമ്പോൾ ഈ രാജ്യത്തു നിന്നു ഹിന്ദുക്കളല്ലാത്ത എല്ലാവരെയും കൊന്നുകളയും എന്നുള്ള പരസ്യ പ്രസ്താവന കണ്ടും കേട്ടുമറിഞ്ഞ നമ്മുടെ ലക്ഷ്യം സ്ഥാനമാനങ്ങളല്ല മാനുഷീക വിധിയെ മാറ്റിയെഴുതിക്കുന്ന ഒരു ദൈവ പ്രവർത്തി സംഭവ്യമാക്കുക എന്നതാണാവശ്യം.

അതിനായി നമ്മുടെ സകല ഉഡായിപ്പുകളും കളഞ്ഞ് പാപങ്ങൾ ദൈവത്തോട് ഏറ്റു പറഞ്ഞ് താഴ്മയോടെ, പരസ്പര ബഹുമാനത്തോടെ, കീഴ്പ്പെടലോടെ ദൈവസന്നിധിയിൽ കരയാം.രാഷ്ട്രീയക്കാരെപ്പോലും അമ്പരപ്പിക്കുന്ന ബഹു.കോടതി പോലും ഞെട്ടിപ്പോകുന്ന കുതന്ത്രങ്ങളുമായി സ്ഥാനമാനത്തിന് ഓടി നടക്കുന്നവരെ നിങ്ങളെ ഭരിക്കുന്നത് ദൈവാത്മാവല്ല എന്ന് ദയവായി തിരിച്ചറിഞ്ഞ് മടങ്ങി ദൈവസന്നിധിയിൽ ചെന്ന് കരയുക. ഒരു പക്ഷേ ദൈവം മനസ്സിലഞ്ഞ് കരുണ കാണിച്ച് ക്ഷമതന്ന് വീണ്ടും അഭിഷേകം ചെയ്യും.

                        ( കടപ്പാട് ….)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.