ഇസ്ലാം മതം സ്വീകരിക്കണം അല്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ക്രിസ്ത്യാനികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി

ഇസ്ലാം മതം സ്വീകരിക്കണം അല്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ക്രിസ്ത്യാനികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി
November 24 21:39 2022 Print This Article

ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ക്രിസ്ത്യാനികള്‍ക്കും ,ജൂതന്മാര്‍ക്കും ഇസ്ലാമിക് സ്റ്റേറ്റ് മൊസാംബിക്കിന്റെ ഭീഷണി.

സംഘടന പുറത്തിറക്കിയ സന്ദേശത്തിലാണ് ക്രിസ്ത്യാനികളെയും ജൂതന്മാരെയും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുകയോ നികുതി അടയ്‌ക്കുകയോ ചെയ്തില്ലെങ്കില്‍, കൊലപ്പെടുത്തുമെന്ന ഭീഷണി . സന്ദേശം മൊസാംബിക്കന്‍ സൈന്യത്തിനെതിരെ “അനന്തമായ യുദ്ധം” പ്രഖ്യാപിക്കുന്നതിനൊപ്പം സഹകരിക്കാനും അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടാനും ആഹ്വാനം ചെയ്യുന്നു.

നവംബര്‍ 10-ഓടെ ഈ കൈയക്ഷര സന്ദേശത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു . “മൊസാംബിക്കന്‍ കുരിശുയുദ്ധസേന”, മൊസാംബിക്കിലെ ക്രിസ്ത്യാനികള്‍, ജൂതന്മാര്‍ എന്നിവരെ അഭിസംബോധന ചെയ്യുന്നതാണ് സന്ദേശം .

“നിങ്ങള്‍ ഇസ്ലാമിന് കീഴടങ്ങുന്നത് വരെ ഞങ്ങള്‍ നിങ്ങള്‍ക്കെതിരായ യുദ്ധം നടത്തും ,നിങ്ങളെ കൊല്ലുകയോ അതിനിടയില്‍ കൊല്ലപ്പെടുകയോ ആണ് ഞങ്ങളുടെ ആഗ്രഹം, കാരണം ഞങ്ങള്‍ ദൈവമുമ്ബാകെ രക്തസാക്ഷികളാണ്, അതിനാല്‍ കീഴടങ്ങുക അല്ലെങ്കില്‍ ഓടിപ്പോകുക” ഇത്തരത്തിലാണ് സൈന്യത്തിന് നല്‍കുന്ന സന്ദേശം

തങ്ങളുടെ യുദ്ധം “മുസ്ലീങ്ങളെന്ന് അവകാശപ്പെടുന്നവരോടല്ല” എന്നും സന്ദേശത്തില്‍ പ്രസ്താവിക്കുന്നു . “ദൈവമില്ലാത്ത സര്‍ക്കാരുമായി” സഹകരിക്കുന്നത് അവസാനിപ്പിക്കണം . ഞങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത ഒരിടവും ഇല്ലെന്നും സന്ദേശത്തില്‍ പറയുന്നു.ഒന്നുകില്‍ ഇസ്ലാമിന് സമര്‍പ്പിക്കുക, നികുതി അടയ്‌ക്കുക, അല്ലെങ്കില്‍ “അനന്തമായ യുദ്ധം” അംഗീകരിക്കുക. ദൈവം നിങ്ങള്‍ക്കായി ഈ മൂന്നില്‍ ഒന്ന് സ്ഥാപിക്കുന്നത് വരെ യുദ്ധം തുടരുമെന്നും സന്ദേശത്തിലുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.