‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’

by Vadakkan | July 1, 2021 8:29 pm

അമേരിക്കയിലെ രണ്ടു സംസ്ഥാങ്ങളാണ് കാലിഫോർണിയായും ന്യൂയോർക്കും. കാലിഫോർണിയയേക്കാൾ 3 മണിക്കൂർ മുൻപിലാണ് ന്യൂയോർക്ക്.. പക്ഷെ കാലിഫോർണിയ സ്ലോ ആണെന്നോ ന്യൂയോർക്ക് ഫാസ്റ്റാണെന്നോ അത് അർത്ഥമാക്കുന്നില്ല. രണ്ട് നഗരങ്ങളും അവയുടെതായ ടൈം സോണിൽ പ്രവർത്തിക്കുന്നു.

ചിലർ അവിവാഹിതരായി ജീവിതം പൂർത്തിയാക്കുന്നു. മറ്റ് ചിലർക്ക് വിവാഹം കഴിഞ്ഞ് 10 വർഷത്തിനു ശേഷം മാത്രം സന്താന സൌഭാഗ്യം ലഭിക്കുന്നു. വിവാഹ ജീവിതത്തിൽ ഒരു വർഷം പൂർത്തിയാക്കുമ്പോഴേക്കും കുഞ്ഞിക്കാൽ കാണാനുള്ള നിയോഗവുമായി മറ്റ് ചിലർ!!!

22 വയസ്സിൽ ബിരുധം നേടിയിട്ടും ആഗ്രഹിച്ച ഒരു ജോലി ലഭിക്കുവാൻ 5 വർഷം കാത്തിരിക്കേണ്ടി വരുന്ന ഒരാൾ. 27 വയസ്സിൽ, ബിരുധം പൂർത്തിയാക്കിയ ഉടൻ തന്നെ സ്വപ്ന ജോലി കരസ്ഥമാക്കിയ മറ്റൊരാൾ.

ഒരാൾ ഉരുപത്തഞ്ചാമത്തെ വയസ്സിൽ ഒരു കമ്പനിയുടെ CEO ആയി അമ്പതാം വയസ്സിൽ മരിക്കുന്നു. വേറൊരാൾ അമ്പതാം വയസ്സിൽ മറ്റൊരു കമ്പനിയുടെ CEO സ്ഥാനം ഏറ്റെടുത്ത് തൊണ്ണൂറ് വയസ്സ് വരെ ആ കമ്പനി ഭരിക്കുന്നു.

സ്വന്തം ടൈം സോൺ ആധാരമാക്കിയാണ് ഓരോ വ്യക്തിയും പ്രവർത്തിക്കുന്നതും ജീവിക്കുന്നതും. ഓരോരുത്തർക്കും സ്വന്തം ജീവിത താളത്തോട് സമന്വയിച്ചാണ് കാര്യങ്ങൾ പൂർത്തിയാക്കുക. അതു കൊണ്ട് തന്നെ സ്വന്തം ടൈം സോൺ മനസ്സിലാക്കുക- അംഗീകരിക്കുക – പ്രവർത്തിക്കുവാൻ ശീലിക്കുക.

സഹപ്രവർത്തകർ, ചങ്ങാതിമാർ, നമ്മളെക്കാൾ പ്രായം കുറഞ്ഞവർ – ജീവിതത്തിൽ നമ്മളെ പിന്തള്ളി ഇവർ ബഹുകാതം മുന്നിലാണെന്ന വിഷമം ഒരു പക്ഷെ നമുക്കുണ്ടായേക്കാം. വേറെ ചിലർ നമ്മുടെ പിറകിലാണ് എന്ന ചിന്തയും ഉണ്ടായേക്കാം. ഈ ലോകത്തിലെ എല്ലാവരും സ്വന്തം ട്രാക്കിൽ, അവനവന്റെ സമയത്തിനനുസരിച്ച്, അവനവന്റെ ഓട്ടം ഓടിക്കൊണ്ടിരിക്കുന്നു. സമയത്തിൽ മാത്രമേ മാറ്റമുള്ളൂ.

ഒബാമ 55 ൽ റിട്ടയർ ചെയ്യുമ്പോൾ ട്രംപ് 70 ൽ സ്ഥാനാരോഹണം നടത്തുന്നു. അതിൽ അസൂയയോ, പരിഭവമോ പരിഹാസമോ വേണ്ട. അതാണവരുടെ ടൈം സോൺ. നിങ്ങൾ നിങ്ങളുടെ ടൈം സോണിലും. പൊരുതാനുള്ള മനസ്സുമായ് പിടിച്ചു നിൽക്കുക, മനസ്സാക്ഷിയെ വഞ്ചിക്കാതിരിക്കുക: നിങ്ങളുടെ സമയവും വരും.

ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒരു പശുത്തൊഴുത്ത് പണിയാം. നല്ലൊരു വീട് പണിയാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടി വന്നേക്കാം. ഒരു ദേവാലയം പണിയാൻ പതിറ്റാണ്ടുകൾ വേണ്ടി വന്നേക്കാം.

നിങ്ങളൊട്ടും വൈകിയിട്ടില്ല – ഒരിക്കലും നേരത്തേയുമല്ല – നിങ്ങൾ നിങ്ങളുടെ ടൈംസോണി ലാണ് – അത്ര മാത്രം.

Source URL: https://padayali.com/%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a4%e0%b4%be/