ഇറ്റാലിയന്‍ കപ്പല്‍ നാവികരില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച കേസ് നഷ്ടപരിഹാരം നല്കി അവസാനിപ്പിക്കാന്‍ നീക്കം. 10 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഒരുങ്ങുന്നത്. മരിച്ച മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്റൈന്‍ ജസ്റ്റിന്, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ബന്ധുക്കള്‍ക്ക് നാല് കോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നല്കി കേസ് അവസാനിപ്പിക്കാനാണ് നീക്കം
കേന്ദ്രസര്‍ക്കാരും ഇറ്റാലിയന്‍ സര്‍ക്കാരും ചേര്‍ന്നാണ് കേസ് ഒതുക്കാന്‍ ശ്രമം നടത്തുന്നത്. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ നേരത്തെ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. കേരളാ സര്‍ക്കാര്‍ 15 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 10 കോടിയേ നല്കാനാകൂവെന്നാണ് ഇറ്റലിയുടെ പ്രതികരണം.
ആര്‍ബിറ്ററി ട്രൈബ്യൂണല്‍ കഴിഞ്ഞ മെയിലാണ് ബോട്ടിലുണ്ടായിരുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് വിധിച്ചത്. എന്നാല്‍ വിധിക്ക് വിരുദ്ധമായി വെടിയേറ്റ് മരിച്ചവരുടെ ആശ്രിതര്‍ക്കും ബോട്ടുടമക്കും മാത്രം നഷ്ടപരിഹാരം നല്കി കേസ് അവസാനിപ്പിക്കുന്നതിനെതിരെ മറ്റുള്ളവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 14കാരനായ പ്രജില്‍ ഉള്‍പ്പെടെ 11 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 2012 ഫെബ്രുവരി 15നാണ് കൊല്ലം നീണ്ടകര തീരത്തുവെച്ച് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചത്.
Comment:*
Nickname*
E-mail*
Website