ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം: കനത്ത മഴ തുടരുന്നു, 32 മരണം

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം: കനത്ത മഴ തുടരുന്നു, 32 മരണം
October 19 18:19 2021 Print This Article

ഡെറാഡൂണ്‍: കേരളത്തിന്​ പിന്നാ​ലെ ഉത്തരാഖണ്ഡിലും മേ​ഘവിസ്‌ഫോടനം. നഗരങ്ങളും റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി​. 32 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്​.

നൈനിത്താളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ഇതിന്​ പിന്നാലെ ഉണ്ടായ കനത്ത​ പേമാരിയില്‍ വന്‍നാശനഷ്​ടമാണ് സംസ്ഥാനത്ത്​​ റിപ്പോര്‍ട്ട്​ ചെയ്​തിരിക്കുന്നത്​.പലയിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. കൃഷിഭൂമികള്‍ മിക്കതും വെള്ളത്തിനടിയിലായിരിക്കുകയാണ്​. രക്ഷാപ്രവര്‍ത്തനത്തിനായി ആര്‍മിയുടേയും എന്‍.ഡി.ആര്‍.എഫി​േന്‍റയും സംഘങ്ങള്‍ ഉത്തരാഖണ്ഡിലേക്ക്​ എത്തിയിട്ടുണ്ട്​.

രാംനഗറിന്​ സമീപ​ത്തെ സ്വകാര്യ റിസോര്‍ട്ടില്‍ 100 പേര്‍ കുടുങ്ങി കിടക്കുന്നതായി ഉത്തരാഖാണ്ഡ് ഡി.ജി.പി അശോക് കുമാര്‍ അറിയിച്ചു. അവര്‍ക്ക്​ വേണ്ടിയുള്ള രക്ഷാ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്​. കേദാര്‍നാഥില്‍ 18ഓളം തീര്‍ഥാടകര്‍ കുടുങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്​. ബദ്രിനാഥിലേക്കുള്ള ഹൈവേയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

സംസ്ഥാനത്ത്​ വ്യാഴാഴ്ച വരെ കനത്തമഴ തുടരുമെന്ന്​ ഉത്തരാഖണ്ഡ്​ സര്‍ക്കാര്‍ അറിയിച്ചു. ഹെക്​ടര്‍ കണക്കിന്​ ഭൂമിയിലെ കൃഷി നശിച്ചതായി കര്‍ഷകര്‍ പറയുന്നു. മഴക്കെടുതിയില്‍ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.