വൈറ്റ്ഹൗസിലേക്കുള്ള നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ പ്രസിഡന്റ് പദവി തടയാനുള്ള നീക്കത്തിലെ അവസാന ശ്രമങ്ങളും പരാജയപെട്ടു. 270 വോട്ട്അമേരിക്കന് ഇലക്ടറല്‍ കോളജില്‍ നേടി രാജ്യത്തിന്റെ നാല്പത്തിയഞ്ചാമത്തെ പ്രസിഡന്റാകാനുള്ള അംഗീകാരം ട്രമ്പ് ഔപചാരികമായി നേടി. ട്രമ്പിനെ തെരഞ്ഞെടുക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് പലരും ഇ.മെയിലുകള്‍ക്കു പുറമേ കത്തുകളിലൂടെയും, ഫോണ്‍ സന്ദേശത്തിലൂടെയും ട്രമ്പിനു മുമ്പില്‍ വാതില്‍ അടയ്ക്കാന്‍ തീവ്രശ്രമം നടത്തി.ടെക്സാസില്‍ നിന്നുള്ള രണ്ട് ഇലക്ടറല്‍ കോളജ് വോട്ടര്‍മാര്‍ ട്രമ്പിനെതിരേ നിലകൊണ്ടെങ്കിലും ടെക്സാസ് വോട്ടുകളാണ് 270 എന്ന കടമ്പ പിന്നിടാന്‍ ട്രമ്പിനു അനുകൂലമായത്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നാല് ഇലക്ടറല്‍ കോളജ് വോട്ടര്‍മാര്‍ ഹിലരിക്കു പകരം മറ്റൊരാൾക്ക് വോട്ട് ചെയ്തതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി ആറിനു ചേരുന്ന അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനത്തിലാണ് ഇലക്ടറല്‍ കോളജ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
Comment:*
Nickname*
E-mail*
Website